ബ്രഹ്മചാരിയുടെ കത്തു്
സുഹൃത്തുക്കളെ,
എന്റെ പേരാണു് ജയചന്ദ്രന്. ഞാന്‍ ബ്രഹ്മചര്യത്തില്‍ വിശ്വസിക്കുന്നവനാണു്. എനിക്കു് ഒരു ജ്യേഷ്ഠനും കൂടിയുണ്ടു്. വേണുഗോപാല്‍. വിവാഹം കഴിച്ചു് ഡല്‍ഹിയില്‍ ജോലി നോക്കുകയാണു്. വീരമാര്ത്താണ്ടവര്മ്മയും ഭാഗീരഥിയമ്മയും ആണു് ഞങ്ങളുടെ അച്ഛനും അമ്മയും. നിത്യബ്രഹ്മചാരിയായ എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്നുള്ള തീരുമാനത്തില്‍ വന്നപ്പോള്‍ എന്റെ കൂട്ടുകാരനായ സോമന്റെ സഹായത്തോടുകൂടി വെക്കേഷന് തീരുന്നതിനു മുന്‍പു തന്നെ കോളേജ് ഹോസ്റ്റലിലേക്കു് സ്ഥലം വിട്ടു.
അച്ഛന് എനിക്കു് ഭാവി വധുവായി തീരുമാനിച്ചിരുന്ന പെണ്ണാണു് ഉണ്ണിത്താന്റെ മകള്‍ സുവര്‍ണ്ണ. അവളും അവളുടെ കൂട്ടുകാരി ശ്രീദേവിയും എന്റെ ക്ലാസ്സില്‍ തന്നെയാണു് പഠിച്ചിരുന്നതു്.
ശ്രീദേവി പാവപ്പെട്ടവളാണെങ്കിലും അവള് സുന്ദരിയാണു്. സത്യത്തില്‍ എനിക്കു് ഇതില്‍ കൂടുതല്‍ അവളെപ്പറ്റി പറയാന്‍ പാടില്ല. കാരണം ഞാന്‍ ബ്രഹ്മചാരിയാണു്. പക്ഷെ ഞാനും ശ്രീദേവിയും തമ്മില്‍ പിണങ്ങിയാണു് കോളേജില്‍ നിന്നും പിരിഞ്ഞതു്.
ഒരു ദിവസം അച്ഛന്റെ കമ്പി, ഡല്‍ഹിയില്‍ നിന്നും ചേട്ടന് വന്നിട്ടുണ്ടു്, ഉടന്‍ വരണം. ഞാനുടനെ നാട്ടിലേക്കു് തിരിച്ചു ചെന്നപ്പോള്‍ കണ്ടതു് എന്റെ ഭാര്യയാണെന്നു പറഞ്ഞുകൊണ്ടു് ഒരുത്തി വീട്ടില്‍ വന്നിരിക്കുന്നു. അവള്‍ക്കു് ഒരു കുട്ടിയുമുണ്ടു്. എന്റെ കാഞ്ഞാണെന്നാണു് അവളുടെ വാദം. മനസാ, വാചാ, കര്‍മ്മണാ ഞാന്‍ തെറ്റു ചെയ്തിട്ടില്ല. ഏതാ ഈ പെണ്ണു്? ഏതാ ഈ കൊച്ചു്? ദയവു ചെയ്തു് ഈ കാര്യത്തില്‍ നിങ്ങള്‍ എന്നെ സഹായിക്കണം.
എന്നു്,
നിങ്ങളുടെ,
ജയചന്ദ്രന്
|