Novemberinte Nashtam (1982)
|
|
Producer | Abbas Malayil |
Director | P Padmarajan |
Main Actors | Bharath Gopi,Prathap Pothen |
Supporting Cast | Ramachandran,Madhavi,Nalini,Surekha Marie,Thodupuzha Vasanthy,Iringal Narayani |
Musician | MG Radhakrishnan,KC Varghese |
Lyricist | Poovachal Khader |
Singers | B Arundhathi,Jency,KJ Yesudas,KS Chithra,MG Sreekumar |
Background Music | Guna Singh |
Banner | Charasma Films |
Distribution | Vijaya Movies |
Story | P Padmarajan |
Screenplay | P Padmarajan |
Dialog | P Padmarajan |
Editor | Madhu Kainakari |
Art Director | Purushothaman |
Camera | Asok Kumar |
Design | S Rajendran |
Date of Release | 27/8/1982 |
Number of Songs | 4 |
|
ബാലുവും മീരയും ജ്യേഷ്ഠനും അനിയത്തിയും. ജ്യേഷ്ഠനായ ബാലുവിന് മീരയാണെല്ലാം. കുഞ്ഞുനാളിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ അവരുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ അയാള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ ബാലു അച്ഛനെയും കുട്ടികളെയും സഹായിക്കുന്നു. അവിശുദ്ധ ബന്ധത്തിലേര്പ്പെ ട്ടു പോയതിൽ അച്ഛനെ അയാൾ കുറ്റപ്പെടുത്തുന്നില്ല.
കാമ്പസിൽ മീരയ്ക്കൊരു കാമുകനുണ്ട്. ദാസ്. അയാളുടെ പ്രണയനാട്യങ്ങൾ മീരയുടെ മനസിനെ സ്പര്ശിയക്കുന്നു. ദാസ് അവളുടെ സ്വപ്ന കാമുകനാകുന്നു. തന്റെ പ്രണയം ബാലുവിനോട് ഒളിച്ചു വയ്ക്കുന്നുണ്ടെങ്കിലും അയാൾ അതറിയുന്നു.അതോടെ ദാസുമായി ബാലു മീരൗടെ ഭാവിജീവിതത്തെ പറ്റി ചര്‍ച്ച ചെയ്യുന്നു. എന്നാൽ കരിയറിൽ ഏറെ ഉയരത്തിലെത്താനാണ് തന്റെ ആഗ്രഹമെന്നും കാമ്പസ് പ്രേമമൊക്കെ നിരര്ഥ്ല കമാണെന്നുമുള്ള തത്വശാസ്ത്രം ദാസ് കൂസലില്ലാതെ പറയുമ്പോൾ ബാലുവിന്റെ മനസ് പിടയുകയാണ്. സ്വപ്നജീവിയായ മീരയ്ക്ക് ഈ ഷോക്ക് താങ്ങാനാവില്ലെന്ന് അറിയാവുന്ന ബാലു ദാസിന്റെ മനോഭാവം മീരയില്നിങന്ന് മറച്ചുവയ്ക്കുന്നു.
ഉപരിപഠനത്തിനായി ദാസ് യാത്രയാകുന്നു. അയാളുടെ കത്തിനായുള്ള മീരയുടെ കാത്തിരിപ്പ് വിഫലമാകുന്നു.അവസാനം മനസിന്റെ സമനില തെറ്റിയ മീര ഒരു മെന്റൽ അസൈലത്തിലാകുന്നു.
കാലം കഴിഞ്ഞുപോയി. ബാലു അംബികയെ വിവാഹം കഴിച്ചു. രോഗം ഭേദമായ മീരയെ അവർ മെന്റൽ അസൈലത്തില്നിാന്നും കൂട്ടിക്കൊണ്ടു വരുന്നു. മീരയുടെ ഓരോ ചലനങ്ങളെയും അംബിക നിഴല്പോ്ലെ പിന്തുടരുന്നു. മീര ഗർഭിണിയാണെന്ന് അറിയുന്ന ബാലുവും അംബികയും ഞെട്ടുന്നു. മീരയെ ചികിത്സിച്ചത് ദാസാണെന്ന് മനസ്സിലായ ബാലു അയാളുടെ വീട്ടിലെത്തുന്നു. എന്നാൽ താനല്ല ,ഹോസ്പിറ്റലിലെ മറ്റേതെങ്കിലും യുവാക്കളായിരിക്കാം മീരയെ നശിപ്പിച്ചതെന്നാണ് ദാസ് പറയുന്നത്. എന്നാൽ ദാസും മീരയുമായുള്ള സമാഗമം മീര വെളിപ്പെടുത്തിയ കാര്യം ബാലു വ്യക്തമാക്കുന്നു. എന്നിട്ടും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ദാസിനെ ബാലു മര്‍ദ്ദി ക്കുന്നു. സംഘട്ടനത്തിനിടയിൽ ദാസിന്റെ പേപ്പര്വെനയ്റ്റ് കൊണ്ടുള്ള അടിയേറ്റ് ബാലു ആശുപത്രിയിലാകുന്നു.
അതുവരെ ദാസിനോടുള്ള പ്രണയത്തിൽ മതി മറന്നിരുന്ന മീര പ്രതികാരദുര്ഗടയാവുകയാണ്. അവൾ മദാലസയായി ദാസിന്റെ വീട്ടിലെത്തി, അവന് കാമസുഖം പകരുന്നു. സുഖാലസ്യത്തിന്റെ ലഹരിയിൽ നഗ്നനായുറങ്ങുന്ന അവന്റെ കഴുത്തിൽ ബെല്‍റ്റ് മുറുക്കി അവൾ ക്രൂരമായി വധിക്കുന്നു..തുടർന്ന് മീര ആത്മഹത്യ ചെയ്യുന്നു. ഈ ചിത്രത്തിൽ മീരയായി മാധവിയും ബാലുവായി രാമചന്ദ്രനും ദാസായി പ്രതാപ് പോത്തനും വേഷമിട്ടു. അംബികയാണ് സുരേഖയായത്.
|
This page was generated on May 18, 2022, 1:38 am IST |  |