Sakhaakkale Munnottu (1977)
|
Producer | TK Balachandran |
Director | Sasi Kumar |
Main Actors | Prem Nazeer,Thikkurissi Sukumaran Nair,Vidhubala,KPAC Lalitha |
Supporting Cast | Jose Prakash,Sankaradi,TK Balachandran,Sumithra,Sreelatha Namboothiri,KA Vasudevan |
Musician | G Devarajan |
Lyricist | Mankombu Gopalakrishnan |
Singers | CO Anto,KJ Yesudas,Karthikeyan,P Jayachandran,P Madhuri |
Date of Release | 05/05/1977 |
Number of Songs | 5 |
|
പലരും പരിശ്രമിച്ച് പരാജയപ്പെട്ട ആ റോഡു പണി പൂർത്തിക്കാൻ ജയന്റെ അച്ഛൻ തീരുമാനിച്ചു.അവിചാരിതമായി ഏർപ്പെട്ട അദ്ദേഹത്തിന്റെ ദുർമ്മരണം ഒരു ജൂനിയർ എഞ്ചിനീയർ കൂടിയായ ജയനെ ആ ജോലി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. പക്ഷേ കഴിഞ്ഞ 20 കൊല്ലമായി തന്റെ അച്ഛനോടൊപ്പം കോൺ ട്രാക്ട് പണികളിൽ ഏർപ്പെട്ടു വന്ന തൊഴിലാളികൾ സഹകരിക്കാൻ കൂട്ടാക്കിയില്ല. എങ്കിലും നിശ്ചയദാർഢ്യത്തോടെ കൂന്താലിയുമായി ഒറ്റയ്ക്ക് മുന്നോട്ടു പോയ ജയനെ അവരും അനുഗമിച്ചു.
റോഡു പണി മുന്നേറുകയാണ്.വിയർപ്പിൽ മുങ്ങിയ മെയ്യുകളും തഴമ്പു മുറ്റിയ കൈകളും കരിമ്പാറക്കൂട്ടങ്ങളെ അടിച്ചു തകർത്തു.
അവിചാരിതമായ എന്തെല്ലാം വിപത്തുകൾ എത്രയെത്ര ദുർഘടങ്ങൾ , തെളിഞ്ഞും മറഞ്ഞും ആ പാവങ്ങളെ പീഡിപ്പിക്കുന്ന അരൂപിയായ എന്തൊക്കെ അന്ധവിശ്വാസങ്ങൾ. ഇതിനെല്ലാം ജയൻ പോം വഴി കാണണം. എല്ലാ വെല്ലുവിളീകളെയും നേരിടണം.
എങ്കിലും എത്രയൊക്കെ ചിന്തിച്ചിട്ടും ദേശത്തിനും ജനതയ്ക്കും എല്ലാ വിധത്തിലും നന്മയുണ്ടാകുന്ന ആ മലയടിവാരത്തുള്ള റോഡുപണി തടസപ്പെടുത്തുവാൻ യത്നിക്കുന്ന കറുത്ത കൈകളെ പറ്റി മനസ്സിലാക്കുവാൻ ആർക്കും കഴിയുന്നില്ല. അഥവാ സംശയം തോന്നിയാൽ തന്നെയും അതിന്റെ കാരണം എന്താണെന്ന് അവസാനം വരെ തീർത്തു പറയാൻ ആർക്കും കഴിയുകയില്ല.നിങ്ങളും ശ്രമിച്ചു നോക്കൂ…. അതാണു “ സഖാക്കളേ മുന്നോട്ട് “ എന്ന ചിത്രത്തിന്റെ കഥ.
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on March 27, 2023, 10:33 pm IST |  |