പ്രൊഫസ്സർ ദാമോദരന്റെ ഉടമസ്ഥതയിലുള്ള ഭാരത് സർക്കസ്സിന്റെ കാരവാൻ അടുത്ത നഗരത്തിലേക്ക് പോകുകയായിരുന്നു.വണ്ടികൾ നിർത്തി ഒന്നു വിശ്രമിക്കാൻ തുടങ്ങിയപ്പോഴാണ് ദുർഗ്ഗ കൂടു ചാടി കാട്ടിലേക്കോടി മറഞ്ഞത്. ദാമോദരൻ അടുത്ത ദിവസവും കാട്ടിൽ തുളസിയെ കണ്ടയിടത്തെത്തി.തുളസി ഓടിച്ചെന്നു.അവൾ പറഞ്ഞു നിങ്ങളുടെ ദുർഗ്ഗയെപ്പിടിച്ച് ഞാൻ അതാ ആ ഗുഹയിൽ ഇട്ടിരിക്കുന്നു.ദാമോദരൻ വികാരാധീനനായി.തുളസിയുടെ നിഷ്കളങ്ക സൗന്ദര്യത്തിൽ ആകൃഷ്ടനായി. കൂട് കൊണ്ടുവരപ്പെട്ടു.ദുർഗ്ഗയെ തുളസി പിടിച്ചു കൂട്ടിലാക്കി. ഒരു രാത്രി.ഒരേയൊരു രാത്രി അവരൊന്നായി.ഇനിയും കാണാമെന്ന് പറഞ്ഞ് ദാമോദരൻ മടങ്ങി.ഭാരത് സർക്കർ അടുത്ത നഗരത്തിലെത്തി.അദ്ദേഹത്തെ സ്നേഹിക്കുന്ന കാന്തി എത്ര ശ്രമിച്ചിട്ടും ദാമോദരൻ പഴയതു പോലെ ഉല്ലാസവാനായില്ല. തുളസിയെക്കുറിച്ചുള്ള ഓർമ്മകൾ ആ ഹൃദയത്തെ അലട്ടുന്നു.ദാമോദരനു ഒരു സഹോദരിയുണ്ട്.ലത ! ലതയെ കമ്പനി മാനേജർ കുഞ്ഞിക്കണ്ണനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ഏർപ്പാടുകൾ നടക്കുന്നു.കുഞ്ഞിക്കണ്ണന്റെ സഹോദരിയാണു കാന്തി. കാന്തി ദാമോദരന്റെ സ്നേഹത്തിനു വേണ്ടി ദാഹിച്ചു കഴിയുന്നു.ഒരു ദിവസം ദാമോദരൻ തുളസിയെ അന്വേഷിച്ചു കാട്ടിലെത്തി. അവളെ കണ്ടില്ല. അദ്ദേഹം തുളസിയുടെ അച്ഛനെ കണ്ടു മുട്ടി.അയാൾ കത്തി ഓങ്ങിയെങ്കിലും ദാമോദരൻ കഷ്ടിച്ചു രക്ഷപ്പെട്ടു. തുളസിയെ ആരും കൊന്നില്ല. കാട്ടാചാരമനുസരിച്ച് അവളെ കാടു കടത്തുകയേ ചെയ്തിരുന്നുള്ളൂ. കൂടുതൽ ദുഃഖിതനായിട്ടാണ് ദാമോദരൻ ക്യാമ്പിൽ തിരിച്ചെത്തിയത്. ഒടുവിൽ സ്നേഹവതിയായ കാന്തിയെ ദാമോദരൻ വിവാഹം കഴിച്ചു. ലതയെ കുഞ്ഞിക്കണ്ണനും.ഗർഭിണിയായ തുളസി കാടും നാടും കടന്ന് ഒടുവിൽ അവൾ സർക്കസ് ക്യാമ്പ് തേടിപ്പിടിച്ച് അവിടെയെത്തി.അത് ദാമോദരന്റെയും കാന്തിയുടെയും മധുവിധുകാലമായിരുന്നു.തുളസി ദുഃഖിതയായി.അവൾ ആളറിയിക്കാതെ സ്ഥലം വിട്ടു.അലഞ്ഞു തിരിഞ്ഞ് ഒരാശ്രമത്തിൽ എത്തിച്ചേർന്നു.അവിടെ വെച്ച് അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു.രാമു. കാന്തിയും ഒരാൺകുട്ടിയെ പ്രസവിച്ചു.മോഹൻ. ലതയും പ്രസവിച്ചു. ഒരു പെൺകുട്ടി രാധ. സർക്കസ്സ് കൂടാരങ്ങളിൽ മോഹനും രാധയും ഒരുമിച്ചു കളിച്ചു വളർന്നു.പുതിയ സങ്കേതങ്ങൾ തിരക്കി ആ സർക്കസ്സ് കമ്പനി യാത്ര തുടർന്നു.ഒടുവിൽ തുളസി താമസിക്കുന്ന ആശ്രമത്തിനടുത്തുള്ള പട്ടണത്തിനടുത്തെത്തി. ഒരു ദിവസം നടക്കാനിറങ്ങിയ ദാമോദരൻ ആശ്രമവളപ്പിൽ വെച്ച് രാമുവിനെ കണ്ടു മുട്ടി. ദാമോദരൻ രാമുവിനെ സർക്കസ്സ് പഠിപ്പിക്കാൻ കൊണ്ടു പോയി. തുളസി അതെല്ലാം ഒളിച്ചു നിന്നു കണ്ടു. മോഹനും രാമുവും രാധയും ഒരുമിച്ചു വളർന്നു. രാമു മികച്ച ഒരഭ്യാസിയായി.രാധ രാമുവിൽ അനുരക്തയായി. അതു മോഹനെ ശുണ്ഠി പിടിപ്പിച്ചു. മോഹൻ രാമുവിന്റെ നേരെ നിറയൊഴിച്ചു. തുടർന്നുണ്ടായ സംഭവങ്ങൾ നേരിൽ കാണുക