ഹരി,വീരൻ,ജോണ്സണ് ,ശങ്കരാടി,സരിത,ഊർമിള,ചാരുലത,ശാന്തകുമാരി,മീന ഗണേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
കെ പി തോമസ്, പി എ ബക്കര്‍ എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രം രണ്ടു വ്യത്യസ്ത മതവിശ്വാസങ്ങള്‍ക്കിടയില്‍ പെട്ട് സ്വത്വപ്രതിസന്ധി നേരിടുന്ന യുവാവിന്റെ കഥ പറയുന്നു. സാറാ തോമസിന്റെ കഥയെ ആധാരമാക്കി നിര്‍മിച്ച ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. ക്രിസ്ത്യന്‍ അനാഥ മന്ദിരത്തില്‍ വളര്‍ന്ന ഹിന്ദു യുവാവ് ജോസ് പോള്‍ തന്റെ വിശ്വാസങ്ങള്‍ക്കും മത വ്യക്തിത്വങ്ങള്ക്കുമിടയില്പെട്ട് നട്ടം തിരിയുന്നതിന്റെ കഥയാണ് മണിമുഴക്കം. ഒരു സമ്പന്ന ഹിന്ദു അയാളെ ദത്ത് എടുക്കുകയും പേരും മതവും മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സങ്കീര്‍ണമായ അയാളുടെ ഭൂതകാലത്തിന്റെ പേരില്‍ അയാളെ സ്വീകരിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നു. ഹിന്ദുവാണ് എന്ന കാരണത്താലാണ് ഒരിക്കല്‍ നിരസിക്കപെടുന്നതെങ്കില് മറ്റൊരിക്കല്‍ ക്രിസ്ത്യാനി ആണ് എന്ന പേരില്‍ അയാള്‍ അവഗണിക്കപ്പെടുന്നു.