ഓടു ഫാക്ടറിയിലെ തൊഴിലാളിയായ വിജയൻ തന്റെ രക്ഷിതാവായ പരമുപിള്ളയുടെ മകളെ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു കള്ളക്കടത്തുകാരനായി. പക്ഷേ അഭിമാനിയായ പരമുപിള്ള അന്യായമായ മാർഗ്ഗത്തിൽ കൂടി സമ്പാദിച്ച പണം തനിക്കാവശ്യമില്ലെന്നും പറഞ്ഞ് വിജയനെ ആ വീട്ടിൽ നിന്നും പുറത്താക്കുന്നു.
വിജയൻ ഒരു വലിയ കള്ളക്കടത്തുകാരനായി മാറി. പക്ഷേ ഓമനയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടു . നഷ്ടപ്പെട്ടു പോയ രത്നങ്ങൾ വീണ്ടെടുക്കാനുള്ള സമരത്തിൽ വിജയൻ ശ്രീധരൻ എന്നൊരാളെ കൊലപ്പെടുത്തി.
ശ്രീധരന്റെ മകനായ വിനോദ് വിജയന്റെ സഹോദരി രേവതിയുമായി പ്രേമത്തിലായി. വിജയനോട് പകരം വീട്ടാനായി വീട്ടിലെത്തിയ വിനോദുമായി വഴക്കു കൂടി. തുടർന്നുണ്ടായ ബലപരീക്ഷണത്തിൽ വിനോദ് രേവതിയെയും തട്ടിക്കൊണ്ട് കടന്നു.
വിജയന്റെ കാമിനിയായ ഡോക്ടർ മാലതി, വിജയന്റെ എല്ലാ അധഃപതനങ്ങൾക്കും കാരണം അയാൾ ഒരു കള്ളക്കടത്തുകാരനായി ജീവിക്കുന്നതു കൊണ്ടാണെന്നും ആ ജീവിതരീതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.മാലതിയുടെ നിർബന്ധ പ്രകാരം വിജയന്റെ നേതാവ് വിക്രമനോട് താൻ തന്റെ കള്ളക്കടത്തുകാരനായ ജീവിതം ഉപേക്ഷിച്ച് മാലതിയെ വിവാഹം ചെയ്യാനാണു ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു.
വിജയന്റെ മനസ്സുമാറ്റത്തിനു കാരണക്കാരി മാലതി ആണെന്ന് മനസ്സിലാക്കിയ വിക്രമൻ മാലതിയെ കൊല്ലുന്നു. പക്ഷേ ഈ കൊലപാതകം രേവതി കണ്ടു കൊണ്ടു വരുന്നു.രേവതി ഇതിനു സാക്ഷിയായി എന്നു മനസ്സിലാക്കിയ വിക്രമൻ അവളെയും കൊന്നു.
അപ്രതീക്ഷിതമായി അവിടെ വന്നു ചേർന്ന വിനോദ് രേവതിയുടെ മൃതദേഹവുമായി പുറത്തു വരുന്നു.വിക്രമനാകട്ടെ ഓടി രക്ഷപ്പെടുകയും ചെയ്തു. അപ്പോൾ അവിടെ വന്ന വിജയൻ മാലതിയുടെ മൃതദേഹം കാണുകയും ഈ രണ്ടു മരണങ്ങൾക്കും കാരണക്കാരൻ വിനോദ് ആണെന്ന ധാരണയിൽ അയാളെ വെടി വെച്ചു കൊല്ലുന്നു. പക്ഷേ മരിക്കുന്നതിനു മുൻപ് വിനോദ് സത്യാവസ്ഥ വിജയനോട് പറയുന്നു. അതു മാത്രമല്ല , വിജയന്റെ മാതാപിതാക്കളുടെ മരണത്തിനു കാരണവും വിക്രമൻ ആണെന്ന് പരയുന്നു.
വിജയൻ വിക്രമനെ തന്റെ സഹോദരിക്കു വേണ്ടി വാങ്ങിയ പുതിയ ബംഗ്ലാവിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് അയാൾ വിക്രമന്റെ കഥ കഴിച്ച ശേഷം ആത്മഹത്യ ചെയ്യുന്നു.
പ്രതാപൻ ഈ കഥ പറഞ്ഞു നിർത്തിയതും വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടു.കതകു തുറന്ന നിർമ്മാതാവും ഡയരക്ടറും ഞെട്ടി വിറച്ചു. യഥാർത്ഥ കഥാകൃത്ത് വെളിയിൽ നിൽക്കുന്നു. ആ രൂപം നിഴൽ പോലെ മറയുന്നത് അവർ കണ്ടു.
കടപ്പാട്: പാട്ടുപുസ്തകം