ഇടതടവില്ലാതെ സംഭാഷണം പ്രയോഗിച്ചുകൊണ്ടിരുന്ന രീതിക്ക് വിരുദ്ധമായി വളരെ കുറച്ചു സംഭാഷണം മാത്രമേ സ്വയംവരത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. ഇത് തന്നെയാണ് സംഗീതത്തിന്റെയും അവസ്ഥ. ഇടതടവില്ലാതെ പ്രയോഗിക്കപ്പെടുന്ന സാധാരണ പശ്ചാത്തല സംഗീതത്തിനു വിരുദ്ധമായി ദൃശ്യങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ മാത്രം. അങ്ങനെ മലയാള സിനിമയുടെ സാങ്കേതിക വികാസത്തില്‍ ചായാഗ്രഹാനത്തിനും സന്നിവേശനത്തിനും പുറമേ ഒരു ഘടകം കൂടി ചേരുകയായിരുന്നു. ശബ്ദലേഖനം. പിന്നീട് മലയാളത്തില്‍ ശബ്ദലേഖന രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച ദേവദാസിന്റെ കന്നിചിത്രമായിരുന്നു സ്വയംവരം.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കഥാന്ത്യം ഒരു ഊഹോപോഹത്തിനും ഇടം നല്കാത്തവണ്ണം വിശദവും പഴുതടച്ചതുമായി ചിത്രീകരിക്കാതെ സ്വന്തമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആസ്വാദകനെ ക്ഷണിക്കുന്നു.
കടപ്പാട്: "മലയാള സിനിമയുടെ കഥ"- വിജയകൃഷ്ണന് [മാതൃഭൂമി ബുക്സ്]