Bheekara Nimishangal (1970)
|
|
Producer | V Arunachalam,Chinna Annamalai |
Director | M Krishnan Nair |
Main Actors | Sathyan,Madhu,Sheela,Ushakumari |
Supporting Cast | Vincent,Adoor Bhasi,Bahadoor,Sankaradi,Paravoor Bharathan,KP Abbas,TS Muthaiah,Kuttan Pillai,N Govindankutty,Hema,Geetha (Old),Khadeeja,Baby Savitha |
Musician | MS Baburaj |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,LR Eeswari,P Susheela,S Janaki |
Date of Release | 29/05/1970 |
Number of Songs | 4 |
|
Old Song Book
ജയില്‍ ചാടിയ 4 തടവുകാര്‍ ഒരു ന്യായാധിപന്റെ വീട്ടില്‍ എത്തിച്ചേരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തി അവര്‍ ഒളിവില്‍ താമസിയ്ക്കുന്നു. ആ ഭീകര നിമിഷങ്ങളുടെ കഥ.
തന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയത് ന്യായാധിപന് ആണെന്ന് സംഘ തലവനായ മഞ്ചേരി രാഘവന് (സത്യന്) വിശ്വസിയ്ക്കുന്നു. ഒടുവില്‍ ആ തെറ്റിദ്ധാരണ മാറുമ്പോഴെയ്ക്കും ചില മരണങ്ങളും സംഭവിയ്ക്കുന്നു. ഷീല അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെ അപമാനിയ്ക്കാന്‍ തുനിഞ്ഞ സുഹൃത്തിനെ സത്യന് വെടി വച്ചു കൊല്ലുന്നു. മനുഷ്യത്വമുള്ള കൊള്ളയാളിയായി അഭിനയിച്ച സത്യന് -ന്റെ അഭിനയമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
വയലാര്‍-ബാബുരാജ് ടീമിന്റെ മനോഹര ഗാനങ്ങളും.
മധു, മുത്തയ്യ, ഉഷാകുമാരി, അടൂര്‍ ഭാസി, ഗോവിന്ദന് കുട്ടി, ബഹാദൂര്‍ തുടങ്ങിയവരും അഭിനയിച്ചു.
തുളസീദേവി എന്ന ഗാനത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലാത്ത വിധം മനോഹരം ആണല്ലോ.. അഞ്ജലിപ്പൂ എന്ന ഗാനം ഓണത്തെ കുറിച്ച് മലയാളത്തില്‍ ഉണ്ടായ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നാണ്.
കഥാസാരം
ഹൈറേഞ്ചിലെ വലിയ തോട്ടം ഉടമയും ധനാഢ്യനും ജീവിതത്തിൽ ഉന്നത മാനദണ്ഡം പുലർത്തുന്ന ആളുമാണു വിക്രമൻ തമ്പി. ഭാര്യ സാവിത്രിയും കൊച്ചുമകളും സഹോദരീ സഹോദരന്മാരും കോളേജു വിദ്യാഭ്യാസം ചെയ്യുന്നവരുമായ ഇന്ദിരയും മുരളിയും അടങ്ങിയ തന്റെ കുടുംബവുമൊത്ത് സന്തുഷ്ടനായി കുമളിയിലുള്ള ബംഗ്ലാവിൽ താമസിക്കുകയായിരുന്നു തമ്പി. പാചകക്കാരനായ ശങ്കുവും തമ്പിയുടെ വിശ്വസ്തസേവകനായ പണിക്കരും ആ ബംഗ്ലാവിലുണ്ട്.എസ്റ്റേറ്റ് സംബന്ധമായ ജോലികൾക്കും മറ്റുമായി തമ്പി ഡെൽഹി,ബാംഗ്ലൂർ മുതലായ സ്ഥലങ്ങളിലേക്ക് പോകുക പതിവായിരുന്നു.തമ്പി ഡെൽഹിയിലായിരുന്ന ഒരു ദിവസം എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന മഞ്ചേരി രാഘവന്റെ ഭാര്യ ലക്ഷ്മിയെ ആരോ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചു.ആ ശ്രമത്തിനിടയിൽ അവൾ അവശയായി നിലം പതിച്ചു.രാഘവൻ വന്നപ്പോൾ കണ്ടത് മൃതപ്രായയായി കിടക്കുന്ന തന്റെ ഭാര്യയെ ആണു.അവൾ തമ്പി ,തമ്പി എന്നുച്ചരിച്ചു കൊണ്ട് രാഘവന്റെ മടിയിൽ കിടന്നു മരണമടഞ്ഞു.വിക്രമൻ തമ്പിയായിരിക്കണം എന്നുദ്ദേശിച്ച രാഘവൻ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങിയപ്പോൾ തമ്പിയുടെ കാറിൽ ആരോ കയറി തന്റെ വീട്ടിന്റെ സമീപത്തു നിന്നും ഓടിച്ചു പോകുന്നത് കണ്ടു. ഇതിനിടയിൽ പോലീസ് വിവരമറിഞ്ഞു സ്ഥലത്തെത്തുകയും രാഘവനെ അറസ്റ്റു ചെയ്യുകയും ചെയ്തു.കൊലക്കുറ്റം ചുമത്തപ്പെട്ട രാഘവനെ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു.ജയിലിലായ രാഘവനു തമ്പിയോട് അടങ്ങാത്ത പകയുണ്ടായി.താൻ തൂങ്ങുന്നതിനു മുൻപ് തന്റെ ഭാര്യാ ഘാതകനോട് പകരം ചോദിക്കണമെന്ന് അവൻ തീർച്ചപ്പെടുത്തി.ഉഗ്രൻ വേലു , കഞ്ചാവു മത്തായി, ദാസ് എന്നീ കൂട്ടു തടവുകാരുമൊത്ത് രാഘവൻ ജയിൽ ചാടി.അവർ നേരെ തമ്പിയുടെ വീട്ടിലെത്തി.പക്ഷേ തമ്പി അന്ന് ഏതോ ബോർഡു മീറ്റിംഗിനായി പണിക്കരുമൊത്ത് ബാംഗ്ലൂർക്ക് പോയിരിക്കുകയായിരുന്നു.മുരളിയും ഇന്ദിരയും കോളേജിലും.തങ്ങളെപ്പറ്റി യാതൊരു വിവരവും ആരോടും പറയരുതെന്നും പറഞ്ഞു പോയാൽ തന്റ്റെ പിഞ്ചോമനകളെ കൊന്നു കളയുമെന്നും , അവർ സാവിത്രിയെ ഭീഷണിപ്പെടുത്തി.തമ്പി തിരിച്ചു വരുന്നതു വരെ തങ്ങൾ അവിടെ താമസിക്കുമെന്നും അറിയിച്ചു.ഭയവിഹ്വലയായ സാവിത്രിക്കു യാതൊരു ഗത്യന്തരവുമില്ലാതെയായി.സ്ഥലത്തെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വേണുഗോപാലനും ഇന്ദിരയുമായുള്ള വിവാഹം തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നതാണ്.ഫോറസ്റ്റ് റെയിഞ്ചറും തമ്പിയുടെ സഹപാഠിയുമായ ജെയിംസും തമ്പിയുടെ ബംഗ്ലാവിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. ഇന്ദിരയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ഇവരെല്ലാവരും ബംഗ്ലാവിൽ വരുകയും ചെയ്തു.പക്ഷേ രക്ഷപെട്ട ജയില്‍പ്പുള്ളികൾ അവിടെയുണ്ടായിരുന്നു എന്ന് അവർക്കാർക്കും അറിയുവാൻ സാധിച്ചില്ല.ഇതിനിടയിൽ രാഘവൻ ദാസിനെ കോട്ടയത്തേക്ക് അയച്ചു.തമ്പിയോട് പകരം വീട്ടിയിട്ട് രക്ഷപ്പെടുവാനുള്ള ഏർപ്പാടുകൾ ചെയ്യുവാനാണ് ദാസ് പുറപ്പെട്ടത്.ദാസ് വേണ്ട ഏർപ്പാടുകൾ ചെയ്തു.അതിനിടയിൽ ഒരു ദിവസം റേയ്ഞ്ചർ ജെയിംസ് ദാസിനെ ഒരു ഹോട്ടലിൽ വെച്ചു കാണുകയും സംശയം തോന്നി വേണുവിനെ വിവരമറിയിക്കുകയും ചെയ്തു.പക്ഷേ അത്ഭുതകരമാം വണ്ണം ദാസ് രക്ഷപ്പെട്ടു.തങ്ങളെ ഭയപ്പെടുത്തിയിരുന്ന തറ്റവുകാരിൽ നിന്നും രക്ഷപ്പെടുവാൻ മുരളി പല വഴിയും നോക്കി.പക്ഷേ ഫലമൊന്നുമുണ്ടായില്ല.ഒരു ദിവസം മുരളി തടവുചാടിയ പുള്ളികൾ ഈ ബംഗ്ലാവിലുണ്ട് എന്നെഴുതി എങ്ങനെയെങ്കിലും പോലീസിലെത്തിക്കുവാൻ ഒരു ശ്രമം നടത്തി.അതും ഫലിച്ചില്ല. എഴുതിയ കടലാസു തുണ്ട് മുരളി ഒരു പുസ്തകക്കെട്ടിനുള്ളിൽ ഒളിച്ചു വെച്ചു.റെയിഞ്ചർ വന്നപ്പോൾ കുറച്ചു പുകയില ആ കടലാസിൽ വെച്ച് പൊതിഞ്ഞു കൊണ്ടു പോയി.പക്ഷേ അയാൾ കടലാസിൽ എഴുതിയതെന്തെന്ന് അറിഞ്ഞിരുന്നില്ല. ഒരു കേസിൽ അകപ്പെട്ടു സൈക്കിൾ പോലീസ് സ്റ്റേഷനിൽ ആയതു തിരിച്ചെടുക്കാൻ ചെന്ന ജെയിംസിന്റെ കൈയ്യിൽ നിന്നും പുകയില വാങ്ങിയ ഹെഡ് കോൺസ്റ്റബിളിനു കടലാസു തുണ്ടു കിട്ടി.എങ്കിലും അവർക്ക് ഏതു ബംഗ്ലാവെന്ന് കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ല.ജയിംസിന്റെ സ്ഥിരമായുള്ള വരവ് ആപത്താണെന്ന് മനസ്സിലാക്കിയ വേലുവും മത്തായിയും ചേർന്ന് മുരളിയെക്കൊണ്ട് മേലാൽ ബംഗ്ലാവിൽ വന്നു പോകരുതെന്നും വന്നാൽ കാലൊടിച്ചു കളയുമെന്നും എഴുതിച്ച് ശങ്കു വശം റെയിഞ്ചറെ ഏല്‍പ്പിച്ചു.ഭയന്ന റെയിഞ്ചർ തനിക്കു സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ആ കടലാസ് പോലീസിൽ ഏല്പിച്ചു.ബാംഗ്ലൂരിൽ നിന്നും മടങ്ങുവാൻ താമസമുണ്ടെന്ന് തമ്പി ഫോൺ മുഖാന്തിരം സാവിത്രിയെ അറിയിച്ചു.താമസിച്ചാൽ അപകടമാണെന്ന് മനസ്സിലാക്കിയ രാഘവൻ സാവിത്രിയെ ഭയപ്പെടുത്തി തമ്പിയോട് ഉടൻ മടങ്ങുവാൻ അവളെക്കൊണ്ട് ഫോൺ മുഖാന്തിരം ആവശ്യപ്പെടുവിച്ചു.തമ്പി കാര്യങ്ങളെല്ലാം പണിക്കരെ ഏല്പിച്ച് ബാംഗ്ലൂരിൽ നിന്നും യാത്ര തിരിച്ച് ബംഗ്ലാവിലെത്തി. ഇതിനിടയിൽ സ്ത്രീലമ്പടനായിരുന്ന ഉഗ്രൻ വേലു ഇന്ദിരയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചു.തടവുകാരനെങ്കിലും നല്ലവനായിരുന്ന രാഘവൻ വേലുവിനെ വെടിവെച്ചു കൊന്ന് ഇന്ദിരയെ രക്ഷിച്ചു. ദാസ് വേണുഗോപാലന്റെ കൈയ്യിൽ അകപ്പെട്ട് സ്റ്റേഷനിലായി.റെയിഞ്ചറുടെ കൈയ്യിൽ നിന്നും കിട്ടിയ രണ്ടു കടലാസ്സിലെയും കൈയ്യക്ഷരത്തിൽ നിന്നും തടവു ചാടിയവർ തമ്പിയുടെ ബംഗ്ലാവിൽ ആണെന്ന് വേണുവിനു മനസ്സിലായി.രാഘവൻ തമ്പിയോട് പകരം ചോദിക്കുവാൻ ഒരുങ്ങി.തമ്പി തന്റെ നിരപരാധിത്വം ഏറ്റു പറഞ്ഞെങ്കിലും രാഘവൻ വിശ്വസിച്ചില്ല.ബംഗ്ലാവിലെത്തിയ റെയിഞ്ചറെയും രാഘവനും മത്തായിയും കൂടി ബന്ധിച്ചു.ദാസിൽ നിന്നും വിവരം കിട്ടാതെ വിഷമിച്ചു കഴിയുകയായിരുന്നു രാഘവൻ.വളരെ കരുതലോട് കൂടിയാണ് പോലീസ് തമ്പിയുടെ വീട്ടിലെത്തിയത്.ഒരു കാറിൽ ദാസിനെ അവർ ബംഗ്ലാവിന്റെ നടയിലെത്തിച്ചു.ദാസിനെ കണ്ട രാഘവനും മത്തായിയും തമ്പിയുടെ നേർക്കു നിറതോക്കൊഴിച്ചു.പക്ഷേ ഉന്നം തെറ്റിയ വെടി അപ്പോൾ ബാംഗ്ലൂരിൽ നിന്നും വന്നെത്തിയ പണിക്കർക്കാണേറ്റത് ,ഈ സമയത്ത് പോലീസും ബംഗ്ലാവിനുള്ളിൽ കടന്നു കഴിഞ്ഞിരുന്നു.വെടിയേറ്റു പണിക്കർ സത്യാവസ്ഥ വെളിപ്പെടുത്തി.തമ്പിയാണെന്ന് തെറ്റിദ്ധരിച്ച് താനാണ് ലക്ഷ്മിയെ ബലാത്സംഗം ചെയ്യുവാൻ ഒരുങ്ങിയതെന്നും ആ ശ്രമത്തിനിടയിൽ താൻ മൂലമാണ് അവൾ മരണപ്പെട്ടതെന്നും രാഘവന്റെ മേൽ കുറ്റം ചുമത്താൻ താൻ പണിപ്പെട്ടതാണെന്നും രാഘവനെ അറിയിച്ച് അയാൾ മരണമടഞ്ഞു.നിർദ്ദോഷികളായ തമ്പിക്കും കുടുംബത്തിനും താൻ മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും തമ്പിയോടും സാവിത്രിയോടും കൊച്ചു മകളോടും മാപ്പിരന്നു മഞ്ചേരി രാഘവൻ പോലീസിനു കീഴടങ്ങി ജയിലിലേക്ക് പോയി.
എഴുതിയതു് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|
This page was generated on March 23, 2023, 4:46 am IST |  |