Chottaanikkara Amma (1976)
|
|
Producer | Thiruvonam Pictures |
Director | Crossbelt Mani |
Actors | Ravi Menon ,Vincent ,Sreelatha ,Unnimary ,Rajakokila ,Sreevidya ,Adoor Bhasi ,Balan K Nair ,Nellikkodu Bhaskaran ,Nilamboor Balan ,Cochin Haneefa ,Kuthiravattam Pappu ,Vanchiyoor Madhavan Nair ,Kedamangalam Ali ,Vaikam Mani ,Ravikumar ,Hari ,Vettoor Purushan ,Master Sekhar ,Meena ,Shobha ,Prema ,Kaviyoor Ponnamma ,Jameela Malik ,Anandavalli |
Musician | RK Sekhar |
Lyricist | Bharanikkavu Sivakumar |
Singers | Ambili ,Jayashree ,KJ Yesudas ,KP Brahmanandan ,P Jayachandran ,P Susheela ,Uncategorized ,Vani Jairam ,Venu Nagavally |
Background Music | RK Sekhar |
Banner | Thiruvonam Pictures |
Distribution | Thiruvonam Pictures |
Story | Mythology |
Screenplay | Nagavally RS Kurup |
Dialog | Nagavally RS Kurup |
Editor | Chakrapani |
Art Director | Narayanankutty |
Camera | NA Thara |
Design | SA Nair |
Date of Release | 06/08/1976 |
Movie Type | Mythology |
Number of Songs | 12 |
|
|
കലികാലാരംഭത്തിൽ പല ദുർന്നിമിത്തങ്ങളും കണ്ട് സംഭ്രാന്തരായ മനുഷ്യരുടെ കരുണമായ പ്രാർത്ഥന കേട്ട് ആദിപരാശക്തി ഭൂലോകത്തിൽ സ്വയംഭൂവായി അവതരിച്ചു.പക്ഷേ കണ്ണപ്പനെന്ന മലയരയ തലവന്റെ ജീവിതകഥയുമായി കെട്ടു പിണഞ്ഞതാണ് ആ അവതാരകഥ.ദിനം തോറും ഒരു പശുവിനെ മലദൈവങ്ങൾക്ക് കുരുതി കൊടുത്തിരുന്ന കണ്ണപ്പൻ ഏകമകളായ തേവിയുടെ അപേക്ഷ അനുസരിച്ച് ആ ദുഷ്കൃത്യത്തിൽ നിന്നും വിരമിക്കുന്നു. പക്ഷേ ചെയ്തു പോയ പാപകർമ്മങ്ങളുടെ ശിക്ഷയായി അയാളുടെ ഏകസന്താനം അകാലചരമം അടയുന്നതോടെ ഹതാശനായിത്തീരുന്ന അയാൾ ശേഷിച്ച ജീവിതകാലം മുഴുവനും ശിലാരൂപമായിത്തീർന്ന പശുക്കുട്ടിയെ പൂജിച്ച് ചെലവഴിക്കുന്നു.കണ്ണപ്പന്റെയും കൂട്ടരുടെയും കാലശേഷം കാടു കൈയ്യടക്കിയ ആ പ്രദേശത്ത് ആ അൽഭുതശില അജ്ഞാത വാസമനുഷ്ഠിക്കുന്നു.നൂറ്റാണ്ടുകൾക്ക് ശേഷം അവിടം പാർപ്പിടമാക്കിയ മനുഷ്യ സമൂഹത്തിൽ പെട്ട ഒരു പുലയി ഒരു ദിവസം പുല്ലു ചെത്തിക്കൊണ്ടിരിക്കുമ്പോൾ അരിവാൾ മൂർച്ച വരുത്തുന്നതിനായി ആ കല്ലിന്മേൽ തേയ്ക്കുമ്പോൾ അതിൽ നിന്നുമുണ്ടാകുന്ന രക്തപ്രവാഹം കണ്ടമ്പരന്നു നിലവിളിക്കുന്നു.അവളുടെ നിലവിളി കേട്ട് ഓടിയെത്തിയവരില്പ്പെമട്ട എടാട്ടു നമ്പൂതിരി ആ ശിലാവിഗ്രഹത്തിന്റെ ദിവ്യത്വം മനസ്സിലാക്കി മറ്റു നമ്പൂതിരി പ്രമാണികളുടെ സഹായത്തോടെ അവിടം ഒരു ക്ഷേത്രം പണി കഴിപ്പിച്ചതാണു പിൽക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രമെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചത്.
വില്വമംഗലത്തു സ്വാമിയാർ , ആദിശങ്കരൻ തുടങ്ങിയ അവതാര പുരുഷന്മാർ ചോറ്റാനിക്കര ക്ഷേത്രം സന്ദർശിച്ച് അവിടെ കുടി കൊള്ളുന്ന ആദിപരാശക്തിയെ ആരാധിച്ചിട്ടുണ്ട്. വില്വമംഗലത്തു സ്വാമിയാർ ചോറ്റാനിക്കരയെത്തി അവിടുത്തെ തീർത്ഥക്കുളത്തിൽ മുങ്ങിയപ്പോൾ കണ്ടു കിട്ടിയതാണ് കീഴ്ക്കാവിലെ പ്രതിഷ്ഠാവിഗ്രഹം.അദ്ദേഹം തന്നെയാണു ആ പ്രതിഷ്ഠാകർമ്മം നടത്തിയതും.ആദിശങ്കരൻ ജ്ഞാനസ്വരൂപിണിയായ സരസ്വതീദേവിയെ കേരളത്തിൽ പ്രതിഷ്ഠിക്കുന്നതിനായി ചെയ്ത പരിശ്രമത്തിന്റെ പരിണത ഫലമാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെയുള്ള സരസ്വതീദേവിയുടെ സാന്നിദ്ധ്യം.
ഭൂതപ്രേതാദികളുടെ ഉപദ്രവത്തിൽ നിന്നും ആശ്രിതരെ രക്ഷിക്കുന്ന ചോറ്റാനിക്കരയമ്മയുടെ കാരുണ്യത്തിനു മകുടോദാഹരണമാണ് കണ്ടാരപ്പള്ളി ഇല്ലത്തിലെ സ്ത്രീലമ്പടനായ ഗുപ്തൻ നമ്പൂതിരിയുടെ കഥ.തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കഥകളി കാണാൻ പുറപ്പെട്ട ഗുപ്തൻ നമ്പൂതിരി വഴി മദ്ധ്യേ പരമസുന്ദരിയായ കാമാക്ഷി വാരസ്യാരെ കണ്ടു മുട്ടുന്നു.ഇരുവരുമൊന്നിച്ച് ആടിക്കുഴഞ്ഞ് തൃപ്പൂണിത്തുറയിലേക്ക് നടക്കുകയായി.വഴിമദ്ധ്യേ കൈയ്യിലുള്ള മന്ത്രഗ്രന്ഥം സ്വഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിയെ ഏല്പ്പി ക്കാൻ ആ ഇല്ലത്ത് കയറുന്ന ഗുപ്തൻ നമ്പൂതിരി ഗുരുനാഥന്റെ സഹായത്തോടെ കൂട്ടുകാരിയുടെ അസ്സൽ രൂപം കാണുന്നതോടെ അമ്പരന്നു നിലവിളിക്കുന്നു. ഗുപ്തൻ നമ്പൂതിരിയുടെ കൂടെ വന്നതാരായിരുന്നു.അവളിൽ നിന്നും ശുദ്ധനായ ആ നമ്പൂതിരിയെ രക്ഷിക്കുന്നതാര്? മാറാരോഗം പിടിപെട്ട് ജീവിതാശ നശിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തുന്ന പടുവൃദ്ധയെ സഹായിക്കുന്ന സുന്ദരിയായ യുവതിയേത് ?
ചോറ്റാനിക്കര ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തുന്ന തസ്കരനു ലഭിക്കുന്ന ശിക്ഷയെന്ത് ?ദേവീ വിഗ്രഹത്തിൽ ചാർത്തുന്നതിനു തക്ക നീളത്തിൽ മാല കെട്ടാൻ തന്റെ കൈയ്ക്ക് നീളം പോരെന്നു പറഞ്ഞ വാര്യർക്കുണ്ടാകുന്ന അനുഭവമെന്ത് ? നിരപരാധിനിയായ ക്ഷേത്രം ജോലിക്കാരിയുടെ രോഗം മാറുന്ന പരിതസ്ഥിതിയെന്ത് ? സരസ്വതി , ഭദ്രകാളി , ലക്ഷ്മീദേവി , എന്നിവരുടെ സാന്നിദ്ധ്യം ചോറ്റാനിക്കര ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്ങനെ ? ഈ ചോദ്യങ്ങൾക്ക് സമാധാനം ചോറ്റാനിക്കര അമ്മ എന്ന വർണ്ണ ചിത്രത്തിലെ സംഭവബഹുലങ്ങളായ രംഗങ്ങൾ നൽകും
|
This page was generated on December 7, 2019, 5:56 pm IST |  |