Raathriyile Yaathrakkaar (1976)
Old Song Book
രാജശേഖരനെന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരൻ കള്ളക്കടത്തുകാരനായത് സ്വന്തം അമ്മാവനോടുള്ള വാശിയും വൈരാഗ്യവും കാരണമാണ്.അമ്മാവനേക്കാൾ വലിയ പണക്കാരനാവുക , അമയില്ലാത്ത തന്റെ കുഞ്ഞ് രേണുകയുടെയും , ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഏക സഹോദരി രേഖയുടെയും ഭാവി സുരക്ഷിതമാക്കുക.ഇതൊക്കെ മനസ്സിൽ വെച്ചു കൊണ്ടാണ് അയാൾ ബോംബെയിലേക്ക് വണ്ടി കയറിയത്.വർഷങ്ങൾക്കു ശേഷം നാട്ടിൽ അയാൾ തിരിച്ചെത്തിയത് ആ പ്രതീക്ഷകളൊക്കെ പൂവണിയുമെന്ന ഉത്തമ വിശ്വാസത്തിലാണ്.പണം അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.അമ്മാവന്റെ ഏക പുത്രൻ രാധാകൃഷ്ണൻ രേഖയുടെ പുറകേ പ്രേമാഭ്യർത്ഥനയുമായി നടന്നിരുന്നത് ആരും അത്ര കാര്യമാക്കിയിരുന്നില്ല. സഹോദരിയെ അവൾക്കിഷ്ടപ്പെട്ട യോഗ്യനായ ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുക; മകളുമൊത്ത് ആർഭാടമായി സ്വന്തം വീട്ടിൽ സംതൃപ്തിയോടെ ജീവിക്കുക, മനുഷ്യ സഹജമായ ഈ ആഗ്രഹങ്ങളോടെ നാട്ടിലെത്തിയ രാജശേഖരൻ ഒരു കൊലപാതകിയായി മാറിയത് തികച്ചും സാഹചര്യങ്ങളുടെ സമർദ്ദത്തിലാണ്.സമർത്ഥനായ ഒരു സഹചാരിയെ പിരിച്ചയക്കാൻ ഇഷ്ടപ്പെടാത്ത കള്ളക്കടത്തു സംഘക്കാർക്ക് രാജശേഖരൻ ഒരു കൊലപാതകിയായി മാറിയ രംഗം വളരെ സന്തോഷമുളവാക്കി.
ഈ തുറുപ്പു ചീട്ടുപയോഗിച്ച് അവർ അയാളെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാൽ രാജശേഖരനെ വേദനിപ്പിച്ചത് മറ്റു ചില സംഭവങ്ങളായിരുന്നു.ആരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി താൻ ഇത്രയും യാതനകൾ സഹിച്ചുവോ , ആ ആളുകളുടെ ജീവിതസ്വപ്നമാണ് ഈ കൊലപാതകം വഴി രാജശേഖരൻ നശിപ്പിച്ചത്.രാജശേഖരനാൽ കൊല ചെയ്യപ്പെട്ട സി ഐ ഡി മോഹനൻ രേഖയുടെ കാമുകനായിരുന്നു.ഈ സത്യം അറിഞ്ഞ നിമിഷം മുതൽ രാജശേഖരൻ മാനസികമായി ആകെ തളർന്നു. എങ്ങനെയും താനുൾപ്പെട്ട കള്ളക്കടത്തു സംഘത്തെ നശിപ്പിക്കുക എന്നത് അയാളുടെ ജീവിത ലക്ഷ്യമായി മാറി.ജീവൻ പണയം വെച്ചും അതിനുള്ള പോരാട്ടമായിരുന്നു പിന്നീട്.
രാജശേഖറിനു ഹോട്ടലിൽ വെച്ച് അപ്രതീക്ഷിതമായി ലഭിച്ച സുഹൃത്താണ് പോക്കറ്റടിക്കാരൻ ബെന്നി ഫെർണാണ്ടസ്.അയാളും സഹോദരി രേഖയും രാജശേഖരനു അയാൾ ചെന്നു പെട്ട എല്ലാ ഏടാകൂടങ്ങളിലും അതിയായ സഹായം നൽകി.
ഒടുവിൽ കൈയ്യിൽ വിലങ്ങുമായി തടവറയിലേക്ക് നീങ്ങിയ രാജശേഖരൻ ജീവിതസാഫല്യം നേടിയ ഒരു മനുഷ്യന്റെ ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു.അതെങ്ങനെയെന്നല്ലേ ?? അഭ്രപാളിയിൽ കാണൂ
അവലംബം : പാട്ടുപുസ്തകം |
This page was generated on December 5, 2024, 3:47 pm IST | |