Niraparayum Nilavilakkum (1977)
|
Producer | Sreekanth Productions |
Director | Singitham Sreenivasa Rao |
Actors | KP Ummer,Vincent,Sankaradi,Thikkurissi Sukumaran Nair,Pattam Sadan,Ravi Menon,TP Madhavan,Cochin Haneefa,Sheela,Sumithra |
Musician | V Dakshinamoorthy |
Lyricist | P Bhaskaran,Sreekumaran Thampi |
Singers | Jayashree,KP Brahmanandan,Latha Raju,P Jayachandran,Shakeela Balakrishnan,Vani Jairam |
Banner | Sreekanth Productions |
Distribution | Evershine Release |
Story | Sreekumaran Thampi |
Screenplay | Sreekumaran Thampi |
Dialog | Sreekumaran Thampi |
Editor | Chakrapani |
Art Director | Somayya |
Camera | Manohar |
Design | Not Available |
Date of Release | 05/08/1977 |
Number of Songs | 4 |
|
മരിച്ചു പോയ രവിയുടെ ഭാര്യയ്ക്ക് സംരക്ഷണ നിധി കൊടുക്കുവാൻ വന്ന ഓഫീസർ ഗോപിനാഥൻ ലക്ഷ്മിയെ കാണുന്നു.അയാൾ കടന്നു പോയ കാലത്തിലേക്ക് കണ്ണോടിക്കുന്നു.കൊച്ചനിയത്തി ലക്ഷ്മിയും ഗോപിനാഥും ചേർന്ന് പള്ളിക്കൂടത്തിൽ പോകുന്നത് , അവർ ഓടിച്ചാടി കളിച്ചത് ,ലക്ഷ്മിയുടെ അമ്മ ഗോപിനാഥനു ചോറു വാരിക്കൊടുത്തത് , അങ്ങനെ എല്ലാമെല്ലാം.അയാൾ ലക്ഷ്മിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ തീരുമാനിക്കുന്നു.പക്ഷേ വീട്ടിൽ തന്റെ ഭാര്യയായ സുജാതയോ , വിധവ കാലു കുത്തിയാൽ കുടുംബം നശിക്കുമെന്നും , വിധവയെ കണി കണ്ടാൽ പാപമാണെന്നും മറ്റുമുള്ള അന്ധവിശ്വാസത്തിൽ വേരൂന്നിപ്പോയവൾ.അങ്ങനെയുള്ള സുജാതയുടേ അടുത്തേക്ക് ലക്ഷ്മിയെ കൂട്ടിക്കൊണ്ടു പോകാൻ ഗോപിനാഥൻ ഒരു വഴി കണ്ടു പിടിക്കുന്നു.അയാൾ അതിൽ വിജയിക്കുന്നു.അങ്ങനെ ലക്ഷ്മി ശാന്തിയാകുന്നു.ശാന്തിയോട് സുജാതയ്ക്ക് അതിരറ്റ കാരുണ്യവും സ്നേഹവും ഉണ്ടാകുന്നു.ശാന്തി കാലു കുത്തിയ ശേഷം ആ വീട്ടിൽ പല മംഗളങ്ങളും സംഭവിക്കുന്നു.സുജാത തന്റെ അനുജനായ പ്രകാശിനെക്കൊണ്ട് ശാന്തിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു.ശാന്തി നിസ്സഹായയാകുന്നു.ഗോപിനാഥൻ അവൾക്ക് ധൈര്യം നൽകുന്നു.അങ്ങനെ ശാന്തിയും പ്രകാശുമായുള്ള വിവാഹം നിശ്ചയിക്കപ്പെടുന്നു.പൂപ്പന്തലിട്ടു കഴിഞ്ഞു.അതിൽ ഒരു വലിയ കതിർമണ്ഡപം ഉയർന്നു. വരനും വധുവും കതിർമണ്ഡപത്തിലേക്കാനയിക്കപ്പെട്ടു.നിറപറയുടേയും നിലവിളക്കിന്റെയും മുന്നിൽ അവർ ഇരുന്നു.എങ്ങും സന്തോഷം. എവിടെയും ഉല്ലാസം.പ്രകാശ് താലി കൈയ്യിലെടുത്തു.ലക്ഷ്മിയുടെ കഴുത്തിലേക്ക് കെട്ടാൻ ഭാവിക്കുന്നു.പന്തലിന്റെ മൂലയിൽ എവിടെ നിന്നോ ഒരലർച്ച കേട്ടു.എല്ലാവരും അവിടേയ്ക്ക് ഓടിയടുത്തു.താലി മണ്ഡപത്തിൽ തന്നെ കിടക്കുന്നു.അലറിയത് ആര് ? പക്ഷേ അപ്പോൾ - സുജാത ശാന്തിയെപ്പറ്റിയുള്ള പൂർവകാല ചരിത്രം അറിയുവാൻ ആ അലർച്ച സഹായിക്കുന്നു. സുജാത പൊട്ടിത്തെറിക്കുന്നു.ശാന്തിയുടെ കല്യാണം നടന്നോ ? സുജാതയ്ക്ക് ശാന്തി വിധവയെന്ന സത്യം എങ്ങനെ സഹിക്കാൻ കഴിയും ? ഭ്രാന്തനായ അമ്മാവനെന്തു സംഭവിച്ചു ? വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട രാജൻ എന്തെല്ലാം വിധത്തിൽ കൂടി ലക്ഷിമി (ശാന്തി) യെ ഉപദ്രവിക്കുന്നു ? നിസ്സഹായനായ ഗോപിനാഥൻ എന്തു പറയുന്നു ?ഇതിന്റെയെല്ലാം മദ്ധ്യത്തിൽ “ അനാഥയായ ലക്ഷ്മി “. അവളുടെ ജീവിതത്തിലെ നടന്നതും നടക്കാൻ പോകുന്നതുമായ എല്ലാക്കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുന്നത് “ നിറപറയും നിലവിളക്കും “
|
This page was generated on March 2, 2021, 11:15 am IST |  |