Oru CBI Diarykkurippu (1988)
|
|
Producer | M Mani |
Director | K Madhu |
Main Actors | Mammootty,Sukumaran,Mukesh,Jagathy Sreekumar,Suresh Gopi,Urvashi |
Supporting Cast | Sukumaran,Mukesh,Jagathy Sreekumar,Vijayaraghavan,Bahadoor,Captain Raju,Prathapachandran,Janardhanan,Kundara Johny,Lizzy,KPAC Sunny,Sreenath,Adoor Bhavani,Kochaniyan,Kalady Jayan |
Musician | No Songs |
Lyricist | No Songs |
Background Music | Shyam |
Date of Release | 18/02/1988 |
Movie Type | Suspense Thriller |
|
മലയാളത്തിലെ ഏറ്റവും വലിയ 'കൾട്ട്' ചിത്രങ്ങളിലൊന്ന്, ഏറ്റവും കൂടുതൽ ഭാഗങ്ങളുള്ള ചിത്രം, മലയാളത്തിന്റെ ജയിംസ് ബോണ്ട് എന്നീ ഖ്യാതികളാൽ പ്രശസ്തമായ സിബിഐ സീരീസിലെ ആദ്യ ചിത്രം, 'ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 ഫെബ്രുവരി 18 ന് റിലീസിനെത്തി.
മമ്മൂട്ടിയുടെ സീനിയർ ആയി മഹാരാജാസിൽ പഠിച്ച രാധാവിനോദ് രാജു എന്ന മട്ടാഞ്ചേരിക്കാരൻ ഐപിഎസ് ഓഫീസറാണ് 'സിബിഐ ഡയറിക്കുറിപ്പി'ലെ സേതുരാമയ്യർക്ക് മാതൃക എന്ന് പറയപ്പെടുന്നു. 1983-89 കാലത്ത് സിബിഐ ഓഫീസറായി അദ്ദേഹം അന്വേഷിച്ച പോളക്കുളം കേസാണ് സിനിമയുടെ പ്രചോദനം. സിനിമയിലെ സിബിഐ ഓഫീസർ അലി ഇമ്രാൻ എന്നൊരു കർക്കശക്കാരൻ മുസ്ലിം കഥാപാത്രമായി ആയിരുന്നു എസ് എൻ സ്വാമി വിഭാവനം ചെയ്തത്. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് അലി ഇമ്രാൻ സേതുരാമയ്യർ ആയത്.
ആത്മഹത്യയാണെന്ന് കരുതിയ കേസ്, രക്ത ഗ്രൂപ്പ് അടിസ്ഥാനമാക്കി കൊലപാതകമാണെന്ന് തെളിയിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മലയാളികളും മലയാള സിനിമകളും മുൻപ് കേട്ട് പരിചയമുള്ള, വേഷപ്രച്ഛന്നനായി നടന്ന് പ്രതിയെ പിടിക്കുന്ന സിബിഐ ഓഫീസറല്ല സേതുരാമയ്യർ. ബുദ്ധി, പ്രവൃത്തിയെ മറി കടക്കുന്ന രീതിയായിരുന്നു അയ്യർക്ക്. കൊല ചെയ്തത് ആര് എന്ന പ്രധാന ചോദ്യം ഉയർത്തി മുന്നേറുന്ന കഥയിൽ കാണികൾക്ക് സംശയിക്കാൻ ഓരോരുത്തരെയായി പ്രതിഷ്ഠിച്ച് സൂചനകൾ തന്ന്, തീരെ സംശയിക്കാത്ത ഒരു കഥാപാത്രം ഒടുവിൽ പ്രതിയാകുന്ന കഥനരീതിയായിരുന്നു സ്വാമിയുടേത്.
അന്നത്തെ കാലത്ത് ഏറ്റവും വലിയ കാശുവാരിപ്പടമായിരുന്ന 'ന്യൂഡൽഹി'യെ 'സിബിഐ' മറി കടന്നു. മദ്രാസിലെ സഫയർ തിയറ്ററിൽ 300 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു. അക്കാലത്ത് തമിഴ്നാട്ടിൽ ഓടിയിരുന്ന മലയാളം സിനിമകളെന്ന് പറഞ്ഞാൽ ഇക്കിളിപ്പടങ്ങളാണ്.
ഗാനങ്ങൾ ഇല്ലായിരുന്നു. പക്ഷെ സുനിതയുടെ സ്ഥിരം സംഗീത സംവിധായകൻ ശ്യാം ചെയ്ത 'റ്ററ്ററ്റ റ്റരറ്റാ' ബിജിഎം ഏത് സിനിമാപ്പാട്ടിനോളം തന്നെ ഹിറ്റായി.
|
This page was generated on March 21, 2023, 6:48 pm IST |  |