Book |
Publisher |
Category |
Urvashi
ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും ഇളയ മകള്‍. ജനനം 1969ല്‍. ബാലനടിയായി സിനിമയില്‍ എത്തി. ആദ്യ ചിത്രം കതിര്‍മണ്ഡപം. 1983ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന ചിത്രത്തിലൂടെ നായികയായി. ഈ ചിത്രം മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ബഹുമതി നേടിക്കൊടുത്തു. ആന്ധ്ര സര്‍ക്കാരിന്റെ നന്ദി ബഹുമതിയും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമന പുരസ്ക്കാരവും ലഭിച്ചിട്ടുണ്ടു്. 2006ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി.
4 തവണ (1989, 1990, 1991, 1995) സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു. മൂന്നുതവണ തുടര്‍ച്ചയായാണു് ഈ അവാര്‍ഡ് നേടിയതു്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂല്‍ കല്യാണം, ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കഴകം എന്നീ സിനിമകളിലാണു് മലയാളത്തില്‍ അവാര്‍ഡിനു് അര്ഹയാക്കിയതു്. മധുചന്ദ്രലേഖയിലെ അഭിനയത്തിനു് 2006ലെ സംസ്ഥാന അവാര്‍ഡിനര്‍ഹയായി. ഇപ്പോള്‍ തമിഴ് ടെലിവിഷന്‍ രംഗത്തു് സജീവമാണു്.
ചേച്ചിമാരായ കലാരഞ്ജിനിയും കല്പനയും തിരക്കുള്ള നടിമാരാണു്. സഹോദരന് കമല്‍ റോയ് നടനാണു്. അന്തരിച്ച പ്രിന്‍സ് ആണു് മറ്റൊരു സഹോദരന്.മുൻ ഭര്‍ത്താവു് മനോജ് കെ ജയന്. മകള്‍ തേജാലക്ഷ്മി. ചെന്നൈയില്‍ താമസിക്കുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Cinimayalla Jeevitham | Litmus Publications | Malayalam Movies Related Memoirs |