TA Razak
Story
1958 ഏപ്രില്‍ 25നു് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലില്‍ ജനനം. പിതാവു് ടി എ ബാപ്പു. മാതാവു് വാഴയില്‍ ഖദീജ. കൊളത്തൂര്‍ എ എം എല്‍ പി സ്ക്കൂള്, കൊണ്ടോട്ടി ഗവണ്മെന്റ് ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ്സു് മുതല്‍ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിര്‍വ്വഹിച്ചു. വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു് തുടക്കം കുറിച്ചു. കെ എസ് ആര് ടി സി യില്‍ ഗുമസ്തനായിരുന്നു.
എ ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായി സിനിമയിലെത്തി. ആദ്യ തിരക്കഥ ജി എസ് വിജയന് സംവിധാനം ചെയ്ത ഘോഷയാത്ര. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു് (1977) മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്ക്കു് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനു് 2002ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ആവാര്‍ഡ്, അനില്‍ ബാബു സംവിധാനം ചെയ്ത ഉത്തമനു് മകച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ പുരസ്ക്കാരങ്ങള്‍ ലഭിച്ചു. 2004ലെ മികച്ച സാമൂഹ്യ പ്രസക്തയുള്ള വിഷയത്തിനു് നാഷണല്‍ അവാര്‍ഡ്, കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിനു് 2004ലെ മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, കഥയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ജേസി ഫൗണ്ടേഷന് അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന് അവാര്‍ഡ്, അമൃത ടി വി അവാര്‍ഡ് എന്നിവ ലഭിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 24
Available Short Movies : 0