Shyama Prasad
Story
1960ല്‍ ഒ രാജഗോപാലിന്റെ മകനായി പാലക്കാട് ജനിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സ്ക്കൂള് ഒഫ് ഡ്രാമയില്‍ നിന്നും തിയേറ്റര്‍ ആര്‍ട്സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. 1989ല്‍ കോമണ്‍വെല്‍ത്തിന്റെ സ്ക്കോളര്‍ഷിപ്പ് ലഭിച്ചു. യു കെ യിലെ ഹള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മീഡിയ പ്രൊഡക്ഷനില്‍ ഉപരിപഠനം നടത്തി. ബി ബി സി യിലും ചാനല്‍ ഫോറിലും ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ടു്. ആ അറിവു് മലയാളം ടെലിവിഷനു വേണ്ടി പുതുമയാര്‍ന്ന ടെലിഫിലിമുകളും ഡോക്യുമെന്ററികളും ചെയ്യാന്‍ സഹായിച്ചു. അമൃത ടെലിവിഷന്‍ ചാനലിന്റെ പ്രസിഡന്റാണു് അദ്ദേഹം. തന്റെ ക്രിയാത്മകമായ കഴിവുകള്‍ വച്ച് ചാനലിലും പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു് സാധിച്ചു. ടെലിവിഷനിലെയും സിനിമകളിലെയും സംഭാവനകള്‍ പരിഗണിച്ചു് അദ്ദേഹത്തിനു് പല തവണ ദേശീയ സംസ്ഥാന ബഹുമതികള്‍ ലഭിച്ചിട്ടുണ്ടു്. അഗ്നിസാക്ഷിയും അകലെയും 1998ലും 2004ലും ആയി മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ടു്. ഇതേ ചിത്രങ്ങള്‍ക്കു് പ്രധാനപ്പെട്ട പല കാറ്റഗറികളിലായി ഒമ്പതോളം സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ടു്. വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കു്, കമലസുരയ്യയുടെ വേനലിന്റെ ഒഴിവു്, കെ രാധാകൃഷ്ണന്റെ ശമനതാളം, സാറാ ജോസഫിന്റെ നിലാവറിയുന്നു തുടങ്ങി പല വര്‍ക്കുകളും അദ്ദേഹം ടെലിവിഷനിലൂടെ അവതരിപ്പിച്ചിട്ടുണ്ടു്. 1993 മുതല്‍ തുടര്‍ച്ചയായി മികച്ച ടെലിവിഷന്‍ ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. പ്രധാനപ്പെട്ട ചലച്ചിത്രോത്സവ വേദികളായ കാര്ലവി വേരി, ടോക്കിയോ, കയ്റോ, ബ്രിസ്ബേന്‍, ടെഹ്റാന്, ഫ്ലോറന്‍സ്, ലോസ് ആഞ്ചല്‍സ് തുടങ്ങി പലയിടത്തും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയലെ ജൂറിയായും രണ്ടു തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്. സംവിധാനം ചെയ്ത ഒരേ കടല്‍ എന്ന ചിത്രം 2007ലെ ഇന്‍ഡ്യന്‍ പനോരമയിലെ ഉല്‍ഘാടന ചിത്രമായിരുന്നു. ഒരേ കടലിനു് 40ഓളം അവാര്‍ഡും ലഭിച്ചിട്ടുണ്ടു്.
ഭാര്യ ഷീബ. മക്കള്‍ വിഷ്ണു, ശിവകാമി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Elektra |
Shyama Prasad,Kiran Prabhakar |
Shyama Prasad,Kiran Prabhakar |
Shyama Prasad,Kiran Prabhakar |
2010 |
Shyama Prasad |
Available Web Series : 0
Available Short Movies : 0
Relevant Articles