Prabhakaran Puthur
കെ എൻ ശങ്കരപ്പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി ജനിച്ച പ്രഭാകരൻ പുത്തൂർ ,കൊട്ടാരക്കര താലൂക്കിൽ കുഴിക്കലിടവക ഹൈസ്കൂൾ , കൊല്ലം ഫാത്തിമാ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , ഇൻഡോർ ക്രിസ്ത്യൻ കോളേജ് , ഭാരതീയ വിദ്യാപീഠം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി.ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദവും പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. വിദ്യാഭ്യാസാന്തരം കൊട്ടാരക്കരയിൽ സജീവ പാർട്ടി പ്രവർത്തകനായി. തുടർന്ന് കൊച്ചി ദേശാഭിമാനിയിൽ സബ് എഡിറ്ററായി 1972 മുതൽ 1974 വരെയും, കേരളദേശം ദിനപ്പത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായി 1974 മുതൽ 1975 വരെയും കേരള രാജ്യം എഡിറ്റർ , കേരള ശബ്ദം വീക്കിലി എഡിറ്റർ എന്നീ നിലകളിൽ 1976 മുതൽ 1986 വരെയും തുട്രന്ന് കുമാരി വാരികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .
ആദ്യനോവൽ “എങ്ങോ വഴി തെറ്റിയ യാത്രക്കാർ“ ആദ്യ നോവൽ “ചിന്ത“യാണു പ്രസിദ്ധീകരിച്ചത്. തുടർന്ന് ഒറ്റയാൻ , എവിടെയോ ഒരു ദുഃഖം, കൂട്ടിനിളം കിളി, മണ്ണ് പ്രിയപ്പെട്ട മണ്ണ്, മൃദുലത്തമ്പുരാട്ടി , ഉന്മാദം തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. മറ്റു കൃതികൾ - ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകൾ , ചരിത്രം കുറിച്ച യാത്രകൾ , അക്ബർ (ജീവചരിത്രം ) . ആനുകാലികങ്ങളിൽ നൂറുകണക്കിനു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ചെർണോബിൽ സംഭവം നേരിട്ട് റിപ്പോർട്ട് ചെയ്തു. ഇൻഡ്യയിലെ ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളെയും ഇന്റർവ്യൂ ചെയ്തു.
അശ്വരഥം, താളം മനസ്സിന്റെ താളം , കൂട്ടിനിളം കിളി, ഓമനിക്കാൻ ഓർമ്മ വെയ്ക്കാൻ, കണ്ടു കണ്ടറിഞ്ഞു തുടങ്ങിയ നോവലുകൾ സിനിമയാക്കി.താളം മനസ്സിന്റെ താളം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു.
റഷ്യ, ബഹറിൻ, ലിത്ത്വാനിയ , തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.മോസ്ക്കോയിൽ വെച്ച് 1986 ൽ നടന്ന അന്തർദേശീയ പത്രപ്രവർത്തക സമ്മേളനത്തിലും ആർട്ട് ഫെസ്റ്റിവലിലും പങ്കെടുത്തു.
ഭാര്യ : സുഭദ്ര
മക്കൾ : മധു, മഞ്ജു മരുമക്കൾ : കൃഷ്ണകുമാർ, സുനിത
Available Movies : 5
Movie |
Story |
Screenplay |
Dialog |
Year |
Director |
Aswaradham |
Prabhakaran Puthur |
VT Nandakumar,T Damodaran |
VT Nandakumar,T Damodaran |
1980 |
IV Sasi |
Thaalam Manassinte Thaalam |
Prabhakaran Puthur |
Prabhakaran Puthur |
Prabhakaran Puthur |
1981 |
AT Abu |
KoottinilamKili |
Prabhakaran Puthur |
Kaloor Dennis |
Kaloor Dennis |
1984 |
Sajan |
Kandu Kandarinju |
Prabhakaran Puthur |
SN Swamy |
SN Swamy |
1985 |
Sajan |
Ormikkaan Omanikkaan |
Prabhakaran Puthur |
John Paul |
John Paul |
1985 |
AB Raj |
Available Short Movies : 0