N Prakash
Story
ലാഹോറിലാണ് ജനിച്ചത് .ശ്രീമതി ദുർഗ്ഗാദേവിയും ശ്രീ എച്ച് എൻ ഭക്ഷിയുമാണ് മാതാപിതാക്കൾ. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1942 ൽ പഞ്ചോളി ആർട്ട് പിക്ചേഴ്സിൽ ക്യാമറാ അസിസ്റ്റന്റായി അഞ്ചുകൊല്ലം ജോലി ചെയ്തു.അതിനു ശേഷം പഞ്ചാബ് ഗവണ്മെന്റിന്റെ ഡൊക്യുമെന്ററി വിഭാഗത്തിൽ ക്യാമറാമാനായി. ഭാരത വിഭജനത്തോടു കൂടി കുടുംബസമേതം 1947 ൽ കോയമ്പത്തൂരെത്തി. പക്ഷിരാജ സ്റ്റുഡിയോയിൽ ക്യാമറാ വിഭാഗത്തിൽ ചേർന്നു. പ്രസന്നയാണ് ശ്രീ പ്രകാഷ് പങ്കെടുത്ത ആദ്യ മലയാള ചിത്രം.1953 ൽ മദ്രാസിലേയ്ക്ക് താമസം മാറ്റി. നാരായണൻ കമ്പനി , എസ് ബാലചന്ദർ തുടങ്ങിയ നിർമ്മാതാക്കളുടെ പല തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ച്ഛായാഗ്രാഹകനായി വർത്തിച്ചു. 1963 ൽ മലയാള ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു.ച്ഛായാഗ്രാഹകനും സംവിധായകനുമായി രണ്ടു ചിത്രങ്ങൾ നിർമിച്ചു. മൂവി ക്രാഫ്ട് എന്ന നിർമ്മാണക്കമ്പനി ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്.ശിക്ഷ ഉൾപ്പെടെ അഞ്ചു മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.ഭാര്യ: ശ്രീമതി കൃഷ്ണ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Jeevikkaan Anuvadikkoo |
N Prakash |
Jagathy NK Achari |
Jagathy NK Achari |
1967 |
PA Thomas |
Available Web Series : 0
Available Short Movies : 0