Sindhudevi
Singers
ശ്രീ ഷണ്മുഖം പിള്ളയുടേയും ശ്രീമതി ഇന്ദിരയുടെയും മകളായി തിരുവനന്തപുരത്തു് കരമനയില്‍ ജനനം . ഏഴാം വയസ്സു മുതല്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. ഇരിങ്ങാലക്കുട വിജയകുമാര്‍, രാജന് ലാല്‍, പ്രൊഫസർ ഓമനക്കുട്ടി എന്നീ ഗുരുക്കന്മാരുടെ കീഴില്‍ പഠനം. പത്താമത്തെ വയസ്സു മുതല്‍ ഗാനമേളകളില്‍ പാടിത്തുടങ്ങി. യേശുദാസിന്റെ ഗാനമേളട്രൂപ്പില്‍ അംഗമായിരുന്നു .വഴുതക്കാട് വിമന്‍സ് കോളേജില്‍ നിന്നും സംഗീതത്തില്‍ ബി.എ. ബിരുദം എടുത്തു.
1984 ല്‍ ‘വെളിച്ചം ഇല്ലാത്ത വീഥി’ എന്ന ചിത്രത്തില്‍ കെ പി ഉദയഭാനുവിന്റെ സംഗീതത്തില്‍ ‘മുത്തൊരുക്കി കുന്നിക്കുരുവിന്റെ മുത്തൊരുക്കി’ എന്ന ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നു. കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയും’ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ‘പിന്നിലാവിന് പൂ വിടര്ന്നുവും’ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ ആണു്.‘പൊന്വിലങ്ങ് ’എന്ന ഇളയരാജ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം. പിന്നീട് തങ്കക്കിളി, നാട്ടാമൈ, തുടങ്ങി അനവധി തമിഴ് ചിത്രങ്ങളിൽ പാടുവാൻ അവസരം ലഭിച്ചു. ഹിന്ദിയിലും തെലുങ്കിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .
1988 ലെ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള തമിഴ്നാട് സിനി ക്രിട്ടിക്ക് അവാര്‍ഡ് ,1999 ലെ ടെലിവിഷന്‍ പിന്നണി ഗായികക്കുള്ള അവാര്‍ഡ് , കുവൈറ്റിലെ ഗാനസുധ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് സേതുമാധവനും രണ്ടു കുട്ടികളോടുമോപ്പം കുവൈത്തില്‍ താമസം. കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിൽ സംഗീതം പഠിപ്പിക്കുന്നു.
തയ്യാറാക്കിയത് : ബാലമുരളി
വിശദവിവരങ്ങള്‍ നൽകിയതു് : കിഷോര്‍ കുമാര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Raveendran | 3 |
Mohan Sithara | 3 |
Shyam | 2 |
Alleppey Ranganath | 2 |
Kozhikode Yesudas | 2 |
Johnson | 2 |
SP Venkitesh | 2 |
Darsan Raman | 1 |
AT Ummer | 1 |
NP Prabhakaran | 1 |
|
Lyricist | Songs |
Chunakkara Ramankutty | 4 |
P Bhaskaran | 2 |
Bichu Thirumala | 2 |
Joseph Ozhukayil | 2 |
Kaithapram | 2 |
Dr Suresh Manimala | 1 |
TC John | 1 |
Ramasimhan (Ali Akbar) | 1 |
Shaji Panicker | 1 |
Muttar Sasikumar | 1 |
|
Raga | Songs |
Aabheri | 1 |
Sindhu Bhairavi | 1 |
Keeravani | 1 |
Madhyamavathi | 1 |
|
Year | Songs |
1988 | 4 |
1989 | 3 |
1993 | 2 |
1984 | 2 |
1994 | 2 |
1999 | 1 |
2000 | 1 |
1996 | 1 |
1997 | 1 |
1992 | 1 |
|
|
Year of First Song | |
Year of Last Song | |
Number of Songs | 2 |
Albums Sung in | 0 |
Favorite Musician | Alleppey Ranganath |
Favorite Lyricist | Konniyoor Bhas |
Popular Raga | |
Number of Years in the Field | 1 |
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Alleppey Ranganath | 1 |
Mohan Sithara | 1 |
|
Lyricist | Songs |
Konniyoor Bhas | 1 |
Chempazhanthi Chandrababu | 1 |
|
|
|