Philomina
Singers
|
Year of First Song | 1991 |
Year of Last Song | 1997 |
Number of Songs | 2 |
Movies Sung in | 2 |
Favorite Musician | Ouseppachan |
Favorite Lyricist | Bichu Thirumala |
Popular Raga | |
Favorite Director Sung For | Kamal |
Number of Years in the Field | 7 |
തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയായിരുന്ന ഫിലോമിനയുടെ ജനനം 1926 -ല്‍ ആയിരുന്നു.
വലപ്പാട്ടു സ്ക്കൂളിലായിരുന്നു അഞ്ചാം ക്ലാസ്സ് വരെ പഠിച്ചതു്. പഠിക്കാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ നന്നായി പാടുമായിരുന്നു. പള്ളി ക്വയറിലെ സ്ഥിരം പാട്ടുകാരിയായിരുന്നു. ഫിലോമിനയുടെ പന്ത്രണ്ടാമത്തെ വയസ്സില്‍ അച്ഛന് മരിച്ചു. അതോടെ ദാരിദ്ര്യം തുടങ്ങി.
എട്ടു വര്‍ഷത്തെ നാടക ജീവിതത്തിനു ശേഷം ആദ്യമായി സിനിമയില്‍ 1964 -ല്‍ കുട്ടിക്കുപ്പായം എന്ന സിനിമയില്‍ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചു. തുടര്‍ന്നു മലയാള സിനിമയില്‍ എഴുനൂറില്‍ പരം സിനിമകളില്‍ അമ്മയുടെയും അമ്മൂമ്മയുടെയും നുണകള്‍ പരത്തുന്ന
അയല്‍ വാസിയുടെയും റോളുകളില്‍ അഭിയിച്ചു. ആദ്യമെല്ലാം ക്യാരക്ടര്‍ റോളില്‍ ശോഭിച്ച ഫിലോമിന പിന്നീട് സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ ഹാസ്യനടിയായും ജനഹൃദയങ്ങള്‍ കവര്‍ന്നു. തൃശൂര്‍ ശൈലിയിലുള്ള സംഭാഷണ രീതി ഫിലോമിനയുടെ കഥാപാത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കി.
രണ്ടു തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
1970 -ല്‍ തുറക്കാത്ത വാതില്‍, ഓളവും തീരവും എന്നീ ചിത്രങ്ങള്‍ക്കും 1987 -ല്‍ തനിയാവര്‍ത്തനം എന്ന ചിത്രത്തിനും.
സിനിമാഭിനയത്തിനു ശേഷം റ്റി വി സീരിയലുകളിലും ഫിലോമിന അഭിനയിച്ചു.
26മത്തെ വയസ്സില്‍ നാടകനടന്‍ ആന്റണിയെ വിവാഹം കഴിച്ചു. ഫിലോമിനയ്ക്കു് മുപ്പതു വയസ്സുള്ളപ്പോള്‍ ആന്റണി മരിച്ചു. ഒരു മകനുണ്ടു്.
ദീര്‍ഖകാലമായി ഡയബെറ്റിസ് രോഗബാധിതയായിരുന്ന ഫിലോമിന 2006 ജനുവരി രണ്ടാം തീയതി ചെന്നൈയിലുള്ള മകന്റെ വസതിയില്‍ വെച്ചു മരണമടഞ്ഞു.
തയ്യാറാക്കിയത്:
സൂസി
കടപ്പാട്:
Wikipedia
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Ouseppachan | 1 |
Wilson | 1 |
|
Lyricist | Songs |
Bichu Thirumala | 2 |
|
|
|