പാലിയത്ത് ശ്രീ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും ശ്രീമതി സുഭദ്രാമ്മ ക്കുഞ്ഞമ്മയുടെയും പുത്രനായ ഈ ബി എസ് സി ബിരുദധാരി 3.3.1944 ൽ എറണാകുളത്തു ജനിച്ചു. 1965 ൽ കളിത്തോഴൻ എന്ന മലയാള ചലച്ചിത്രത്തിൽ പിന്നണി ഗായകനായി സിനിമാ രംഗത്തേയ്ക്കു വന്ന ജയചന്ദ്രൻ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി വളരെ തിരക്കേറിയ ഒരു ഗായകനാണ്. ഭാവഗായകന് എന്ന പേരില്‍ അറിയപ്പെടുന്ന ഈ അനുഗ്രഹീത ഗായകന്റെ ഗാനങ്ങള്‍ മലയാള ഭാഷയുള്ളിടത്തോളം കാലം അനശ്വരമായി നിലകൊള്ളും.
സംഗീതത്തിനു പുതിയ മാനങ്ങള്‍ തന്നെ തന്റെ ശബ്ദവും ഭാവവും കൊണ്ട് തീര്‍ക്കാന്‍ ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട് . ദേവരാജന്‍ , ബാബുരാജ് , രാഘവന് , എം ബി ശ്രീനിവാസന് , എം ജി രാധാകൃഷ്ണന് , ശ്യാം , കെ ജെ ജോയ് , എ ടി ഉമ്മര്‍ , ജോണ്സന് , രവീന്ദ്രന് , വിദ്യാസാഗര്‍ , എം ജയചന്ദ്രന് തുടങ്ങിയ എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടിയും ജയചന്ദ്രന് പ്രസിദ്ധിയാര്‍ജ്ജിച്ച ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
1986 ലെ ഏറ്റവും നല്ല ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് (ശ്രീ നാരായണ ഗുരു എന്നാ ചിത്രത്തില്‍ നിന്ന് ) . നാല് തവണ കേരള സംസ്ഥാന പുരസ്കാരവും, രണ്ടു തവണ തമിഴ്നാട് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട് . ഹിന്ദി, കന്നഡ , തെലുഗു ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും നല്ല ഭക്തിഗാനങ്ങളില്‍ ചിലതും ജയചന്ദ്രന്റെ ശബ്ദത്തിലാണ് മലയാളികള്‍ക്ക് പരിചയം
മേൽ വിലാസം : പാലിയം, ഇരിങ്ങാലക്കുട
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
പട്ടികകള്‍ : സിനിമാ ഗാനങ്ങള്‍
ജയചന്ദ്രന്റെ ജീവിതത്തില്‍ നിന്നുള്ള ചില അസുലഭ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി താഴെ എം എസ് ഐയില്‍ ചേര്‍ത്തിരിക്കുന്നത് മനോജ് വടാവത്ത്