Neha S Nair
Singers
2009 - ൽ പുറത്തിറങ്ങിയ ‘ഋതു‘ എന്ന ചിത്രത്തിൽ ജോബ് കുര്യനോടൊത്ത് ‘ചഞ്ചലം‘ എന്ന യുഗ്മഗാനം പാടിക്കൊണ്ട് മലയാളചലച്ചിത്രപിന്നണിഗാനരംഗത്തു പ്രവേശിച്ചു. നിർഭാഗ്യവശാൽ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതു കാരണം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് മലയാള സംഗീതസംവിധായകൻ അൽഫോൺസിന്റെ കൂടെ തെലുഗു സംഗീതസംവിധായകൻ ഫണി കല്യാണിന്റെ സംഗീതസംവിധാനത്തിൽ ‘പപ്പു’ എന്ന തെലുങ്ക് ചിത്രത്തിൽ ഒരു ഗാനം പാടി. 2011ൽ - ൽ പുറത്തിറങ്ങിയ ‘സാൾട്ട് ആന്റ് പെപ്പർ‘ എന്ന പടത്തിൽ പി ജയചന്ദ്രനോടൊപ്പം പാടിയ “പ്രേമിക്കുമ്പോൾ നീയും ഞാനും....” എന്ന ഗാനം ഏറെ പ്രസിദ്ധയാക്കി.
മസ്കറ്റിൽ ഉദ്യോഗസ്ഥനായ ശ്രീ. വി ശശികുമാറിനേയും ശ്രീമതി. ഉഷ ശശികുമാറിനേയും മകളാണ് നേഹ. മസ്കറ്റിലാണ് വളർന്നത്. ഇപ്പോൾ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലെ സംഗീതം ബിരുദക്കോഴ്സിനു പഠിക്കുന്ന നേഹ മസ്കറ്റിലായിരുന്നപ്പോൾ ശ്രീ. കെ രമേഷിന്റെ കീഴിൽ കർണ്ണാടസംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. തുടർന്നു പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിലും ശാസ്ത്രീയസംഗീതമഭ്യസിച്ചു. ശ്രീ. ബിനുവാണ് നേഹയുടെ വെസ്റ്റേൺ മ്യൂസിക് ഗുരു. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നു. എല്ലാത്തരം സംഗീതവും ഇഷ്ടമാണ്.
നേഹ നല്ലൊരു ബ്ലോഗ് എഴുത്തുകാരി കൂടിയാണ്. മലയാളത്തിലെ പ്രസിദ്ധ റോക്ക് ബാന്റ് ഗ്രൂപ്പായ അവിയലിലെ ഏകവനിത അംഗമാണ്. കുറച്ചുകാലം റോസ്ബൌൾ എന്ന ചാനലിൽ വീജെ ആയിരുന്നിട്ടുണ്ട്.
.
എഴുതിയത് : ജയലക്ഷ്മി
കടപ്പാട് : ദി ഹിന്ദു
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Rex Vijayan | 6 |
Yakzan Gary Pereira,Neha S Nair | 5 |
Neha S Nair,Yakzan Gary Pereira | 5 |
Shaan Rahman | 3 |
Jakes Bejoy | 3 |
Sushin Shyam | 3 |
Bijibal | 2 |
TK Vimal | 2 |
Aravind Chandrasekhar | 2 |
Avial Band | 2 |
|
Lyricist | Songs |
Vinayak Sasikumar | 8 |
Rafeeq Ahamed | 7 |
R Venugopal | 4 |
Joe Paul | 2 |
Santhosh Varma | 2 |
Anu Elizabeth Jose | 2 |
Manoj Kuroor | 1 |
Anil Panachooran | 1 |
Shahabaz Aman | 1 |
Shibu Chakravarthy | 1 |
|
|
Year | Songs |
2013 | 10 |
2012 | 9 |
2018 | 6 |
2019 | 5 |
2014 | 5 |
2017 | 3 |
2021 | 3 |
2020 | 1 |
2010 | 1 |
2011 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Gemini Unnikrishnan | 11 |
Ajith Mathew | 1 |
|
Lyricist | Songs |
Gemini Unnikrishnan | 11 |
Haseena S Kanam | 1 |
|
|
|