Jolly Abraham
Singers
Areas of Contributions :
Singer
1973-ൽ ‘ചട്ടമ്പിക്കല്യാണി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗാനരംഗത്തു് കടന്നു വന്ന ശ്രീ ജോളി ഏബ്രഹാം ജനിച്ചു വളർന്നതു് എറണാകുളം ജില്ലയിലെ കുമ്പളത്താണു്. തേവര സേക്രഡ് ഹാർട്ടു് ഹൈസ്കൂളിൽ പഠിക്കുന്നകാലത്താണു് പാട്ടുകൾ പാടിത്തുടങ്ങുന്നതു്. മകനിൽ ഒരു ഗായകൻ ഉണ്ടെന്നുള്ള വിവരം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയസംഗീതപഠനത്തിന്റെ തുടക്കം ശ്രീ കുമ്പളം ബാബുരാജിന്റെ അടുത്തായിരുന്നു. പിന്നീടു് പള്ളുരുത്തി നടേശൻ ഭാഗവതരുടെ കീഴിലും. എഴുപതുകളുടെ ആദ്യം കോളേജ് യുവജനോത്സവവേദികളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങി ഒരു നല്ല ഗായകൻ എന്ന പേരെടുത്തു. പിന്നെ ഗാനമേളകളുടെ തിരക്കായി.
അക്കാലത്തു് ഒരു ക്രിസ്തുമസ് സമയത്തു് HMV ഇറക്കിയ ക്രിസ്തീയഭക്തിഗാനങ്ങളുടെ റിക്കോഡിൽ 2 പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. മറ്റു രണ്ടു പാട്ടുകൾ പാടിയതു് ശ്രീ യേശുദാസ് ആയിിരുന്നു. ആ ആൽബം വളരെ ശ്രദ്ധിക്കപ്പെട്ടു. ആയിടയ്ക്കാണു് അദ്ദേഹത്തിനു് മദ്രാസിൽ സംഗീതവുമായി തന്നെ ബന്ധപ്പെട്ട ഒരു ജോലി ശരിയാവുന്നതു്. മദ്രാസിൽ വെച്ചു പങ്കെടുത്ത ഒരു ഗാനമേളയിലെ പാട്ടുകേട്ടു് ശ്രീ ശ്രീകുമാരൻ തമ്പി തന്റെ അടുത്ത ചിത്രത്തിൽ പാട്ടു പാടാൻ ക്ഷണിച്ചതു വഴി ചലച്ചിത്രസംഗീതലോകത്തേക്കു് കടന്നു ചെന്നു. 1973-ൽ ആയിരുന്നു അതു്. ‘ചട്ടമ്പിക്കല്യാണി’യിൽ പ്രേംനസീറിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത “ജയിക്കാനായ് ജയിച്ചവൻ ഞാൻ” എന്ന പാട്ടു് അക്കാലത്തെ ഹിറ്റായിരുന്നു. പിന്നെ ‘പഞ്ചമി’ തുടങ്ങി ധാരാളം ചിത്രങ്ങൾ. പിന്നീടു് തമിഴിലും തെലുങ്കിലും കന്നടയിലും ധാരാളം പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. ഒരു ബഹുഭാഷാഗായകനായി പേരും പ്രശസ്തിയും നേടി.
മലയാളത്തിൽ അവസാനം പാടുന്നതു് ശ്രീ ഭരതന്റെ ‘ചമയ’ത്തിലാണു് - ജോൺസൺ മാസ്റ്ററിന്റെ സംഗീതത്തിൽ ശ്രീ എം. ജി. ശ്രീകുമാറിനോടൊപ്പം “അന്തിക്കടപ്പുറത്തു്” എന്ന പാട്ടു്. സിനിമാരംഗത്തു് സജീവമല്ലെങ്കിലും ഇപ്പോഴും ക്രിസ്തീയഭക്തിഗാനരംഗത്തു് ഒരു നിറസാന്നിദ്ധ്യമാണു് ശ്രീ ജോളി ഏബ്രഹാം. ഭാര്യയും രണ്ടു കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ സ്ഥിരതാമസം.
തയ്യാറാക്കിയത് : കല്യാണി
References:
- അമൃതാ ടി വി - ഇന്നലത്തെ താരം
- http://www.youtube.com/watch?v=BkUViG-Cu0U
- http://www.youtube.com/watch?v=GnRn1I6cm8Q
- http://www.youtube.com/watch?v=7aoC0p6dJc4
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Shyam | 16 |
MK Arjunan | 15 |
AT Ummer | 14 |
MS Viswanathan | 13 |
G Devarajan | 7 |
Usha Khanna | 4 |
Rajan Nagendra | 4 |
Raveendran | 3 |
Shankar Ganesh | 3 |
KJ Joy | 3 |
|
Lyricist | Songs |
Sreekumaran Thampi | 23 |
Poovachal Khader | 13 |
Bichu Thirumala | 10 |
Mankombu Gopalakrishnan | 9 |
ONV Kurup | 8 |
Yusufali Kecheri | 7 |
P Bhaskaran | 5 |
Chirayinkeezhu Ramakrishnan Nair | 4 |
Yogesh | 4 |
Pappanamkodu Lakshmanan | 3 |
|
Raga | Songs |
Sudha Dhanyasi | 1 |
Yamuna Kalyani | 1 |
Vakulaabharanam | 1 |
Kalyani | 1 |
Mohanam | 1 |
|
Year | Songs |
1979 | 20 |
1978 | 16 |
1977 | 12 |
1980 | 11 |
1981 | 7 |
1986 | 5 |
1983 | 5 |
1996 | 4 |
1985 | 4 |
1992 | 3 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
KK Antony | 25 |
Johnson | 8 |
Lipson | 7 |
Shyam | 7 |
KV Mahadevan | 5 |
Pukazhenthi | 4 |
G Devarajan | 3 |
Rafi Jose | 1 |
MK Arjunan | 1 |
Uncategorized | 1 |
|
Lyricist | Songs |
Fr Abel | 27 |
Poovachal Khader | 8 |
Mankombu Gopalakrishnan | 7 |
Sreekumaran Thampi | 5 |
Bharanikkavu Sivakumar | 4 |
ONV Kurup | 4 |
Fr Michael Panakkal | 4 |
Chittoor Gopi | 3 |
Vallathol Narayanamenon | 1 |
PK Ravindran | 1 |
|
Raga | Songs |
Sourashtram | 1 |
Kaapi | 1 |
Kharaharapriya | 1 |
|
Year | Songs |
1984 | 15 |
2009 | 13 |
1989 | 7 |
1980 | 7 |
Uncategorized | 7 |
1983 | 5 |
1982 | 4 |
1986 | 3 |
1970 | 2 |
1993 | 1 |
|