1960ല്‍ ആര് ഗോപിനാഥന് നായരുടെയും കെ സരോജത്തിന്റെയും മകനായി തിരുവനന്തപുരത്തു് ജനിച്ചു.
കാര്‍മല്‍ കോണ്‍വെന്റ്, മോഡല്‍ ഹൈസ്ക്കൂള് തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ക്കൂള് വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ജേര്‍ണലിസം കാര്യവട്ടം എന്നിവിടങ്ങളില്‍ നിന്നു് എം എ ഇംഗ്ലീഷ്, എം ജെ (ജേര്‍ണലിസം) എന്നീ ബിരുദം നേടി.
തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിട്ടുണ്ടു്.
1986ല്‍ റിലീസായ സിനിമ ഓടരുതമ്മാവാ ആളറിയാം ആണു് ആദ്യ സിനിമ. സംസ്ഥാന അവാര്‍ഡ് 1988, 1990, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 1987, 1989, കേരള ഫിലിം ചേംബര്‍ അവാര്‍ഡ് 1987ല്‍. 5 തവണ (1981 - 1985) മികച്ച ഗായകന് (ലളിത ഗാനം), കേരള യൂണിവേഴ്സിറ്റി 1984, 1985 സര്‍വ്വകലാശാല പ്രതിഭ എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ടു്.
ഭാര്യ രശ്മി. മക്കള്‍ അരവിന്ദ്, അനുപല്ലവി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010