മേടയില്‍ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകള്‍ .
ചെറുപ്പം മുതല്‍ ഡാന്‍സിലും സംഗീതത്തിലും തല്പരയായിരുന്നു.
വൈക്കം മണി അയ്യരും ഇരണിയല്‍ തങ്കപ്പ്പനുമായിരുന്നു ആദ്യ ഗുരുക്കന്മാര് .
മദിരാശിയിലെ രാമനാഥ ഭാഗവതരുടെ അടുത്തുനിന്നും കര്‍ണ്ണാടക സംഗീതം പഠിച്ചു.
1942 മുതല്‍ അരനൂറ്റാണ്ടിലധികം കാലം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ പ്രവര്‍ത്തിച്ചു.
അന്നുമുതല്‍ സംഗീത പരിപാടികളും ലളിതഗാന പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു.
പതിമൂന്നാമത്തെ വയസ്സില്‍ യാചകമോഹിനി എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല.
1954 ല്‍ ‘അവകാശി’ എന്ന ചിത്രത്തിലാണ് രാധാദേവി ആദ്യമായി പാടുന്നത്. കമുകറ പുരുഷോത്തമനുമൊത്തുള്ള പൂവിങ്കലെന്നുമനുരാഗം എന്ന ഗാനമായിരുന്നു അത്. ഇതുകൂടാതെ
ഇരുപതിലധികം സിനിമകളില്‍ പാടിയിട്ടുണ്ട്. ‘മന്ത്രവാദി’, ‘ജയില്‍പ്പുള്ളി’,’മറിയക്കുട്ടി’,രണ്ടിടങ്ങഴി’, ‘അച്ഛനും മകനും’, ‘പാടാത്ത പൈങ്കിളി’ ‘പൂത്താലി’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ പ്രശസ്തങ്ങളാണ്.
മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു രാധാദേവി. ‘ജ്ഞാനസുന്ദരി‘, ‘കല്യാണഫോട്ടൊ’,’സീത’, ‘കടല്‍ ‘, ‘സ്നാപകയോഹന്നാന് ‘, ‘ആനവളര്‍ത്തിയ വാനമ്പാടി’ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഡബ്ബിങ് ചെയ്തിട്ടുണ്ട്.
സ്ത്രീ എന്ന ചിത്രത്തിലെ അഭിനയവും രാധാദേവിക്ക് തന്റെ അഭിനയമികവിനുള്ള സാക്ഷ്യപത്രമാണ്.
റേഡിയോ നാടകങ്ങള്‍ കൂടാതെ നിരവധി സ്റ്റേജ് നാടകങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ടി എന്‍ ഗോപിനാഥന് നായരായിരുന്നു നാടകരംഗത്തെ ഗുരു.
അവാര്‍ഡുകള്‍ :
- കേരള സംഗീതനാടക അക്കാദമി കീര്‍ത്തിപത്രം -1985
- കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ് - 1987
- സ്വാതിതിരുനാള്‍ സംഗീതസഭാ പുരസ്കാരം - 1973
- ടി ആര് സുകുമാരന്‍ നായര്‍ സ്മാരക അവാര്‍ഡ് 1994
- ഇളയരാജ ഫാന്‍സ് അസ്സോസിയേഷന് പുരസ്കാരം
- ഭാരതീയകലാപീഠം സംഗീത സംഗമ പുരസ്കാരം - 2009
- സ്വരം പുരസ്കാരം -2007
- കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം -2006
ഭര്‍ത്താവ് അന്തരിച്ച ശ്രീ നാരായണന് നായര്‍ , മകന് നന്ദഗോപന് . തിരുവനന്തപുരത്ത് താമസിക്കുന്നു.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് : മാതൃഭൂമി