Kakkanadan
Screenplay
1935-ൽ തിരുവല്ലയിൽ ജനിച്ച ജോർജ്ജ് വർഗ്ഗീസ് കാക്കനാടന്റെ പിതാവ് കോട്ടയം ഈരാറ്റുപേട്ട തമ്പലക്കാട് ജോർജ്ജ് കാക്കനാടൻ ക്രിസ്റ്റ്യൻ മിഷണറി പ്രവർത്തകനായിരുന്നു. മാതാവ് പാലാ സ്വദേശിയായ റോസമ്മ. 1955-ൽ കെമിസ്ട്രി ഐച്ഛിക വിഷയമായെടുത്ത് ബി.എസ്.സി പാസ്സായശേഷം വർഗ്ഗീസ് കാക്കനാടൻ രണ്ടുവർഷം സ്വകാര്യസ്ക്കൂൾ അദ്ധ്യാപകനായി. 1957 മുതൽ നാലുവർഷം സതേൺ റെയിൽവേയിലും 1967 വരെ റെയിൽവേ മന്ത്രാലയത്തിലും ജോലി ചെയ്തു. അതിനിടെ ആഗ്രാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഘാസിയാബാദ് എം.എം.എച്ച്. കോളേജിൽ എം. എ. ഇക്കണോമിൿസിനു ചേർന്നു. 1967-ൽ ജർമ്മനിയിലേക്ക് പോയി. ആറുമാസം ലിപ്സിഗിൽ ഭാഷാപഠനം. ആറുമാസം യൂറോപ്പ് മുഴുവനും സഞ്ചരിച്ചു. പിന്നീട് കേരളത്തിൽ മറ്റങ്ങിയെത്തി. 1971-73 കാലത്ത് കൊല്ലത്ത് ‘മലയാളനാട്’ എന്ന വാരികയുടെ പത്രാധിപസമിതിയംഗമായി.
2008-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു. അതിനുമുൻപെ 1980-ൽ മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേരളാ സാഹിത്യ അക്കാദമി അവാർഡും (അശ്വത്ഥാമാവിന്റെ ചിരി) 1984-ൽ മികച്ച നോവലിനുള്ള അവാർഡും (ഒറോത) നേടിയിരുന്നു. 2003-ൽ കേരളാ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്, മുട്ടത്ത് വർക്കി അവാർഡ് (ഉഷ്ണമേഖല), പത്മപ്രഭാ പുരസ്കാരം, 2005ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ജാപ്പാണം പുകയില) എന്നിവയും കരസ്ഥമാക്കി. ‘സാക്ഷി’ ,‘ഈ നായ്ക്കളുടെ ലോകം’, ‘ഉഷ്ണമേഖല’, ‘ഏഴാംമുദ്ര’, ‘ഒറോത’, ‘പറങ്കിമല’, ‘വസൂരി’ എന്നിവയാണ് പ്രധാന നോവലുകൾ. പറങ്കിമല, ഓണപ്പുടവ, ചിതലുകൾ എന്നീ രചനകൾ ചലച്ചിത്രമാവുകയുണ്ടായി. ഭരതൻ, കെ. ജി. ജോർജ്ജ്, കമൽ എന്നിവരായിരുന്നു യഥാക്രമം ആ ചിത്രങ്ങൾ സംവിധാനം ചെയ്തത്. നിരവധി കഥാസമാഹരങ്ങൾക്ക് പുറമെ ‘കുടജാദ്രിയുടെ സംഗീതം’, ‘കുളിരു്’, ‘വേനൽമഴ’ എന്നീ യാത്രാവിവരണഗ്രന്ഥങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1961ലാണ് ആദ്യത്തെ കഥയായ ‘കാലപ്പഴക്കം’ മാതൃഭൂമിയിലൂടെ പുറത്തുവന്നത്. 1965-ൽ ഡൽഹിയിൽ നേഴ്സായിരുന്ന തിരുവല്ല തടിയൂർ സ്വദേശിനി അമ്മിണിയെ വിവാഹം കഴിച്ചു. രാജനും രാധയും ഋഷിയുമാണ് മക്കൾ. മരുമകനായ ഗിരിധരൻ പ്രശസ്ത സാഹിത്യകാരനായ വൈക്കം ചന്ദ്രശേഖരൻ നായരുടെ മകനാണ്. ഒക്ടോബർ 19, 2011-ൽ അന്തരിച്ചു.
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
അവലംബം : അവലംബം : സുകുമാർ കൂർക്കഞ്ചേരി എഴുതിയ ‘സംസ്കൃതി സുകൃതങ്ങൾ‘ എന്ന ലേഖനത്തിൽ നിന്ന്
Available Movies : 10
Movie |
Story |
Screenplay |
Dialog |
Year |
Director |
Velicham Akale |
Kakkanadan |
Kakkanadan |
Kakkanadan |
1975 |
Crossbelt Mani |
Kuttichaathan |
MP Narayana Pillai |
Kakkanadan |
Kakkanadan |
1975 |
Crossbelt Mani |
Yudhabhoomi |
Kakkanadan |
Kakkanadan |
Kakkanadan |
1976 |
Crossbelt Mani |
Varadakshina |
Sasi Kumar |
Kakkanadan |
Kakkanadan |
1977 |
Sasi Kumar |
Aazhi Alayaazhi |
Kakkanadan |
Kakkanadan |
Kakkanadan |
1978 |
Mani Swamy |
Mochanam |
P Stanley |
Thoppil Bhasi,Kakkanadan |
Thoppil Bhasi,Kakkanadan |
1979 |
Thoppil Bhasi |
Youvanam Daaham |
Kakkanadan |
Kakkanadan |
Kakkanadan |
1980 |
Crossbelt Mani |
Parankimala |
Kakkanadan |
Kakkanadan |
Kakkanadan |
1981 |
Bharathan |
Paarvathy |
Kakkanadan |
Kakkanadan |
Kakkanadan |
1981 |
Bharathan |
Paara |
Kakkanadan |
Kakkanadan |
Kakkanadan |
1985 |
Alleppey Ashraf |
Available Web Series : 0
Available Short Movies : 0
Relevant Articles