Ranji Panicker
1960-
Producer
എന്‍ കേശവപ്പണിക്കരുടെയും ലീലാമണിയമ്മയുടെയും പുത്രനായി 1960 സെപ്തംബര്‍ 23നു് ആലപ്പുഴയിലെ നെടുമുടിയിലാണു് രണ്‍ജി പണിക്കര്‍ ജനിച്ചതു്. നെടുമുടി കൊട്ടാരം എല്‍ പി സ്ക്കൂള്, തിരുവമ്പാടി ഗവ. എല്‍ പി സ്ക്കൂള്, ആലപ്പുഴ ടി ഡി ഹൈസ്ക്കൂള് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്നു് ബിരുദമെടുത്ത ശേഷം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിന്നു് ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്തു. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു് ജേര്‍ണലിസത്തില്‍ ബുരുദാനന്തര ബിരുദം നേടി. തുടര്‍ന്നു് 8 വര്‍ഷം മാതൃഭൂമിയില്‍.
മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുമ്പോള്‍ ഷാജി കൈലാസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമാരംഗത്തെത്തി. ഡോക്ടര്‍ പശുപതിയാണു് ആദ്യ ചിത്രം.
ഭാര്യ അനിത മാനേജ്മെന്റ് സ്റ്റഡീസില്‍ റിസര്‍ച്ച് ചെയ്യുന്നു. നിഖില്‍, നിതിന്‍ എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Short Movies : 0