Fazil
Producer
ഫാസില്‍ 1953ല്‍ ആലപ്പുഴയിലാണു് ജനിച്ചതു്. മലയാളത്തിനു് പുറമെ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ സംവിധായകന് ആലപ്പുഴ എസ് ഡി കോളേജില്‍ പഠിക്കുന്ന കാലത്തേ നടനും ചെറുകഥാകൃത്തുമായിരുന്നു.
ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം കാവാലത്തിന്റെ തിരുവരങ്ങുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിച്ചു.
എ വിന്‍സന്റിന്റെ സഹായിയായാണു് ചലച്ചിത്രരംഗത്തെത്തിയതു്.
ബോബന് കുഞ്ചാക്കോ സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ചിത്രം പൂര്‍ത്തിയായില്ല. നവോദയ നിര്‍മ്മിച്ച മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ടാണു് ഫാസില്‍ സിനിമയില്‍ ശ്രദ്ധേയനായതു്. ഒന്നാംതരം ഒരു മ്യൂസിക്കല്‍ ലൗസ്റ്റോറിയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണു് മോഹന്‍ ലാലിന്റെയം ശങ്കറിന്റെയും പൂര്‍ണ്ണിമ ജയറാമിന്റെയും അരങ്ങേറ്റം.
കഥ പറയുന്നതിലുള്ള വൈഭവവും സ്വാഭാവികതയുമാണു് ഫാസില്‍ ചിത്രങ്ങളുടെ പ്രത്യേകത.
വിവാഹിതന്. ഭാര്യ റോസി. നാലു മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 10
Available Short Movies : 0