Dr Vasan
Producer
‘സന്ധ്യ’ എന്ന മലയാളചിത്രത്തിന്റെ നിർമ്മാതാവായ ഡോക്ടർ വാസൻ കോഴിക്കോട് സ്വദേശിയാണു്. പിതാവു് ശ്രീ. ശങ്കരനും, മാതാവു് ശ്രീമതി. ജാനകിയുമാണു്. ശ്രീ. വാസൻ ഒരു ദന്തഡോക്ടറാണു്. ബി.ഡി.എസ്. ബിരുദം നേടിയിട്ടുണ്ടു്. 1967-ലാണു് സിനിമാനിർമ്മാണരംഗത്തേക്കു വന്നതു്. ‘മിസ്റ്റർ സുന്ദരി’ എന്ന മലയാളചിത്രത്തിന്റെ നിർമ്മാതാവാണു്. ‘പൊയ് ശൊല്ലാതെ’ എന്ന തമിഴ്ചിത്രവും നിർമ്മിച്ചിട്ടുണ്ടു്. ശ്രീമതി. ടി. കോമളമാണു് ഭാര്യ. മൂന്നുകുട്ടികളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0