Dennis Joseph
1957-2021
Musician
1957 ഒക്ടോബര്‍ 29നു് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ഏറ്റുമാന്നൂരില്‍ ജനിച്ചു.
ഏറ്റുമാന്നൂര്‍ ഗമണ്മെന്റ് ഹൈസ്ക്കൂളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു് ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.
തുടര്‍ന്നു ടക് ടക് എന്ന സിനിമ മാസികയില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. അധികം വൈകാതെ അവിടം വിട്ടു. സുഹൃത്തുക്കളായ അശോകന് അമ്പിളി എന്നിവരുമായി ചേര്‍ന്നു് ഗായത്രി എന്ന പേരില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് തുടങ്ങി. ഇതിനിടെ തിരക്കഥ എഴുതാന്‍ ചില അവസരങ്ങള്‍ കൈവന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നും വെളിച്ചം കണ്ടില്ല. 1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്കു് തിരക്കഥ എഴുതി. തുടര്‍ന്നു് സൂപ്പര്‍ഹിറ്റായ നിറക്കൂട്ടു് എന്ന ചിത്രത്തിലൂടെ ജോഷിയുടെ സ്ഥിരം തിരക്കഥാകൃത്തായി. നിരവധി ചിത്രങ്ങള്‍ക്കു് സ്ക്രിപ്റ്റ് എഴുതി. മനു അങ്കിള്‍ ആണു് ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇതില്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
രണ്ടു സഹോദരങ്ങള്‍ ഉണ്ടു് നീന, ലിസ. കാഞ്ഞിരപ്പള്ളി സ്വദേശിനി ലീനയാണു് ഭാര്യ. മക്കള്‍ റോസി, അബി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Binu Balan,Jithin Devassy,Junaid Jordy | 1 |
|
Singers | Songs |
Madhu Balakrishnan | 1 |
|
|
|