KT Muhammad
Lyricist
|
Year of First Song | 2014 |
Year of Last Song | 2014 |
Number of Songs | 1 |
Movies Written Songs For | 1 |
Favorite Singer | KJ Yesudas |
Favorite Musician | K Raghavan |
Favorite Director Written Songs For | Pramod Payyannur |
Number of Years in the Field | 1 |
നാടകകൃത്ത് എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സാഹിത്യകാരൻ 1962 ൽ സിനിമാരംഗവുമായി ബന്ധപ്പെട്ടു.1929 ൽ മലബാറിൽ മഞ്ചേരിയിലാണ് ജനിച്ചത്.കെ കുഞ്ഞറമുവാണ് പിതാവ്.മാതാവ് ഫാത്തിമക്കുട്ടിയും .എട്ടാം സ്റ്റാൻഡാർഡു വരെ വിദ്യാഭ്യാസം ചെയ്തു. പോസ്റ്റൽ ഡിപ്പാർട്ട് മെന്റിൽ ക്ലാർക്കായിരുന്നു.മലയാളത്തിലെ ആദ്യത്തെ കളർചിത്രമായ കണ്ടം ബെച്ച കോട്ടിനാണ് കെ ടി ആദ്യമായി സംഭാഷണം രചിച്ചത്. തുടർന്ന് കണ്ണും കരളും എന്ന ചിത്രത്തിനും.ഇവ രണ്ടും രാഷ്ട്രപതിയുടെ മെറിറ്റ് സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങളാണ്.മൂടുപടത്തിനു വേണ്ടി ശ്രീ. പത്മനാഭൻ നായരുമൊത്ത് സംഭാഷണം രചിച്ചിട്ടുണ്ട്. അന്ന, കടല്‍പ്പാലം,അമ്മ എന്ന സ്ത്രീ , കല്പന തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ കഥയും സംഭാഷണവും ശ്രീ മുഹമ്മദിന്റെ തൂലികയിൽ നിന്നുള്ളതാണ്
2008 മാർച്ച് 25ന് നിര്യാതനായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
K Raghavan | 1 |
|
|
|
|