Bharanikkavu Sivakumar
1952-2007
Lyricist
|
Year of First Song | 1973 |
Year of Last Song | 2014 |
Number of Songs | 281 |
Movies Written Songs For | 84 |
Favorite Singer | KJ Yesudas |
Favorite Musician | AT Ummer |
Favorite Director Written Songs For | Crossbelt Mani |
Number of Years in the Field | 42 |
വർഷം 1973. വിൻസന്റ് മാഷിന്റെ സംവിധാനത്തിൽ ‘ചെണ്ട’ ഒരുങ്ങുന്നു. അരങ്ങിലും അണിയറയിലും അണിനിരക്കുന്നതു് എണ്ണം പറഞ്ഞ കലാകാരന്മാരാണു്. ഗാനരചനയുടെ കാര്യവും വിഭിന്നമല്ല. പി. ഭാസ്കരൻ മാഷും, വയലാർ രാമവർമ്മയും പിന്നെ പ്രശസ്തയായ ലീല നമ്പൂതിരിപ്പാടു് (പ്രശസ്തസംസ്കൃതപണ്ഡിതരായ ശ്രീ ഓ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും വെള്ളിനേഴി ഉമാ അന്തർജ്ജനത്തിന്റെയും മകൾ) ‘സുമംഗല’ എന്ന തൂലികാനാമത്തിലും ഗാനങ്ങളെഴുതുന്നു. ഇവരോടൊപ്പം ഒരു മെല്ലിച്ച ചെറുപ്പക്കാരനും ആ ചിത്രത്തിൽ ഒരു പാട്ടെഴുതി – ഭരണിക്കാവു് ശിവകുമാർ എന്ന യുവകവി. കാവ്യസംസ്കാരത്തിന്റെ തെളിമയാർന്ന പൈതൃകത്തിന്നുടമയായിരുന്നു ആ കവി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസ’ത്തിന്റെ കർത്താവു് മഹാകവി അഴകത്തു പദ്മനാഭക്കുറുപ്പിന്റെ ചെറുമകൻ.
‘പഞ്ചമിത്തിരുനാൾ’ എന്ന ആ ഗാനം ‘ചെണ്ട’യിലെ മറ്റു ഗാനങ്ങൾക്കിടയിൽ മുങ്ങിപ്പോയില്ല എന്നു മാത്രമല്ല, വളരെ ശ്രദ്ധിക്കപ്പെട്ടു ആ ഗാനം എന്നതു് ചരിത്രം. ആ യുവഗാനരചയിതാവിനെത്തേടി ചിത്രങ്ങളെത്തി. ‘കാമം ക്രോധം മോഹ’ത്തിലെ “സ്വപ്നം കാണും പെണ്ണേ ”, “രാഗാർദ്രഹംസങ്ങളോ” ‘ചോറ്റാനിക്കരയമ്മ’ യിലെ ‘മനസ്സു മനസ്സിന്റെ കാതിൽ’ തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ സ്ഥാനം പിടിച്ചതോടെ അദ്ദേഹം പ്രശസ്തനായി; തിരക്കു പിടിച്ച ഗാനരചയിതാവായി. 1973 മുതൽ ഈ ദശകത്തിന്റെ ആദ്യപാദം വരെയുള്ള കാലയളവിനിടയിൽ എൺപതിലേറെ സിനിമകൾക്കുവേണ്ടി ഇരുനൂറ്റിമുപ്പതോളം ഗാനങ്ങൾ അദ്ദേഹം രചിച്ചു. മേൽപ്പറഞ്ഞ സിനിമകൾ കൂടാതെ “ആശിർവ്വാദം”, “”താരാട്ടു്”, “രാജപരമ്പര”, “നീതിപീഠം” തുടങ്ങിയ നിരവധി സിനിമകളിൽ മലയാളവും മലയാളികളും മറക്കാത്ത കുറേ ഗാനങ്ങൾ നമുക്കു നൽകി അദ്ദേഹം. വളരെ പ്രശസ്തങ്ങളായ ഈ ഗാനങ്ങൾ കൂടാതെ നാടകങ്ങളും, തിരക്കഥകളും, നോവലുകളും അദ്ദേഹം രചിച്ചു. സിനിമാ നിര്മ്മാണത്തിലും സംവിധാനത്തിലും സഹകരിച്ചിട്ടുണ്ടു്.
കാവ്യദേവത കനിഞ്ഞനുഗ്രഹിച്ചിരുന്ന ശ്രീ ശിവകുമാർ 1952ല് മാവേലിക്കരയ്ക്കടുത്തു് കറ്റാനത്താണു് ജനിച്ചതു്. അച്ഛൻ ശ്രീ നാരായണന് ഉണ്ണിത്താൻ. സ്കൂൾ വിദ്യാഭ്യാസം കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിൽ. കലാലയവിദ്യാഭ്യാസം ചങ്ങനാശ്ശേരി എൻ. എസ്. എസ്. ഹിന്ദു കോളേജിൽ ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില് ബിരുദാനന്തരബിരുദം നേടിയിരുന്ന ഇദ്ദേഹം വിദ്യാഭ്യാസകാലം മുതൽക്കേ കവിതകള് എഴുതിയിരുന്നു. സിനിമകൾ കൂടാതെ നാടകങ്ങൾക്കും കാസറ്റുകൾക്കും വേണ്ടി ഗാനരചന നിർവ്വഹിച്ചിട്ടുണ്ടു്.
1975ല് ‘കാമം ക്രോധം മോഹ’ത്തിലെ ഗാനരചനയ്ക്കു് കേരളഗവണ്മെന്റിന്റെ അവാര്ഡ്, 2005ൽ വയലാര് സ്മാരക സമിതി അവാര്ഡ് ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.
കായംകുളം എം. എസ്. എം. കോളേജ് അധ്യാപകനായും മലയാളരാജ്യം, ദി ഹിന്ദു എന്നീ മാദ്ധ്യമസ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചു.
ഭാര്യ: ശ്രീമതി ഓമനകുമാരി. മകള്: പാര്വ്വതി ശിവകുമാര്. തിരുവനന്തപുരത്തു് ‘തേജസ്’ ഫിലിം അക്കാദമിയുടെ ഡയറക്ടറായി സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്തു് 2007 ജനുവരിയില് ആകസ്മികമായുള്ള ഒരു അന്ത്യം ആയിരുന്നു അദ്ദേഹത്തിന്റേതു്.
തയ്യാറാക്കിയതു് – ഹരികൃഷ്ണൻ
അവലംബം:
നിരവധി മാദ്ധ്യമക്കുറിപ്പുകൾ
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
AT Ummer | 19 |
KJ Joy | 18 |
RK Sekhar | 15 |
Ilayaraja | 15 |
Shyam | 13 |
KV Mahadevan | 13 |
SP Venkitesh | 12 |
MK Arjunan | 12 |
Guna Singh | 11 |
R Somasekharan | 10 |
|
Singers | Songs |
KJ Yesudas | 27 |
Uncategorized | 26 |
KS Chithra | 16 |
MG Sreekumar | 10 |
Vani Jairam | 10 |
P Jayachandran | 9 |
Vidhu Prathap,Manjari,Sreelakshmi,Pradeep Palluruthy,Jose | 6 |
S Janaki | 6 |
P Susheela | 5 |
P Madhuri | 5 |
|
Raga | Songs |
Mohanam | 3 |
Madhyamavathi | 2 |
Kaapi | 2 |
Pushpalathika | 1 |
Sankarabharanam | 1 |
Chakravaakam | 1 |
Revathi | 1 |
Hamsadhwani | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Vaipin Surendran | 19 |
LJ Benson | 19 |
NP Prabhakaran | 11 |
MK Arjunan | 10 |
Sharreth | 10 |
PD Saigal | 10 |
Oduvil Unnikrishnan | 10 |
Jaya Vijaya | 10 |
Vijay Karun | 10 |
Rathnasoori | 9 |
|
Singers | Songs |
P Jayachandran | 22 |
Unni Menon | 12 |
KJ Yesudas | 11 |
Jaya Vijaya | 10 |
Madhu Balakrishnan | 10 |
Ravisankar | 6 |
Sujatha Mohan | 5 |
Bhavana Radhakrishnan | 5 |
G Venugopal | 4 |
Jolly Abraham | 4 |
|
Raga | Songs |
Pahadi | 5 |
Aarabhi | 3 |
Aabheri | 3 |
Hindolam | 2 |
Mayamalava Gowla | 2 |
Chakravaakam | 2 |
Sudha Saveri | 2 |
Maand | 2 |
Madhyamavathi | 2 |
Malayamarutham | 2 |
|
|
Relevant Articles