Anil Panachooran
Lyricist
|
Year of First Song | 2005 |
Year of Last Song | 2023 |
Number of Songs | 210 |
Movies Written Songs For | 86 |
Favorite Singer | Anil Panachooran |
Favorite Musician | Bijibal Maniyil |
Favorite Director Written Songs For | Lal Jose |
Number of Years in the Field | 19 |
തന്റെ ആദ്യത്തെ ചലച്ചിത്രഗാനം കൊണ്ടു തന്നെ അതിപ്രശസ്തനായ ഒരു യുവഗാനരചയിതാവാണു് എൽ. എൽ. ബി. ബിരുദധാരിയായ ശ്രീ അനിൽ പനച്ചൂരാൻ. ചുവപ്പു നിറഞ്ഞ തന്റെ രാഷ്ട്രീയസങ്കല്പങ്ങൾ ഇഴചേർത്തു്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു പരിച്ഛേദം തന്നെ വരഞ്ഞുവെയ്ക്കുകയായിരുന്നു “ചോര വീണ മണ്ണില്നിന്നുയര്ന്നുവന്ന പൂമരം..” എന്ന തന്റെ ആദ്യ സിനിമാഗാനത്തിലൂടെ ശ്രീ അനിൽ. ലാൽ ജോസിന്റെ “അറബിക്കഥ“ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തു് അഭിനയിച്ചതും അദ്ദേഹമാണു്. ഈ ഗാനത്തിനു പുറകെ “കഥ പറയുമ്പോൾ“ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ..” എന്ന ഗാനവും ഇദ്ദേഹത്തിനെ ജനപ്രിയനാക്കി.
അനിൽകുമാർ പി.യു. എന്നാണു് ഇദ്ദേഹത്തിന്റെ യഥാർത്ഥനാമം. കായംകുളത്തിനടുത്തു് വാരണപ്പള്ളി പനച്ചൂരാൻ വീട്ടിൽ ജനിച്ചു. അച്ഛൻ ശ്രീ ഉദയഭാനു. അമ്മ ശ്രീമതി ദ്രൗപതി. കായംകുളം സെന്റ് മേരീസ് സ്കൂൾ, കായംകുളം ഗവണ്മെന്റ് സ്കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളെജ്, വാറങ്കൽ കാക്കാത്തിയ സർവകലാശാല എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്നു. “ആത്മസംഘർഷത്തിന്റെ ഉപോല്പന്നമാണു് കവിത; സംഘർഷമില്ലാതെ കവിതയില്ല” എന്നാണു് അനിലിന്റെ അഭിപ്രായം. പഠനസമയത്തു് താൻ എഴുതുന്ന കവിതകൾ വശ്യമായ രീതിയിൽ ചൊല്ലുമായിരുന്നതു കൊണ്ടു് ചൊൽക്കാഴ്ചയുടെ കവി എന്ന വിശേഷണം കൂടെ ഉണ്ടായിരുന്നു ഈ കലാകാരനു്. ധാരാളം കാസറ്റുകൾ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ ‘അനാഥൻ’ എന്ന കവിത ജയരാജിന്റെ ‘മകൾക്കു്’ എന്ന സിനിമയ്ക്കു് ഒരു പ്രചോദനം ആയി എന്നു പറയാം. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ അറബിക്കഥ (2007), കഥ പറയുമ്പോൾ (2007), മാടമ്പി (2008), സൈക്കിൾ (2008), നസ്രാണി (2008), ഭ്രമരം (2009), പെൺപട്ടണം (2010), ബോഡീഗാർഡ് (2010) തുടങ്ങി തൊണ്ണൂറിലേറെ സിനിമകൾക്കു് ഗാനം രചിച്ചു ശ്രീ അനിൽ.
കായംകുളം കോടതിയിൽ അഭിഭാഷകനായിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ,മകൻ: അരുൾ
നല്ല കവിതകളെയും ഗാനങ്ങളെയും സ്നേഹിക്കുന്ന മലയാളി ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി 2021 ജനുവരി മൂന്നാം തീയതി ഈ ലോകത്തോട് വിട പറഞ്ഞു.
തയ്യാറാക്കിയതു് – ഹരികൃഷ്ണൻ
അവലംബം:
വീക്കിപ്പീഡിയ
പുഴ.കോം
ദി ഹിന്ദു
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Bijibal Maniyil | 34 |
Mohan Sithara | 17 |
M Jayachandran | 12 |
Ishaan Dev | 12 |
Jassie Gift | 11 |
Mejo Joseph | 10 |
Ratheesh Vegha | 8 |
Prashanth Pillai | 8 |
Afsal Yusuf | 7 |
Anil Panachooran | 6 |
|
Singers | Songs |
Anil Panachooran | 8 |
Vineeth Sreenivasan | 7 |
KJ Yesudas | 5 |
Madhu Balakrishnan | 4 |
Uncategorized | 4 |
P Jayachandran | 4 |
Vijay Yesudas | 3 |
Afsal,Chorus | 3 |
Pradeep Palluruthy | 3 |
Jassie Gift | 2 |
|
Raga | Songs |
Kaapi | 2 |
Kalyani | 2 |
Mohanam | 2 |
Gowri Manohari | 2 |
Harikamboji | 1 |
Naatta | 1 |
Aarabhi | 1 |
Peelu | 1 |
Hamsanaadam | 1 |
Vrindavana Saranga | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Anil Panachooran | 11 |
Ilayaraja | 8 |
Thej Mervin | 8 |
KM Udayan | 5 |
Bijibal Maniyil | 4 |
Ratheesh Vegha | 2 |
Darsan Raman | 1 |
Sharreth | 1 |
Jassie Gift | 1 |
Viswajith | 1 |
|
Singers | Songs |
Anil Panachooran | 20 |
Madhu Balakrishnan | 3 |
Vijay Yesudas | 3 |
Chorus | 2 |
Afsal | 2 |
Vidhu Prathap | 1 |
MG Sreekumar | 1 |
Sankaran Namboothiri | 1 |
Vineeth Sreenivasan | 1 |
Arun | 1 |
|
Raga | Songs |
Sindhu Bhairavi | 1 |
Saraswathi | 1 |
Aarabhi | 1 |
|
Year | Songs |
2005 | 11 |
2009 | 9 |
2008 | 8 |
NA | 7 |
2010 | 6 |
2023 | 1 |
|