Saikumar
Editor
സായികുമാർ 1963 ഏപ്രിൽ 14നു നടൻ കൊട്ടാരക്കര ശ്രീധരന് നായരുടെയും വിജയലക്ഷ്മി അമ്മയുടെയും എട്ടു മക്കളിലെ ഏക മകനായി കൊട്ടാരക്കരയിൽ ജനിച്ചു. മലയാള സിനിമകളില്‍ ഹാസ്യ താരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും സായികുമാര്‍ ജീവന് നല്കി. സഹോദരി ശോഭാ മോഹനും അഭിനേത്രിയാണ്.
ഒരു ബാലതാരമായി വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം സായികുമാര്‍ തുടങ്ങിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിദ്ധിഖ്-ലാലിന്റെ റാംജി റാവ് സ്പീക്കിംഗ് (1989) എന്ന സിനിമയിലാണ്. ഇതില്‍ സായികുമാറിന്റെ റോള്‍ ഒരു ഹാസ്യ കഥാപാത്രമായിരുന്നു. പക്ഷേ പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും സായികുമാര്‍ തന്റെ കഴിവ് തെളിയിച്ചു. ദിലീപ് നായകനായ കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലെ വാസു എന്ന കഥാപാത്രം എടുത്തുപറയാവുന്ന ഒന്നാണ്.
Available Movies : 0
Available Web Series : 0
Available Short Movies : 0