Major Ravi
Director
രാഷ്ട്രപതിയുടെ മെഡല്‍ ജേതാവായ മേജര്‍ രവി 1975ല്‍ ജവാനായിട്ടാണു് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നതു്. പിന്നീടു് ആര്‍മി കേഡറ്റ് കോളേജില്‍ നിന്നും ബിരുദം നേടി. 1988ല്‍ കമാന്‍ഡോ ആയി. 20 വര്‍ഷത്തോളം ഇന്ത്യന്‍ ആര്‍മിയിലായിരുന്നു.
അതിനുശേഷം ഇന്ത്യന്‍ സിനിമകള്‍ക്കുവേണ്ടി മിലിട്ടറി കണ്‍സള്‍ട്ടന്റ് ആയി ജോലി നോക്കിയിട്ടുണ്ടു്.
ഹിന്ദിയിലും മലയാളത്തിലുമൊക്കെയായി പ്രിയദര്ശന്, രാജ്കുമാര് സന്തോഷി, മണിരത്നം തുടങ്ങി പല സംവിധായകരോടൊപ്പവും ജോലി ചെയ്തിട്ടുണ്ടു്.
പിന്നീടു് സ്വന്തമായി ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം കീര്‍ത്തിചക്ര ആണു്. കാശ്മീര്‍ തീവ്രവാദത്തെ ആധാരമാക്കിയായിരുന്നു ചിത്രം. രണ്ടാമത്തെ ചിത്രമായ മിഷന് 90 ഡേയ്സ് രാജീവ് ഗാന്ധി വധത്തിലെ തന്റെ അനുഭവങ്ങളായിരുന്നു. സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന ചിത്രവും കാര്‍ഗില്‍ യുദ്ധത്തെ ആധാരമാക്കിയായിരുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Web Series : 0
Available Short Movies : 0