Karmachandran
ശ്രീ കൈനിക്കര പത്മനാഭപിള്ളയുടെയും ശ്രീമതി പി. ചെല്ലമ്മയുടെയും ഏകപുത്രനായി 1931 ജുലായ് 17-നു് ചങ്ങനാശേരിയിൽ ജനിച്ചു. ബി. എസ്. സി പാസ്സായ ശേഷം പത്രപ്രവർത്തനത്തിലേർപ്പെട്ടു. കേരള കൌമുദി തുടങ്ങിയ ദിനപ്പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും അമൃതബസാർ പത്രികയുടെ തിരുവനന്തപുരം ലേഖകനായും പ്രവർത്തിച്ചിട്ടുണ്ടു്. 1964-ൽ ശ്രീ. എം. കൃഷ്ണൻനായരുടെ കൂടെ സംവിധാന പരിശീലനത്തിനായി മദാസിലെത്തി. 1967 - ൽ സ്വന്തമായി ‘പൂജ’ എന്ന ഒരു ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. 1970-ൽ തിവനന്തപുരത്തു് മടങ്ങിയെത്തി ‘ആത്മാ മൂവീസ്’ എന്ന പേരിൽ ഒരു ചിത്രനിർമ്മാണസ്ഥാപനവും ‘കേരള ഫിലിം സർക്യൂട്ട്’ എന്ന വിതരണക്കമ്പനിയും തുടങ്ങി. നല്ലൊരു കഥാകൃത്തും സംഭാഷണരചയിതാവും കൂടിയാണു്. ‘കളിത്തോഴൻ’, ‘പൂജ’, എന്നീ ചിത്രങ്ങൾക്കു് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ടു്. വിവാഹിതനാണു്. ശ്രീമതി രാധാദേവിയാണു് സഹധർമ്മിണി. ഇവർക്കു് രണ്ടാണും രണ്ടു പെണ്ണുമുൾപ്പെടെ നാലുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Thottilla |
1972 |
P Karmachandran |
Available Web Series : 0
Available Short Movies : 0