Krishnankutty
Camera
ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പിൽ ശ്രീ. നാരായണപ്പിള്ളയുടേയും ശ്രീമതി കുഞ്ഞമ്മയുടേയും പുത്രനായി 8-11-1933-ൽ ജനിച്ചു. മദ്രാസ് മെട്രിക്കുലേഷൻ പാസ്സായശേഷം 1950-ൽ ക്യാമറ അസിസ്റ്റന്റായി ചലച്ചിത്രവുമായി ബന്ധപ്പെട്ടു. 1960-ൽ ‘ഉമ്മ’ എന്ന ഉദയാചിത്രമാണു് കൃഷ്ണൻകുട്ടി ഛായാഗ്രഹണം നടത്തിയ പ്രഥമ മലയാളചിത്രം. ഒരു നല്ല ക്യാമറാമാൻ എന്ന പേർ സമ്പാദിച്ച ഇദ്ദേഹം നിരവധി മലയാളചിത്രങ്ങൾക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ടു്. ‘ജീവനാഡി’ എന്നൊരു തമിഴ്ചിത്രത്തിന്റെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ടു്. വിവാഹിതനാണു്. ഭാര്യ ശ്രീമതി. എം. എസ്. ലളിത. രണ്ടാണും ഒരു പെണ്ണുമുൾപ്പെടെ മൂന്നുകുട്ടികളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0