Thevalakkara Chellappan
Assistant director
മലയാളചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു സംവിധായകനായിരുന്നു തേവലക്കര ചെല്ലപ്പന്. കൊല്ലത്തെ തേവലക്കര ഗ്രാമത്തിൽ കുഞ്ഞില, കൊച്ചിക്ക ദമ്പതികളുടെ മകനായി ജനനം . കുട്ടിക്കാലം മുതലേ സിനിമാമോഹം ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ചെല്ലപ്പന് 1973 ല്‍ പന്തളം പോളിടെക്നിക്കില്‍ പഠിക്കുന്നതിനിടെ, അന്ന് സിനിമയുടെ ഈറ്റില്ലമായിരുന്ന കോടമ്പാക്കത്തേക്ക് വണ്ടികയറി.
പ്രശസ്ത സംവിധായകന് എം കൃഷ്ണന് നായരുടെ സംവിധാന സഹായിയായി സിനിമയില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് പി.ജി.വിശ്വംഭരന്,കെ.ജി.രാജശേഖരന്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം കൂടെ പ്രവര്‍ത്തിച്ചു. മമ്മൂട്ടി നായകനായ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' യായിരുന്നു ആദ്യമായി സ്വതന്ത്ര സംവിധാനം നിര്‍വഹിച്ച ചിത്രം .അതിനു ശേഷം എട്ടോളം മലയാള സിനിമകള്‍ ത്യാഗരാജനെ നായകനാക്കി വിധിമുറൈ എന്നാ തമിഴ് ചിത്രവും ചെല്ലപ്പന് സംവിധാനം ചെയ്തു . പ്രശാന്ത് എന്ന പേരിലും ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. വൃക്ക രോഗത്തെ തുടര്‍ന്ന് തന്റെ അറുപത്തി എട്ടാമത്തെ വയസ്സില്‍ 2015 ജൂൺ 30 നു് ശ്രീ ചെല്ലപ്പന് അന്തരിച്ചു.
ഭാര്യ: ഗീത. മക്കൾ: പ്രതിഭ, അനന്തു
അവലംബം : വിവിധ വെബ്സൈറ്റുകള്‍
Available Movies : 1
Movie |
Year |
Producer |
Director |
Bhookambam |
1983 |
Renji Mathew |
Joshi |
Available Short Movies :