Vinu Mohan
1985-
Actors
|
Year of First Movie | 2007 |
Year of Last Movie | 2022 |
Movies Acted In | 25 |
Released Movies | 23 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 1 |
Favorite Director | Ummer Karikkad |
Favorite Producer | Omar Sherif |
Number of Years in the Field | 16 |
മോഹന്‍ കുമാറിന്റെയും ശോഭാ മോഹന്റെയും രണ്ടു് ആണ്മക്കളില് ഒരാളാണു് വിനു മോഹന്‍. 1985 മേയ് 12നു് തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചു. കരുനാഗപ്പള്ളിയിലും തിരുവന്തപുരത്തുമായിട്ടായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. പത്താം ക്ലാസ്സ് വരെ എന്‍ സി സി യില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ജില്ലാ യുവജനോത്സവവേദികളിലും സ്ഥിരാഗംമായിരുന്നു.പിന്നീടു് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി.
ഡിഗ്രി കഴിഞ്ഞു് മാനേജ്മെന്റ് കോഴ്സിനു പഠച്ചുകൊണ്ടിരിക്കുന്ന സമയത്താണു് സിനിമയിലേക്കുള്ള അവസരം ലഭിച്ചതു്. കോഴ്സ് ഇടയ്ക്കു് വച്ചു് ഉപേക്ഷിക്കേണ്ടി വന്നു. ആദ്യമായി പുറത്തിറങ്ങിയ ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം ആണു്. ഭാമ ആയിരുന്നു നായിക.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 25
Available Short Movies : 0