Silk Smitha
1962-1996
Actors
Areas of Contributions :
Actors
1962 ഡിസംബര്‍ 25നു് രാമലുവിന്റെയും സരസമ്മയുടെയും മകളായി ആന്ധ്രാപ്രദേശിലാണു് സ്മിത ജനിച്ചതു്.വിജയലക്ഷ്മി എന്നായിരുന്നു ശരിയായ പേരു്. ഏക സഹോദരന് നാഗവരപ്രസാദ്. തീരെ ചെറുപ്പത്തിലേ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന സ്മിതയ്ക്കു് സിനിമ കണ്ടിട്ടാണു് നടിയാകണമെന്നു മോഹം ഉണ്ടായതു്. അങ്ങനെ 13 വയസ്സുള്ളപ്പോള്‍ സ്മിത മദ്രാസിലേക്കു് വണ്ടി കയറി. ആന്റണി ഈസ്റ്റ്മാന് നിര്‍മ്മിച്ച ഇണയെത്തേടി എന്ന ചിത്രത്തിലാണു് സ്മിത ആദ്യം അഭിനയിച്ചതു്. ആന്റണിയാണു് വിജയലക്ഷ്മി എന്ന പേരു് സ്മിത എന്നു മാറ്റിയതു്.
തുടര്‍ന്നു് തമിഴില്‍ വണ്ടിച്ചക്രം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. കെ വിജയന് സംവിധാനം ചെയ്ത വണ്ടിച്ചക്രത്തിലെ സില്‍ക്കു് എന്ന കാഥാപാത്രം സില്‍ക്കു് എന്ന പേരു് സ്മിതയ്ക്കു് സമ്മാനിച്ചു. ഇതില്‍ ഉപനായികയായിരുന്ന സ്മിതയുടെ വാ മച്ചാ വാ എന്ന ഗാനം തമിഴ് സിനിമാ പ്രേക്ഷകര്‍ക്കു് ലഹരിയായി. മയങ്ങുന്ന കണ്ണുകളും നനവാര്‍ന്ന ചുണ്ടുകളും മാദകഭാവങ്ങളുമായി സ്മിത പ്രേക്ഷക മനസ്സില്‍ നിറയുകയായിരുന്നു. മൂന്നാം പിറയിലെ നൃത്ത രംഗമാണു് സ്മിതയുടെ വഴിത്തിരിവായതു്. തുടര്‍ന്നു് സെക്സ് നടിയായി പേരെടുത്തു. മലയാളം, തമിഴ്, കന്നഡ തുടങ്ങി വിവിധഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ സ്മിത അഭിനയിച്ചു. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥര്‍വ്വം, തുളസീദാസിന്റെ ലയനം തുടങ്ങിയ ചിത്രങ്ങളില്‍ സ്മിത നായികയായിരുന്നു.
മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും സ്മിത അഭിനയിച്ചിട്ടുണ്ടു്. ചിന്നാതായി, അന്‍ട്ര് പെയ്ത മഴ എന്നീ തമിഴ് ചിത്രങ്ങള്‍ സ്മിതയാണു് നിര്‍മ്മിച്ചതു്. അവസാന ചിത്രം സൂഭാഷാണു്.
1996 സെപ്തംബറില്‍ സ്മിത ആത്മഹത്യ ചെയ്തു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 63
Available Short Movies : 0