Vidhu Prathap
Musician
1980 ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളില്‍ തൃശൂര്‍ വാഴപ്പള്ളി തറവാട്ടില്‍ പ്രതാപ് ജനിച്ചു. അച്ഛന് വി ആര് പ്രതാപ്. അമ്മ ലൈല. ചേച്ചി പ്രസീല.
നാലാം ക്ലാസ്സ് വരെ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്ക്കൂളിലും തുടര്‍ന്നു് പത്താം ക്ലാസ്സ് വരെ ക്രൈസ്റ്റ് നഗറിലുമാണു് പഠിച്ചതു്. പ്രീഡിഗ്രിക്കും ഡിഗ്രിക്കും മാര്‍ ഇവാനിയേസ് കോളേജിലായിരുന്നു. നാലര വയസ്സിലാണു് സംഗീതം അഭ്യസിച്ചതു്. ശ്രീകണ്ഠേശ്വരം സരസ്വതിഅമ്മാള്‍ ആയിരുന്നു ആദ്യഗുരു. തുടര്‍ന്നു് വഴുതക്കാടു് സുനില്‍, ചേര്‍ത്തല ഗോപാലന് നായര്‍, എം ജി രാധാകൃഷ്ണന്, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥു്, മാറനാടു് സതീഷു് എന്നിവരുടെ അടുത്തുനിന്നും സംഗീതം പഠിച്ചു. ദേവദാസി എന്ന ചിത്രത്തിലൂടെയാണു് സിനിമാരംഗത്തു് എത്തിയതു്. നിറം, നമ്മള്, കുഞ്ഞിക്കൂനന്, മീശമാധവന്, പട്ടാളം, സ്വപ്നക്കൂടു്, സിംഫണി തുടങ്ങി അനേകം ചിത്രങ്ങളില്‍ പാടിയിട്ടുണ്ടു്. തമിഴില്‍ ഇളയരാജ ഈണമിട്ട ശൊല്ലാമറന്ത എന്ന ചിത്രത്തിലും പാടി. മൂന്നാലു് സീരിയലുകള്‍ക്കും ആല്‍ബങ്ങള്‍ക്കും വേണ്ടിയും പാടിയിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
Gireesh Puthenchery | 1 |
|
Singers | Songs |
Vidhu Prathap | 1 |
|
|
|