Shaji N Karun
Screenplay
എന്‍ കരുണാകരന്റെയും എസ് എസ് ചന്ദ്രമതിയുടെയും മകനായി 1952 ജനുവരി 1നു് ഷാജി എന്‍ കരുണ്‍ ജനിച്ചു. കൊല്ലം ജില്ലയില്‍ പെരിനാടു് ആണു് സ്വദേശം. ഒരു സഹോദരനുണ്ടു്.
തിരുവനന്തപുരം പാല്‍ക്കുളങ്ങര എന്‍ എസ് എസ് സ്ക്കൂളില്‍ ആയിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. തുടര്‍ന്നു് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും, യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദവും നേടി. പിന്നീടു് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെര്ന്നു് സിനിമാറ്റോഗ്രാഫിയില്‍ ഡിപ്ലോമയും നേടി. ഐ എസ് ആര് ഒ യില്‍ ക്യാമറാമാനായി ജോലി ചെയ്തിട്ടുണ്ടു്. കുറച്ചു കാലം ഫ്രീലാന്‍സ് ആയും ജോലി ചെയ്തു. 1976ല്‍ കെ എസ് എഫ് ഡി യില്‍ ജോലി ലഭിച്ചു. അശോക്കുമാരിന്റെ അസിസ്റ്റന്റായി. പിന്നെ മധു അമ്പാട്ട്, അസീസ് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചു.
അരവിന്ദന്റെ കാഞ്ചനസീതയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഷാജി അരവിന്ദന്റെയും എം ടി വാസുദേവന്‍ നായരുടെയും ധാരാളം ചിത്രങ്ങള്‍ക്കു് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ടു്. കെ ജി ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഹിരഹരന്റെ പഞ്ചാഗ്നി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയതാണു്.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പിറവി എന്ന ചിത്രത്തിലൂടെ ഷാജി സംവിധായകനായി. 1988ല്‍ റിലീസായ ഈ ചിത്രം നാല്പതോളം അവാര്‍ഡുകള്‍ നേടി. പ്രേംജി ആയിരുന്നു ഇതിലെ നായകന്. തുടര്‍ന്നു് സ്വം (1994), വാനപ്രസ്ഥം (19990 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിഷാദ് എന്ന പേരില്‍ ഹിന്ദിയില്‍ ഒരുക്കിയ ചിത്രം പനോരമയില്‍ പ്രദര്‍ശ്ശിപ്പിച്ചു. ഇതു് റിലീസ് ആയിട്ടില്ല. പിറവിയുടെ ഛായാഗ്രഹണത്തിനു് ഈസ്റ്റ്മാന് കൊടാക്ക് അവാര്‍ഡ് ലഭിച്ചു. ആദ്യാമായാണു് ഒരു ഇന്ത്യന്‍ ഛായാഗ്രാഹകനു് ഈ അവാര്‍ഡ് ലഭിക്കുന്നതു്.
സ്വം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാറിന്റെയും നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ടു്. വാനപ്രസ്ഥം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണു്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിരവധി പുരസ്ക്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ടു്. കുട്ടിസ്രാങ്ക് ആണു് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
1988ലും 1990ലും ദേശീയ ചലച്ചിത്രോത്സവത്തിന്റെ ജ്യൂറി അംഗമായിരുന്നു ഷാജി. 1990 മുതല്‍ 1993 വരെ സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ വൈസ് ചെയര്‍, കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് തുടങ്ങി നിരവധി ഉന്നത സ്ഥാനങ്ങള്‍ ഷാജിയെ തേടിയെത്തിയിട്ടുണ്ടു്. ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പട്ടം നല്കി ഷാജിയെ ആദരിച്ചിട്ടുണ്ടു്.
ഭാര്യ അനസൂയ. മക്കള്‍ അനില്‍ ഷാജി, അപ്പു ഷാജി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Piravi |
S Jayachandran Nair |
S Jayachandran Nair,Raghunath Palery,Shaji N Karun |
S Jayachandran Nair,Raghunath Palery,Shaji N Karun |
1989 |
Shaji N Karun |
Swam |
S Jayachandran Nair |
Shaji N Karun,Raghunath Palery,S Jayachandran Nair |
Shaji N Karun,Raghunath Palery,S Jayachandran Nair |
1994 |
Shaji N Karun |
Vaanaprastham |
Shaji N Karun |
Shaji N Karun |
Raghunath Palery |
1999 |
Shaji N Karun |
Available Web Series : 0
Available Short Movies : 0
Relevant Articles