Rajeev Alunkal
Story
ഒരു ഇലക്ട്രീഷനായി ചേര്‍ത്തലയില്‍ നാട്ടുമ്പുറത്തു് ഒതുങ്ങി നില്‍ക്കാതെ മനസ്സാക്ഷിയുടെ വിളി പിന്തുടര്ന്നു് രൂപവും ഭാവവും മാറി മോഹിച്ച വഴിയിലൂടെ ഗമിച്ചു് കവിയും നാടകഗാനരചയിതാവും സിനിമാഗാനരചയിതാവും വാഗ്മിയും പ്രാസംഗികനും സാമൂഹിക പരിഷ്കര്ത്താവുമാകുന്ന ഒരു മാന്ത്രിക വിദ്യയാണു് നാം രാജീവു് ആലുങ്കലില്‍ ദര്‍ശിക്കുന്നതു്.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളി വില്ലേജില്‍ ചേര്‍ത്തല-അര്‍ത്തുങ്കല്‍ റോഡിലെ ആലുങ്കല്‍ കവലയ്ക്കു സമീപം രാഘവപ്പറമ്പില്‍ ശ്രീ കണ്ടനാട്ടു് മാധവന് നായരുടെയും കരുവള്ളി ആര് ഇന്ദിരയുടെയും മകനായി 1973 ആഗസ്റ്റു് മാസം 17നു് ഉതൃട്ടാതി നക്ഷത്രത്തില്‍ രാജീവു് ജനിച്ചു.
തനി നാട്ടുമ്പുറത്തെ കണ്ടമംഗലം സ്ക്രൂളിലും പാണാവള്ളി എന്‍ എസു് എസ്സു് സ്കൂളിലും പ്രാധമികവിദ്യാഭ്യാസം ചെയ്തു. രാജീവിനു് 4 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. രാജീവിന്റെ ഒരു ഏക ഇളയ സഹോദരന് പതിനാലാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ഏകാന്തതയും ജീവിത ദുഃഖങ്ങളും അനുഭവിച്ച രാജീവു് ആശ്വാസം കണ്ടെത്തിയതു് കവിത എഴുത്തിലൂടെ ആയിരുന്നു. 14 വയസ്സായിരുന്നപ്പോള്‍ എഴുതിയ കവിത എന്‍ എസു് എസ്സു് സര്‍വ്വീസു് വീക്കിലിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതിനു് മന്നം ട്രോഫി ലഭിക്കുയുമുണ്ടായി. തുടര്‍ന്നുള്ള പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ശോഭ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ങു് ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിച്ചു. ITI ലെ ഇലക്ട്രിക്കല്‍ പഠിത്തം കഴിഞ്ഞു് ഒരു വര്‍ഷം പഠിച്ച തൊഴില്‍ ചെയ്തു് ജീവിച്ചെങ്കിലും അതു് അധിക നാള് നീണ്ടു നിന്നില്ല. മനസ്സാക്ഷി ചൂണ്ടിക്കാട്ടിക്കൊടുത്ത വഴിയിലൂടെ ആയി പിന്നത്തെ ജീവിതം. അങ്ങിനെ അറിയപ്പെടാത്ത വെറും ഒരു ഇലക്ട്രീഷ്യന് ആയി സ്വയം വിധിക്കപ്പെടാതെ ആ ITI സ്കൂളിലെ പ്രധമവിദ്യാത്ഥി കവിയും ഗാനരചയിതാവുമായി കലാരംഗപ്രവേശം ചെയ്തു. വയലാര്‍ ശിരോമണി രാഘവപ്പണിക്കരുടെ കീഴില്‍ പത്തു വര്‍ഷം ചെയ്ത സംസ്കൃതം പഠനം ആത്മശാന്തി ഏകുന്ന കവിതയെഴുത്തിനു സഹായമായി എത്തി.
വേര്പിരിയലുകളുടെ ഘോഷയാത്രയുടെ ഭാഗമായി അച്ഛനും രാജീവിനെ വിട്ടു പിരിഞ്ഞു. അച്ഛനും ഞാനും എന്ന കവിതയിലൂടെ രാജീവിന്റെ മനസ്സില്‍ കെട്ടിക്കിടന്ന ഏകാന്തതയുടെയും ദുഃഖത്തിന്റെയും പിതാവിനോടുള്ള സ്നേഹത്തിന്റെയും ആഴം ലോകരറിഞ്ഞു. രാജിവിന്റെ സ്വന്തം വാക്കുകളിലും കവിതകളിലും അതിന്റെ നിഴല്‍ പ്രതിധ്വനിച്ചു. കവിത എഴുത്തില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു രാജീവിന്റെ ജീവിതം.
ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ തന്നെ ഒരു ജീവിതമാര്‍ഗ്ഗമായി ഗാനരചനയിലേക്കു് കടന്നു വരുന്നതു് 1994ല്‍ ചേര്‍ത്തലയിലെ ഷൈലജ തിയറ്റേര്‍സിന്റെ നാടക ഗാനങ്ങളിലൂടെയാണു്. 2003 ല്‍ ഇറങ്ങിയ 'ഹരിഹരന്‍പിള്ള ഹാപ്പിയാണു് ' എന്ന മോഹന്‍ ലാല്‍ ചിത്രത്തിലെ 'മുന്തിരിവാവേ എന്തിനീ പിണക്കം' ഉള്‍പ്പെടെയുള്ള പാട്ടുകളുടെ ഗാനരചനയിലൂടെയാണു് ശ്രദ്ധേയനായതു്. സിനിമയിലേക്കു് കൈ പിടിച്ചു് കയറ്റിയതു് ജോണി സാഗരികയാണെന്നു് രാജീവു് പറയുന്നു.
പുരസ്കാരങ്ങള്‍:
- 1997ല്‍ മികച്ച നാടകഗാനരചയിതാവിനുള്ള പുരസ്കാരം
- 2002ല്‍ മികച്ച നാടകഗാനരചയിതാവിനുള്ള ഇ എം എസു് പുരസ്കാരം
- 2005ല്‍ മികച്ച നാടകഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം
- 2006ല്‍ മികച്ച സിനിമാഗാനരചയിതാവിനുള്ള കേരള ഫിലിം ക്രിറ്റിക്സു് പുരസ്കാരം (പ്രിയതമേ ശകുന്തളേ എന്ന ഗാനത്തിനു് )
- 2007ല്‍ മികച്ച കവിതാസമാഹാരത്തിനു് ഹരിപ്രിയ പുരസ്കാരം (നിലവിളി തെയ്യം)
- 2007ല്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം (ആല്‍ബം - ഏകാകികളുടെ ഗീതം)
- 2009ല്‍ മികച്ച ഗാനരചയിതാവിനുള്ള വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്കാരം (സിനിമ - ഭാര്യ ഒന്നു് മക്കള്‍ മൂന്നു് - ഇനിയും കൊതിയോടെ എന്ന ഗാനം)
- 2001ല്‍ ഏഷ്യാനെറ്റു് മിനി സ്ക്രീന്‍ അവാര്ഡു് - മികച്ച ഗാനരചയിതാവു് - റ്റി വി സീരിയല്‍ ഹരിചന്ദനം
- 2012ല്‍ ഫിലിം ക്രിറ്റിക്സു് അവാര്ഡു് - ചെമ്പകവള്ളികളില് എന്ന ഗാനരചനയ്ക്കു് - 'അറബിയും ഒട്ടകവും പി മാധവന് നായരും' എന്ന സിനിമ
നാളിതു വരെ ഏകദേശം 60 സിനിമകള്‍ക്കും 30 ആല്‍ബങ്ങള്‍ക്കും ഗാനരചന ചെയ്ത രാജീവു് ഒരു നല്ല വാഗ്മിയും പ്രാസംഗികനും കൂടിയായതിനാല്‍ പല കലാസാംസ്കാരിക വേദികളിലും ശൊഭിച്ചു വരുന്നു.
രാജീവിന്റെ സ്വന്തം വാക്കുകളില്‍ - "ഞങ്ങള്‍ പാട്ടെഴുതാന്‍ നേരത്തു് സംവിധായകന് പറയും ഇന്ന കഥാപാത്രത്തിനു് സങ്കടമാണു്. അതു വരെ ആ കഥാപാത്രത്തെക്കുറിച്ചു് യാതൊരു വിവരവുമില്ല. എന്റെ കാമുകി പിരിഞ്ഞു പോയപ്പോഴും ഭാര്യ പിണങ്ങിയപ്പോഴും അച്ഛന് മരിച്ചപ്പോഴും അമ്മ ഇല്ലാണ്ടായപ്പോഴും ഞാന്‍ കവിത എഴുതിയില്ലെങ്കിലും ആരും ചോദിക്കില്ല. പക്ഷെ ഇത്തരം അനുഭവങ്ങള്‍ തന്നെയാണു് മമ്മൂട്ടിയും മോഹന്‍ലാലും അനുഭവിച്ചതു് എന്നു് ഒരു മുറിക്കകത്തു് കേറുമ്പോള്‍ സംവിധായകന് പറയും. മുറിക്കകത്തു് നിന്നും പുറത്തു് ഇറങ്ങുന്നതിനു മുമ്പേ ആ കഥാപാത്രത്തിന്റെ ധര്‍മ്മസങ്കടം ഒരു പന്ത്രണ്ടു വരിയില്‍ ഒതുക്കണം നമ്മള്. മുറിക്കകത്തു നിന്നു പുറത്തേക്കിറങ്ങുന്നതിനു് മുന്‍പു് ലഭിച്ച ട്യൂണിനൊപ്പിച്ചു് പ്രൂവു് ചെയ്തു് പുറത്തിറങ്ങിയ പാട്ടുകളാണു് നിങ്ങള്‍ കേട്ടതും അതു് ഇഷ്ടപ്പെട്ടിട്ടാണു് ഞാന്‍ ഇവിടെ നില്ക്കുന്നതും. ആരുടേയോ സങ്കടം നമ്മുടെ സങ്കടമാകുന്ന ഇന്ദ്രജാലമാണു് സംഗീതം. "
രാജീവ് ആലുങ്കലിന്റെ ഔദ്യോഗിക പ്രൊഫൈല്‍ താഴെ ചേര്‍ക്കുന്നു . അദ്ദേഹം സഹകരിച്ച നാടകങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഇവയ്ക്ക് കടപ്പാട് രാജീവിനോട് തന്നെ.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : രാജീവുമായി മുഖാമുഖം.
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Thakazhiyude Kaatha |
Rajeev Alunkal |
Dr PK Bhagyalakshmi |
Dr PK Bhagyalakshmi |
2018 U |
NN Baiju |
Available Web Series : 0
Available Short Movies : 0