PG Vasudevan
Director
‘മായാമനിതൻ’ എന്ന തമിഴുചിത്രത്തിന്റെ സഹസംവിധായകനായി 1956-ൽ സിനിമാരംഗത്തു വന്ന ശ്രീ. പി. ജി. വാസുദേവൻ കോട്ടയത്തിനടുത്തുള്ള ആർപ്പൂക്കര സ്വദേശിയാണു്. ബി.ഏ. ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം പി. ഭാസ്കരന്റെ സഹായിയായി ‘ലൈല മജ്നു’ എന്ന ചിത്രത്തോടുകൂടിയാണു് മലയാളസിനിമയുമായി ബന്ധപ്പെടുന്നതു്. ആർപ്പൂക്കര പഞ്ചവടിയിൽ ശ്രീ. ഗോപാലപ്പണിക്കരുടേയും, ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 10-11-1933-ൽ ജനിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0