AB Raj
Dialog
സംവിധായകനായ എ ബി രാജ് (രാജ് ആന്റണി ഭാസ്കർ) ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായാണു് ജനനം. 1929ല്‍ മധുരയില്‍. തമിഴ്നാട്ടിലെ വിവിധസ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം.കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വർഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം കളിയല്ല കല്യാണം. പിന്നീട് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ് , എഴുതാത്ത കഥ , ലോട്ടറി ടിക്കറ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു
സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായ എ ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച രാജ് റ്റി ആര് സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി.
ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി.
ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച ചിരിക്കുടുക്കയുടെ തമിഴ്റീമേക്ക് തുള്ളിയോടും പുള്ളിമാന്‍ എന്നിവയാണു് രാജിന്റെ തമിഴ് ചിത്രങ്ങള്‍. ഹരിഹരന്, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന് തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണു്.
ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍ ജയപാല്‍, മനോജ്, ഷീല ശരണ്യ എന്ന അറിയപ്പെടുന്ന തമിഴ് മലയാളി നടി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970, വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് : ജിജാ സുബ്രമണ്യന്‍, മാധവഭദ്രന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Avakaasham |
AB Raj |
AB Raj |
AB Raj |
1978 |
AB Raj |
Kazhukan |
K Balachander |
AB Raj |
AB Raj |
1979 |
AB Raj |
Agnisharam |
AB Raj |
AB Raj |
AB Raj |
1981 |
AB Raj |
Available Web Series : 0
Available Short Movies : 0
Relevant Articles