Raga Notes
Arohana | S G3 M1 D2 N3 S (C E F A B C)
|
Avarohana | S N3 D2 M1 G3 R1 S (C B A F E Db C)
|
Chords | Am (A-C-E), Db-Aug (Db-F-A), Esus4 (E-A-B), F (F-A-C), Am (A-C-E), B-Dim (B-D-F)
|
Audio Raga Demonstration
Listen to Vasantha on keyboard by clicking on the player
Demonstration of Chords for Vasantha
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | A-Minor | C-A-Minor
Db | Db-Augmented | Db-Db-Augmented
E | E-Suspended4 | E-E-Suspended4
F | F-Major | F-F-Major
A | A-Minor | A-A-Minor
B | B-Diminished | B-B-Diminished
|
ആരോഹണം : സഗമധനിസ (സമഗമധനിസ)
അവരോഹണം : സനിധമഗരിസ
17-മത്തെ മേളരാഗമായ സൂര്യകാന്തം ആണു് വസന്തയുടെ ജനകരാഗം. ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകളി നിഷാദം എന്നിവയാണു് വസന്തയുടെ സ്വരസ്ഥാനങ്ങള്‍. ഇതൊരു ഔഡവ ഷാഡവ രാഗവും ഉപാംഗരാഗവുമാണു്.
ആരോഹണത്തില്‍ രി പ എന്നിവയും അവരോഹണത്തില് പ എന്ന സ്വരവും വര്ജ്ജ്യവുമാണു്. പ്രസിദ്ധമായ പഞ്ചമവര്ജ്ജ്യരാഗങ്ങളില് ഒന്നാണു് വസന്ത. ഗ മ ധ നി ജീവസ്വരങ്ങളും മ ധ ന്യാസ സ്വരങ്ങളും ആണു്. വസന്ത ഒരു പുരാതന രാഗമാണു്. ഗമകവരിക രക്തിരാഗമായ ഇതിന്റെ മധ്യമം ഗമകമില്ലാതെയാണു് പാടേണ്ടതു്.
സനി-നിധ-ധമ-മഗ എന്നീ പ്രത്യാഗത ഗമകങ്ങള്‍ ഈ രാഗത്തിന്റെ ഭംഗി കൂട്ടുന്നു. സമഗമ, സമഗനിനിധമഗ, രിനിധമ എന്നിവ രാഗരഞ്ജക പ്രയോഗങ്ങളാണു്.
മംഗളകരമായ വര്ണ്ണനയ്ക്കുതകുന്ന രാഗമാണിതു്. സന്ധ്യാസമയത്തു് പാടാവുന്ന ഒരു ത്രസ്ഥായി രാഗമായ വസന്തയോടു് സാമ്യമുള്ളൊരു രാഗമാണു് 15-മതു് മേളമായ മായാമാളവഗൗളയുടെ പഞ്ചമവര്ജ്ജ്യമായ ലളിത. (സരിഗമധനിസ - സനിധമഗരിസ) എന്നു പറയപ്പെടുന്നു.
108 താളങ്ങളില്‍ 88-മത്തെ താളത്തിന്റെ പേരു് വസന്ത എന്നാണു്. ഇതില്‍ 36 അക്ഷരകാലങ്ങളുണ്ടു്.
പെദ്ദശിങ്കാരാചാര്യലുവിന്റെ 'നിന്നുകോരി' (ആദി താളവര്ണ്ണം), ദീക്ഷിതരുടെ 'ഹരിഹരപുത്രം' (ഖണ്ഡ ഏകതാളം), 'രാമചന്ദ്രഭാവയാമം' (രൂപകം), ത്യാഗരാജസ്വാമിയുടെ 'സീതമ്മ മായമ്മ' (രൂപകം), സ്വാതിതിരുനാളിന്റെ 'പരമപുരുഷ' (ആദി), തിരുവാരൂര്‍ രാമസ്വാമി പിള്ളയുടെ 'ശ്രീകാമാക്ഷി കടാക്ഷി' (ആദി) എന്നിവ ചില കൃതികളാണു്.
'അന്തിമഴൈ പോഴികിറതു്' (രാജപാര്‍വ്വൈ), 'സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ' (ഏയു് ഓട്ടോ) എന്നീ പാട്ടുകള്‍ വസന്തയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |