Raga Notes
Arohana | S R2 G3 M2 P D2 N3 S (C D E F# G A B C)
|
Avarohana | S N3 D2 P M2 R2 G3 M1 R2 S (C B A G F# D E F D C)
|
Chords | C (C-E-G), D (D-F#-A), Em (E-G-B), D (D-F#-A), F (F-A-C), G (G-B-D), Am (A-C-E), Bm (B-D-F#)
|
Audio Raga Demonstration
Listen to Saaranga on keyboard by clicking on the player
Demonstration of Chords for Saaranga
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Major | D-D-Major
E | E-Minor | E-E-Minor
F | F-Major | F-F-Major
F# | D-Major | F#-D-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Minor | B-B-Minor
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമരിഗമരിസ
65-മതു് മേളരാഗമായ കല്യാണിയുടെ ജന്യരാഗമാണു് സാരംഗ. ഇതൊരു സമ്പൂര്‍ണ്ണ - വക്രസമ്പൂര്ണ്ണ രാഗമാണു്. ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, ശുദ്ധമധ്യമം (അന്യസ്വരം), പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. അന്യശ്വരമായി ശുദ്ധമധ്യമം വരുന്നതിനാല്‍ ഇതൊരു ഏകാന്യസ്വര ഭാഷാംഗരാഗമാണു്.
അവരോഹണത്തിലുള്ള രിഗമരിസ എന്ന പ്രയോഗത്തില്‍ത്തന്നെ അന്യസ്വരമായി ശുദ്ധമധ്യമം വരുന്നു
ഋഷഭം, ഗാന്ധാരം, പ്രതിമധ്യമം, ശുദ്ധമധ്യമം, ധൈവതം എന്നിവ ജീവസ്വരങ്ങളും പ്രതിമധ്യമം പഞ്ചമം എന്നിവ നാസ്യസ്വരങ്ങളും ഷഡ്ജം, ഋഷഭം, പഞ്ചമം എന്നിവ ഗ്രഹസ്വരങ്ങളും ആണു്.
സപമപ, സനിസധ, പമരിനിധപമരി എന്നിവ വിശേഷ പ്രയാഗങ്ങളാണു്. മന്ത്രസ്ഥായി നിഷാദം മുതല്‍ താരസ്ഥായി ഗാന്ധാരം വരെ രാഗസഞ്ചാരം. ഇതൊരു ഗമകവരികരക്തി രാഗമാണു്. ഒരു സാര്‍വ്വകാലിക രാഗമായ സാരംഗയുടെ ഭാവങ്ങള്‍ സന്തോഷം, ആത്മവിശ്വാസം എന്നിവയാണു്.
തിരുവെട്രിയൂ ത്യാഗയ്യരുടെ 'ഇന്തമോടി' (ആദിതാളവര്ണ്ണം), ത്യാഗരാജസ്വാമിയുടെ 'നീ വാഡനേഗാന' (ഖണ്ഡചാപ്പു്), 'എന്തഭാഗ്യമു' (ആദി), 'മാമവരഘുരാമ' (ദിവ്യനാമകീര്ത്തനം, രൂപകം), ദീക്ഷിതരുടെ 'അരുണാചലനാദം' (രൂപകം), 'സാരംഗരാജപ്രിയേ' (ത്രിപുട), സ്വാതിതിരുനാളിന്റെ 'പാലയ രഘുനായക' (മിശ്രചാപ്പു്), 'സരസീരുഹനാഭ' (ത്രിപുട) എന്നിവ ചില കൃതികളാണു്.
മനസ്സിലുണരൂ (മറുനാട്ടിലൊരു മലയാളി) എന്ന ഗാനത്തിലെ 'നവനവമോഹങ്ങള്' എന്ന ഭാഗം മനോഹരി നിന് മനോരഥത്തില്‍ (ലോട്ടറി ടിക്കറ്റു്) എന്ന ഗാനത്തിലെ 'പ്രണയമയീ' എന്ന ഭാഗം എന്നിവ സാരംഗയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|