Babu Settu
Producer
1946ല്‍ മട്ടാഞ്ചേരിയിലാണു് ബാബുസേട്ട് ജനിച്ചതു്. ഇസ്മയില്‍ സേട്ട് എന്നാണു് ശരിയായ പേരു്. ചെമ്മീനിന്റെ നിര്‍മ്മാതാവു് ബാബു സേട്ട് എന്ന കണ്മണി ബാബു ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ വാങ്ങി. സൂപ്പര്‍ ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ചെമ്മീനിനു ശേഷം ഏഴു രാത്രികള്‍ എന്നൊരു ചിത്രം കൂടി ബാബു നിര്‍മ്മിച്ചു. സജീവ സിനിമാരംഗത്തു നിന്നു വിട്ടശേഷം എറണാകുളത്തെ എം ജി റോഡിലുള്ള കവിതാ തിയേറ്ററിന്റെ നടത്തിപ്പിലാണു് കണ്മണി ബാബു ശ്രദ്ധിച്ചതു്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ബാബു സേട്ടിന്റെ സാഹചര്യം മാറി. വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ പലുതുമുണ്ടായപ്പോള് തിയേറ്റര്‍ വിറ്റു. സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ എറണാകുളത്തെ വലിയ തിയേറ്റര്‍ വില്ക്കേണ്ടിവന്നതു് വലിയ അഘാതമായി.
ഈസാ ഇസ്മായിൽ എന്നാണു യഥാർത്ഥ പേര് .കണ്മണി ഫിലിംസ് എന്ന ബാനറിൽ ചെമ്മീനു ശേഷം ഏഴു രാത്രികൾ എന്ന ചിത്രം കൂടി നിർമ്മിച്ചിട്ടുണ്ട്.കണ്മണി ഫിലിംസ് , കവിതാ തിയേറ്റർ എന്നീ ചലച്ചിത്ര വ്യവസായത്തോടനുബന്ധിച്ച് സ്ഥാപനങ്ങൾക്കു പുറമേ എറണാകുളത്ത് മറ്റു പല വൻ വ്യവസായങ്ങളിലും ഇദ്ദേഹം കാര്യമായ പങ്കു വഹിച്ചു
2005ല്‍ അന്തരിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970 ; വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് : ജിജാ സുബ്രമണ്യന്‍ , മാധവഭദ്രന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0