അകാരം | അ എന്ന അക്ഷരസ്വരത്തില് സാഹിത്യമോ സപ്തസ്വരങ്ങളോ ഉപയോഗിക്കാതെ രാഗം പാടുന്ന രീതി
|
അക്ഷരം | ഒരു താളത്തിലടങ്ങിയുരിക്കുന്ന മാത്രകള്‍. ഒന്നാം കാലത്തില്‍ 1, രണ്ടാം കാലത്തില്‍ 2, മൂന്നാം കാലത്തില്‍ 4, നാലാം കാലത്തില്‍ 8.
|
അംഗം | താളത്തിന്റെ ഭാഗം.
|
അഗ്നി | മേളകര്ത്താരാഗത്തിലെ മൂന്നാമത്തെ ചക്രം മ1, രി1, ധ3
|
അടതാളം | സപ്തതാളത്തില് ഒരെണ്ണം. 12 അക്ഷരകാലം. 4+4+2+2. (X123,X123,XV,XV)
|
| |
അടതാളവര്‍ണ്ണം | അടതാളത്തില് ക്രമീകരിച്ച വര്‍ണ്ണം.
|
അതിത | വിഷമഗ്രഹം ഇതില്‍ താളത്തിനു മുമ്പായി ഗീതം തുടങ്ങും.
|
അതിതാരസ്ഥായി | താരസ്ഥായിക്കും മുകളില്‍ ഉള്ള സ്ഥായി. ഇവിടെ സ്വരത്തിനു മുകളില്‍ രണ്ടു് കുത്തിട്ടു് എഴുതും.
|
അനാഗതം | താളത്തിനു ശേഷം പാടാന്‍ തുടങ്ങുന്ന രീതി
|
അനുദ്രുതം | താളം പിടിക്കുമ്പെളത്തെ ഒരു അടി. ¼ മാത്ര. U എന്നു് എഴുതും.
|
| |
അനുപല്ലവി | അനു എന്നാല്‍ ചെറിയ എന്നര്‍ത്ഥം. ഒരു ഗാനത്തിന്റെ ആദ്യത്തെ ഭാഗമായ പല്ലവിക്കു ശേഷം വരുന്നതു്.
|
അനുമന്ദ്രസ്ഥായി | മന്ദ്രസ്ഥായിനെക്കാള് താഴെയുള്ള സ്ഥായി. സ്വരത്തിനു താഴെ രണ്ടു് കുത്തിട്ടു് ഇതു് എഴുതും.
|
അനുസ്വരം | രാഗത്തിലെ ഭാവം വ്യക്തമാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ സ്വരം.
|
അന്തരഗാന്ധാരം | ഗാന്ധാരസ്വരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥായി. ഗ3.
|
അന്തരമാര്‍ഗ്ഗം | 13 രാഗലക്ഷണങ്ങളില്‍ ഒന്നു്.
|
| |
അന്യസ്വരം | രാഗത്തിലില്ലാത്ത സ്വരം ചില രാഗത്തില്‍ ചേര്‍ത്തു ഉപയോഗിക്കുമ്പോള്‍ അവയ്ക്കു് അന്യസ്വരം എന്നു പറയും.
|
അപൂര്വ്വതാളം | സപ്തതാളത്തില് വിവരിച്ചിട്ടില്ലാത്ത താളം. ഉദാ: ഗുരുജംപതാളം.
|
അഭ്യാസഗാനം | സംഗീതം പഠിക്കാനുള്ള ആദ്യ പാഠങ്ങള്‍. ഉദാ: വരിശകള്‍. ഗീതങ്ങള്‍, സ്വരജതികള്‍, ജതിസ്വരങ്ങള്‍
|
അര്ത്ഥകമ്പിതരാഗം | ഒരു രാഗത്തിലെ ചില സ്വരങ്ങള്‍ക്കു മാത്രം ഗമകപ്രയോഗിക്കുന്നവ.
|
അലങ്കാരം | സ്വരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. സപ്തതാളങ്ങളെ സൂചിപ്പിക്കുന്നു.
|
| |
അലരിപ്പു് | ശൊല്ക്കെട്ടു്. നൃത്തം സംഗീതത്തില്‍ ഉള്ള പ്രയോഗം.
|
അവരോഹണം | മേല്സ്വരങ്ങളില് നിന്നും കീഴു് സ്വരങ്ങളിലേക്കുള്ള സഞ്ചാരം.
|
അംശം | രാഗലക്ഷണം
|
അഷ്ടപതി | ജയദേവസംഗീതത്തിന്റെ പ്രത്യേകത. നൃത്തത്തിനു മാത്രം ഉപയോഗിക്കുന്നവ. ഇതില്‍ എട്ടു് ഭാഗങ്ങള്‍ ഉണ്ടാവും.
|
ആദി | ഏറ്റവും കൂടുതല്‍ പ്രയോഗത്തിലുള്ള താളം. ഒരു ചതുശ്രലഘു (X123) + രണ്ടു ധ്രുതം (XV).
|
| |
ആദിത്യ | മേളാകര്ത്താരാഗത്തിലെ പന്ത്രണ്ടാം ചക്രം.. രി3, ഗ3, മ2
|
ആദിസ്വരങ്ങള്‍ | ഉദാത്തവും അനുദാത്തവും. അതായതു് മന്ദ്രസ്ഥായിയിലെ 'നി ' യും മധ്യസ്ഥായിയിലെ 'രി ' യും
|
ആനന്ദം | സന്തോഷം
|
ആന്ദോളനം | ഗമക രീതി ഊഞ്ഞാലാട്ടുന്ന പോലത്തെ പ്രയോഗം ഉദാ: സരിസമാമ സരിസപാപ സരിസധാധ
|
ആരതി | ദേവാരാധനയില്‍ വിഗ്രഹത്തെ ദീപം കൊണ്ടു് ഉഴിയുന്ന രീതി
|
| |
ആരോഹണം | താഴത്തെ സ്വരത്തില്‍ നിന്നു് മേലെയുള്ള സ്വരത്തിലേക്കുള്ള ഗമനം
|
ആലാപനം | മനോധര്മ്മസംഗീതത്തില് പാടുന്ന രീതി
|
ആവര്‍ത്തനം | ഒരു താളവട്ടം വീണ്ടും പാടുന്ന രീതി. 8 സ്വരങ്ങളുള്ള ആദിതാളം ആവര്‍ത്തനം ആയി പാടുമ്പോള്‍ 16 സ്വരങ്ങളുണ്ടാവും.
|
ആവാപം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ വീരലുകള് ഒരോന്നായി മടക്കുക
|
ആഹതം | ഗമക രീതി ആരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി. ഉദാ: സരി രിഗ ഗമ മപ പനി
|
| |
ഇന്ദു | മേളകര്ത്താരാഗപട്ടികയിലെ ആദ്യത്തെചക്ര. 16 മേളകര്ത്തരാഗങ്ങള്. രി1, ഗ1, മ1
|
ഇരട്ടകോവൈവരിശൈ | ജണ്ഡവരിശയുടെ അപരനാമം.
|
ഇരട്ടക്കുരല് | താരസ്ഥായ ഷഡു്ജ ത്തിന്റെ അപരനാമം.
|
ഇശൈ | തമിഴു്നാടിന് സംഗീതം.
|
ഉത്തരമേളകര്ത്താരാഗങ്ങള് | പ്രതിമധ്യമമേളകര്ത്താരാഗങ്ങള് പ്രതിമധ്യമം ചേരുന്ന രാഗങ്ങള്‍.
|
| |
ഉത്തരാംഗം | ആരോഹണത്തില്‍ സപ്തസ്വരസ്ഥായിയിലെ അവസാനത്തെ നാലു് സ്വരങ്ങള്‍. പധനിസ. (പൂര്വ്വാംഗത്തിനു ശേഷം വരുന്ന സ്വരങ്ങള്‍)
|
ഉപനിഷദു്സ്വരങ്ങള് | സാമഗാനസ്വരങ്ങളായ 'ധനിസരിഗ' യോടൊപ്പം രണ്ടു് സ്വരങ്ങള്‍ ചേര്‍ത്തു് 'മപധനിസരഗ'. സപ്തസ്വരങ്ങള്‍. പക്ഷെ തുടക്കത്തില്‍ ഇതു് മന്ദ്രസ്ഥായിയില്‍ മധ്യമം മുതല്‍ മധ്യസ്ഥായി ഗാന്ധാരം വരെ ആയിരുന്നു.
|
ഉപപല്ലവി | ചരണം പല്ലവിയും, അനുപല്ലവിക്കും ശേഷം വരുന്ന വരികള്‍.
|
ഉപാംഗഘണ്ഡം | ഗീതത്തിലെ രണ്ടാമത്തെ ഭാഗം.
|
ഉപാംഗരാഗം | മേളകര്‍ത്താരാഗത്തില്‍ അടങ്ങിയ സ്വരങ്ങള്‍ മാത്രം ചേര്‍ന്ന ജന്യരാഗം.
|
| |
ഋഗു്വേദസ്വരങ്ങള് | ഋഗു്വേദകാലഘട്ടത്തില് ഉപയോഗിച്ചു പോന്ന സ്വരങ്ങള്‍. നിസരി. ഋഗു്വേദമന്ത്രങ്ങള് ചൊല്ലാന്‍ ഉപയോഗിച്ചു പോന്നു.
|
ഋതു | മേളകര്ത്തരാഗപട്ടികയിലെ ആറാമത്തെ ചക്രം. മ1, രി3, ഗ3, മ1,. രാഗങ്ങള്‍ 31മുതല്‍ 36 വരെ
|
ഋഷഭം | സപ്തസ്വരങ്ങളിലെ രണ്ടാമത്തെ സ്വരം. ഇതിനു് മൂന്നു് സ്ഥായികള്‍ ഉണ്ടു്. ശുദ്ധ(രി1), ചതുര്‍ശ്രുതി(രി2), ഷടു്ശ്രുതി(രി3).
|
ഋഷി | സപ്തഋഷികളെ സൂചിപ്പിക്കുന്ന ഏഴാമത്തെ മേളകര്ത്താചക്രം. 3741രാഗങ്ങള്‍.
|
എടുപ്പു് | താളത്തില്പാടുമ്പോള് പാടാന്‍ തുടങ്ങുന്ന ക്രിയാസ്ഥാനം. താളത്തിനൊപ്പമായാല് സമം, ശേഷമായാല്‍ അനാഗതം, മുമ്പായാല്‍ അതിത
|
| |
എട്ടുകാദി പല്ലവി | വര്‍ണ്ണത്തില്‍ ചരണത്തിനു മുമ്പുള്ള ഭാഗം.
|
എട്ടുകാദി സ്വരങ്ങള്‍ | ചിട്ടസ്വരത്തിന്റെ മറ്റൊരു പേരു്
|
ഏക | താളങ്ങളില്‍ ഒന്നു്. ഒരു ലഘു അധവാ ഒരു അടിയും മൂന്നു് വിരല്‍ എണ്ണലും . X123.
|
ഏകകല | ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
|
ഏകകാലം | ഒന്നാം കാലം. ഒരു ക്രിയയ്ക്കു് ഒരക്ഷരം.
|
| |
ഏഴിശൈ | ദേവരാഗങ്ങള്‍
|
ഔടുവരാഗം | ആരോഹണത്തിലും അവരോഹണത്തിലും രണ്ടു സ്വരങ്ങള്‍ വര്‍ജ്ജിച്ചു് അഞ്ചു് സ്വരങ്ങള്‍ മാത്രം ഉള്ള രാഗം. ഉദാ: മോഹനം
|
കട്ട | പാടാന്‍ ഉപയോഗിക്കുന്ന ശ്രുതിസ്ഥാനം
|
കമ്പിതം | ഒരു ഗമക രീതി. ഒരു സ്വരത്തിന്റെ ഇടയില്‍ വേറൊരു സ്വരം ചേര്‍ത്തു് ആവര്‍ത്തിച്ചു് മാറി മാറി പാടുന്ന രീതി. ഉദാ: സഗസഗസഗ. അല്ലെങ്കില്‍ ഒരു സ്വരത്തെത്തന്നെ തുടര്‍ച്ചയായി പാടുന്ന രീതി ഉദാ: പ പ പ ധ ധ ധ നി നി നി
|
കര്‍ണ്ണാടകസംഗീതം | ദക്ഷിണേന്ത്യന്‍ സംഗീതം
|
| |
കല്പ്പനാസംഗീതം | മനോധര്‍മ്മ സംഗീതം. പണ്ഡിതര്‍ ചിട്ടപ്പെട്ടുത്തിയിട്ടില്ലാത്തതും ഗായകന് അപ്പപ്പോള്‍ ലയിച്ചു് മാറ്റിപ്പാടുന്ന രീതി.
|
കല്‍പ്പനാസ്വരം | സാഹിത്യം പാടുന്നതിനു അവസാനം അല്ലെങ്കില്‍ ഇടയില്‍ താളക്രമം ക്രമീകരിക്കാന്‍ പാടുന്ന സ്വരങ്ങള്‍.
|
കല്പ്പവിഹിനരാഗം | സ്വരങ്ങള്‍ക്കു് കല്‍പ്പിത ഗതിയില്ലാത്തവ. ഉദാ: കദനകുതൂഹലം, സിന്ധുരാമക്രിയ.
|
കല്‍പ്പിതസംഗീതം | ചിട്ടപ്പെടുത്തിയസംഗീതം. പാടുമ്പോള്‍ ഇവയില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല.
|
കാകപാദം | 16 ബീറ്റു്.
|
| |
കാകളി നിഷാദം | മൂന്നാമത്തെ ശ്രുതിയിലുള്ള നിഷാദം. നി3.
|
കാര്വായു് | ഒരു നശ്ശബ്ദനിമിഷം അല്ലെങ്കില്‍ സ്വരം നിലനിര്‍ത്തുന്ന രീതി.
|
കാലം | പാടുന്ന വേഗത സൂചിപ്പിക്കുന്നു. ഒന്നാം കാലത്തില്‍ ഒരു ക്രിയയ്ക്കു് ഒരു സ്വരം വീതവും, രണ്ടാം കാലത്തില്‍ രണ്ടു സ്വരം വീതവും, മൂന്നാം കാലത്തില്‍ നാലു് സ്വരം വീതവും, നാലാം കാലത്തില്‍ എട്ടു് സ്വരം വീതവും.
|
കീര്‍ത്തനം | ദൈവസ്തുതിയോടു് കൂടിയ ഗാനം. പല്ലവി, അനുപല്ലവി, ചരണം അടങ്ങിയിരിക്കുന്നു. സാഹിത്യത്തിനു് അനുശൃതമായി സ്വരങ്ങളുടെ വിവരണം ഇല്ല.
|
കീഴു്സ്ഥായി | മന്ദ്രസ്ഥായി.
|
| |
കീഴു്സ്ഥായി വരിശൈ
| മധ്യസ്ഥായിസ്വരങ്ങളും മന്ദ്രസ്ഥായി സ്വരങ്ങളും അടങ്ങുന്ന ആദ്യസംഗീതപാഠം.
|
കുരള്‍ | സ്വരാക്ഷരങ്ങളെ സൂചിപ്പിക്കുന്ന തമിഴു് പ്രയോഗം.
|
കൃതി | സഭാഗാനം. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം, സംഗതികള്‍, മധ്യകാലസാഹിത്യം, ചിട്ടസ്വരങ്ങള്‍, സ്വരസാഹിത്യം, ജതിസ്വരങ്ങള്‍, സ്വരാക്ഷരങ്ങള്‍, ഗമകങ്ങള്‍, ജതികള്‍ എല്ലാം അടങ്ങിയ സംഗീതം.
|
കൃഷം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ ഇടത്തു നിന്നു് വലത്തോട്ടു് കൈ വീശുക
|
കൈശികിനിഷാദം | നിഷാദത്തിന്റെ രണ്ടാമത്തെ ശ്രുതിസ്ഥാനം. നി2.
|
ക്രിയ | ദാളത്തെ സൂചിപ്പിക്കുന്ന അംഗവിക്ഷേപങ്ങള്‍. ഉദാ: അടി, വീച്ചു്, പതാകം എന്നിവ.
|
| |
ക്ഷണം സമയത്തിന്റെ ഏറ്റവും ചെറിയ ഭാഗം.
| |
ഗ | ഗാന്ധാരത്തെ സൂചിപ്പിക്കുന്നു. 3 ശ്രുതികള്‍. ശുദ്ധ, സാധാരണ, അന്തര.
|
ഗതി | ഒരു ക്രിയയില്‍ വരുന്ന സ്വരങ്ങളുടെ എണ്ണം. 5 തരം. തിശ്ര, ചതുശ്ര, ഘണ്ഡ, മിശ്ര, സങ്കീര്‍ണ്ണ.
|
ഗമകം | അടുത്തടുത്തസ്വരങ്ങള് ചേര്‍ത്തു പാടുന്ന രീതി.
|
ഗാനകാലം | ഗാനം പാടേണ്ടുന്ന ദിനത്തിലെ സമയം. സര്വ്വകാലികം ഏതു സമയത്തും പാടാവുന്ന രാഗങ്ങള്‍.
|
| |
ഗാനപഞ്ചകരാഗങ്ങള് | പഞ്ചരത്നകൃതികളില്‍ വരുന്ന രാഗങ്ങള്‍.
|
ഗി | സാധാരണ ഗാന്ധാരം.
|
ഗീതം | പുരന്തരദാസര്‍ രചിച്ച കര്‍ണ്ണാടകസംഗീതത്തിലെ ആദ്യ പാഠങ്ങള്‍. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം. സ്വരങ്ങളും അവയ്ക്കു ചേര്‍ന്ന സാഹിത്യവും. സ്ഥായികള്‍ മന്ദ്രസ്ഥായി പൂര്‍വ്വാംഗം, മധ്യസ്ഥായി, താരസ്ഥായി ഉത്തരാംഗവും അടങ്ങുന്നു. ഗമകങ്ങള്‍ ഇല്ല. സംഗതികള്‍ ഇല്ല. 10 മുതല്‍ 12 വരെ ആവര്‍ത്തനങ്ങള്‍ ഉണ്ടാവാം.
|
ഗുരു | ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റല് താളക്രമത്തില്‍ അടിയും വീച്ചും. അതായതു് XV.
|
ഗുരു | സംഗീതാദ്ധ്യാപകന്‍
|
| |
ഗുരുകുലവാസം | ശിഷ്യര്‍ ഗുരുവിന്റെ ഗ്രഹത്തില്‍ താമസിച്ചു് ഗ്രഹകര്മ്മങ്ങളോടൊപ്പം പഠനം നടത്തുന്ന രീതി.
|
ഗോപുഛയതി | സ്വരങ്ങക്രമത്തില് കൂടുതല്‍ സ്വരങ്ങളില്‍ തുടങ്ങി സ്വരങ്ങള്‍ ക്രമേണ കുറച്ചു പാടുന്ന രീതി.
|
ഗ്രഹം | എടുപ്പു് താളത്തില്പാടുമ്പോള് പാടാന്‍ തുടങ്ങുന്ന ക്രിയാസ്ഥാനം. താളത്തിനൊപ്പമായാല് സമം, ശേഷമായാല്‍ അനാഗതം, മുമ്പായാല്‍ അതിത
|
ഗ്രഹഭേദം | രാഗം മാറ്റി പാടുന്ന രീതി.
|
ഗ്രഹസ്വരം | ഒരു രാഗത്തിന്റെ സ്വന്തമായ സ്വരങ്ങള്‍.
|
| |
ഘണ്ഡ | 5 നെ സൂചിപ്പിക്കുന്നു. ലഘുവില്‍ അഞ്ചു് ക്രിയവരുന്നതിനു് ഘണ്ഡചാപ്പു്.
|
ഘണ്ഡചാപ്പു് | അഞ്ചു് ക്രിയ വരുന്ന താളം.
|
ഘണ്ഡിക | ഒരു ഗാനത്തിന്റെ വിഭജനങ്ങള്‍, അതായതു് പല്ലവി, അനുപല്ലവി, ചരണം ഓരോന്നും ഓരോ ഘണ്ഡിക.
|
ഘനകാലരാഗം | സൂര്യോദയത്തിനു മുമ്പു് പാടാനുള്ള രാഗങ്ങള്‍ ഉദാ: ഭൂപാളം, ഭൗളി
|
ചക്രം | മേളരാഗകര്ത്താപട്ടികയില് ഋഷഭവും ഗാന്ധാരവും സാമ്യമുള്ള ആറു് രാഗങ്ങള്‍ ചേര്‍ന്ന ഒരു വിഭാഗം.. ധൈവതവും നിഷാദവും വ്യത്യസ്തം. അങ്ങിനെ എഴുപത്തിരണ്ടു് പൂര്ണ്ണരാഗങ്ങള് പന്ത്രണ്ടു് ചക്രങ്ങളായി തിരിച്ചിരിക്കുന്നു.
|
| |
ചതുര്‍ശ്രുതി | ഒരു സ്വരത്തിന്റെ ഉയര്‍ന്ന സ്വരസ്ഥായി
|
ചതുശ്ര | നാലാമത്തെ എന്നര്‍ത്ഥം വരുന്ന പ്രയോഗം.
|
ചതുശ്രകാലം | നാലാം കാലം. ഒരു ക്രിയക്കു് എട്ടു് സ്വരങ്ങള്‍.
|
ചതുഷ്ണകല | ഒരു താളാക്ഷരത്തില്‍ നാലു സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പാടുന്ന രീതി.
|
ചരണം | വാക്കിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്നതു് പോലെ തന്നെ പല്ലവിക്കും അനുപല്ലവിക്കും ശേഷം വരുന്ന വരികള്‍.
|
| |
ചരണംസ്വരം | ചരണത്തിനോടൊപ്പം ചൊല്ലുന്ന സ്വരങ്ങള്‍.
|
ചാപ്പു് | താളരീതി.
|
ചിട്ടസ്വരം
| വര്‍ണ്ണങ്ങളില്‍ അനുപല്ലവിക്കു ശേഷം പാടുന്ന ചിട്ടപ്പെടുത്തിയ സ്വരങ്ങള്‍ |
ചൗകാല | വേഗതകുറഞ്ഞ കാലം.
|
ഛായ | രണ്ടു രാഗങ്ങള്‍ പാടുമ്പോള്‍ രണ്ടാണെങ്കിലും ഒന്നാണെന്ന തോന്നല്‍ ജനിപ്പിക്കുന്ന.
|
| |
ജക്കിനിദാരു | ഈ ഗാനരീതിയില്‍ ആദ്യഭാഗം നിറച്ചും ജതിയും അതിനുശേഷം സ്വരങ്ങളും സാഹിത്യവും
|
ജണ്ഡവരിശ | സ്വരങ്ങള്‍ ജോടിയായി പാടുന്ന കര്ണ്ണാടകസംഗീതപാഠം.
|
ജതി | താളവാദ്യങ്ങളിലെ സ്വരങ്ങള്‍ ഗാനത്തില്‍ പാടുന്നതു്. ഉദാ: ധീം, തകിട, ധോം, തകജൊണു.
|
ജതിസ്വരം | സാഹിത്യമില്ലാതെ ജതി. സ്വരപല്ലവിയെന്നു പറയും.
|
ജനകരാഗ | മേളകര്‍ത്താരാഗങ്ങള്‍ മറ്റു രാഗങ്ങളെ ജനിപ്പിക്കുന്നതിനാല്‍ അവയുടെ അപരനാമമാണിതു്.
|
| |
ജനകരാഗലക്ഷണഗീതം | രാഗത്തിന്റെ സ്വരങ്ങളും ഈ രാഗത്തിന്റെ ജന്യരാഗങ്ങളും സാഹിത്യത്തില്‍ വിവരിക്കുന്ന ഗാനം.
|
ജന്യരാഗങ്ങള്‍ | മേളകര്‍ത്താരാഗത്തില്‍ നിന്നും ജനിപ്പിച്ച രാഗങ്ങള്‍. ഇതില്‍ ചിലസ്വരങ്ങള് വര്ജ്ജിക്കപ്പെടാം, വക്രഗതിവരാം, അന്യസ്വരങ്ങള്‍ ചേരാം.
|
ജന്യരാഗലക്ഷണഗീതം | രാഗത്തിന്റെ സ്വരങ്ങളും ഏതുമേളാകര്ത്തരാഗത്തില് നിന്നാണിവ ജനിച്ചതെന്നു് സാഹിത്യത്തില്‍ വിവരിക്കുന്ന ഗാനം.
|
ജാതി | ലഘുവിലടങ്ങിയിരിക്കുന്ന ക്രിയയുടെ എണ്ണം. തിശ്ര(3), ചതുശ്ര(4), ഘണ്ഡ(5), മിശ്ര(7), സങ്കീര്‍ണ്ണ(9). ഈ വൈവിദ്ധ്യം കാരണം സപ്തതാളങ്ങളുടെ എണ്ണം മൊത്തും 35 തരം ഉണ്ടു്.
|
ജാരു | ഒരു ഗമകരീതി.
|
| |
ജാവളി | സഭാഗാനം. ഇവയുടെ ഭാവം ശൃംഗാരവും, പ്രേമകഥകളാവും വിഷയം. ഇവ ഭരതനാട്യത്തിനു പാടുന്നവയാണു്.
|
ജീവസ്വരം | ഒരു രാഗത്തിനു ജീവന് നല്കുന്ന സ്വരം. രാഗഭാവം ഈ സ്വരത്തിലായിരിക്കും.
|
ഝംപ | താളത്തിലെ ഒരെണ്ണം.. ഇതിന്റെ രൂപം ലഘു, അനുധ്രുതം, ധ്രുതം (U0)
|
ഡാല്‍ | ഗമക രീതി സ്വരങ്ങള്‍ താഴെ ആരംഭിച്ചു് പെട്ടെന്നുയര്‍ത്തുന്ന രീതി ഉദാ: സസരരിഗഗമമപപ
|
തനിയാവര്‍ത്തനം | വായു്പ്പാട്ടുകാരനും ഒന്നില്‍ കൂടുതല്‍ സംഗീതോപകരണങ്ങളും മാറിമാറി ഒരേ താളവട്ടം ആവര്‍ത്തിച്ചു പാടുന്ന രീതി.
|
| |
തമ്പുരു | ശ്രുതിപിടിക്കാനുപയോഗിക്കുന്ന സംഗീതോപകരണം. 4 കമ്പികളിലായി താരസ്ഥായിഷഡു്ജം രാണ്ടാവര്ത്തിയും, മദ്ധ്യസ്ഥായി ഷഡു്ജവും, മദ്ധ്യസ്ഥായി പഞ്ചമവും എന്ന ക്രമത്തില്‍ മീട്ടി ശ്രുതികേള്പ്പിക്കാന് ഉപയോഗിക്കുന്നു.
|
താണ്ഡവം | ശിവനെ സൂചിപ്പിക്കുന്ന ഒരു നൃത്തരൂപം
|
താനം
| |
താനവര്‍ണ്ണം | പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കു മാത്രമേ സാഹിത്യമുള്ളു. ശേഷം സ്വരങ്ങള്‍ മാത്രം. ഒന്നും രണ്ടും കാലങ്ങളില്‍ പാടണം. മനോധര്‍മ്മം അനുവദനീയമല്ല.
|
താരസ്ഥായി | വലുവു് മദ്ധ്യസ്ഥായിക്കു മുകളിലുള്ള സ്വരസ്ഥായി.
|
| |
താലം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ ഇടതുകൈ വലതു ഉള്ളംകയ്യില്‍ അടിക്കുക
|
താളം | പല തരത്തില്‍ ക്രമത്തില്‍ സമയവിഭജനം
|
താളമുദ്ര | താളത്തെ സൂചിപ്പിക്കുന്ന അടയാളം
|
തിരുക്കുറല്‍ | തമിഴു് സംഗീതരൂപം.
|
തിരുപ്പുകള്‍ | തമീഴു് സംഗീതരൂപം.
|
| |
തില്ലാന | ജതിസ്വരങ്ങളും, സ്വരങ്ങളും സാഹിത്യവും ചേര്‍ത്തു് നൃത്തരൂപങ്ങള്‍ക്കായി പാടുന്ന സംഗീതം.
|
തിശ്ര | മൂന്നാമത്തെ എന്നര്‍ത്ഥം.. തിശ്രലഘുവില് 1അടിയും 2 വിരല്‍ എണ്ണലും (1+2=3)
|
തൃപുട | സപ്തതാളങ്ങളില് ഒന്നു്. ലഘു, ധ്രുതം, ധ്രുതം. ചതുശ്രതൃപുടയില് ലഘു്(X123) + ധ്രുതം(XV) + ധ്രുതം(XV)
|
ത്രികാലം | മൂന്നാം കാലം ഇതില്‍ ഒരു ക്രിയക്കു് 4 സ്വരം എന്ന രീതി.
|
ത്രിപുഛം | ഗമക രീതി അനുക്രമമായി ഒരേ സ്വരത്തെ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന രീതി ഉദാ: സസസ, രിരിരി, ഗഗഗ, മമമ, പപപ,...
|
| |
ത്രിഭിന്നം | സംഗീതോപകരണത്തില്‍ മൂന്നു് ശ്രുതിസ്വരങ്ങള് ഒരുമിച്ചു മീട്ടുന്ന രീതി.
|
ത്രിയോടശലക്ഷണം | രാഗത്തിലെ13 ലക്ഷണങ്ങള്‍. ഗ്രഹം, അംശം, താരം, മന്ത്രം, ന്യാസം, അപന്യാസം, സന്യാസം, വിന്യാസം, ഭഗുത്വം, അല്പ്പത്വം, അന്തരമാര്‍ഗ്ഗം, ഷാഡവം, ഔഡവം.
|
ദമരുയതി | ദമരുജതി താളവാദ്യങ്ങള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങള്‍ പോലെ പാടുന്ന രീതി ഉദാ: ത. തക. തകിട. തകധിമി
|
ദരുവര്‍ണ്ണം | സ്വരം സാഹിത്യം ജതി എന്നിവ അടങ്ങിയവ. ചിലതില്‍ സ്വരങ്ങളും ചൊല്‍ക്കെട്ടുകളും മാത്രമേ ഉണ്ടാവൂ. സാഹിത്യം ഇല്ല. ഇതിലെ അംഗങ്ങള്‍ പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍. മധ്യകാലത്തിലാണു് പാടേണ്ടതു്.
|
ദാട്ടു | ഒരു സ്വരത്തില്‍ നിന്നു് അടുത്തസ്വരം വര്‍ജ്ജിച്ചു അതിന്റെ അടുത്തതോ അപ്പുറത്തോ ഉള്ള സ്വരം ചേര്‍ത്തു് ഗമകം ചെയ്യുന്ന രീതി.
|
| |
ദാട്ടുവരിശ | ആദ്യപാഠങ്ങളിലെ രീതിയില്‍ സ്വരങ്ങള്‍ ഒന്നോഒന്നില്കുടുതലോ ഇടയില്‍ വര്‍ജ്ജിച്ചു ഗമകം വരുത്തി പാടുന്ന പാഠം.
|
ദിശി | മേളകര്ത്താരാഗപട്ടികയിലെ പത്താമത്തെ ചക്രം.
|
ദീര്‍ഘ | സ്വരനീട്ടി പാടുന്ന രീതി, ജീവസ്വരങ്ങള്ക്കായി ഈ പ്രയോഗം ഉണ്ടാവും.
|
ദുര്‍ബല | രാഗത്തില്‍ ശക്തികൊടുക്കാതെ പാടേണ്ടുന്ന സ്വരങ്ങള്‍.
|
ദോളകം | ആന്തോളനം പോലത്തെ ഗമകരീതി.
|
| |
ദ്രുതം | താളം പിടിക്കുമ്പോളത്തെ ഒരു അടിയും വീച്ചും.
|
ദ്രുതലയം | അതിവേഗത്തില്‍ പാടുന്ന രീതി. മദ്ധ്യകാലത്തിന്റെ ഇരട്ടി വേഗത്തില്‍ പാടുന്ന രീതി.
|
ദ്വികല | ഒരു താളാക്ഷരത്തില്‍ രണ്ടു സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പാടുന്ന രീതി.
|
ദ്വികാലം | ഒരു ക്രിയയില്‍ രണ്ടു സ്വരങ്ങള്‍.
|
ധക്കുസ്ഥായി | കീഴു്സ്ഥായി മന്ദ്രസ്ഥായി മദ്ധ്യസ്ഥായിക്കു താഴത്തെ സ്ഥായി
|
| |
ധക്കുസ്ഥായിവരിശ | മന്ദ്രസ്ഥായി വരിശകള്‍
|
ധന | ശുദ്ധധൈവതവും ശുദ്ധനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും ആദ്യത്തെ മേളരാഗം. .
|
ധനി | ശുദ്ധധൈവതവും കൈശികിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും രണ്ടാമത്തെ മേളരാഗം.
|
ധനു | ശുദ്ധധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും മൂന്നാമത്തെ മേളരാഗം.
|
ധാട്ടുവരിശ | ഇടയ്ക്കുള്ള സ്വരങ്ങളെ തൊടാതെ അതിനപ്പുറമുള്ള സ്വരത്തെ ചേര്‍ത്തുള്ള സംഗീതപാഠം
|
| |
ധിനി | ചതുശ്രുതിധൈവതവും കൈശികിനിഷാധാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും നാലാമത്തെ മേളരാഗം.
|
ധിനു | ചതുശ്രുതിധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും അഞ്ചാമത്തെ മേളരാഗം.
|
ധുനു | ഷടു്ശ്രുതിധൈവതവും കാകളിനിഷാദവും ചേര്‍ന്ന എല്ലാ ചക്രത്തിലെയും ആറാമത്തെ മേളരാഗം.
|
ധൈവതം | സപ്തസ്വരങ്ങളിലെ ആറാമത്തെ സ്വരം. മൂന്നു് തരം സ്വരസ്ഥായി ശുദ്ധ, ചതുര്‍ശ്രുതി, ഷടു്ശ്രുതി.
|
ധൈവതാന്ത്യരാഗം | താരസ്ഥായി ഷഡു്ജത്തില് തൊടാതെ ധൈവതം വരെ മാത്രം പാടുന്ന രാഗങ്ങള്‍.
|
| |
ധ്രുതകാലം | ഒരു കാലക്രമത്തില്‍ പാടിക്കൊണ്ടിരുന്നതു ഒരേ കാലചക്രത്തില്‍ സ്വരങ്ങള്‍ ഇരട്ടിയായി താളത്തില്‍ കൊള്ളിച്ചു വേഗത്തില്‍ പാടുന്ന രീതി. ആദ്യം പാടുമ്പോള്‍ ഒരു ക്രിയയില്‍ നാലു സ്വരങ്ങള്‍ ഉണ്ടെങ്കില്‍ ധ്രൂതകാലത്തിലേക്കു് മാറുമ്പോള്‍ എട്ടു സ്വരങ്ങള്‍ കൊള്ളിക്കും.
|
ധ്രുവം | താളം പിടിക്കുന്ന ഒരു ശബ്ദക്രിയ ഇതില്‍ വിരല്‍ ഞൊടിക്കുക
|
ധ്രുവകം | താളം പിടിക്കുന്ന ഒരു നിശ്ശബ്ദക്രിയ ഇതില്‍ വിരലുകള്‍ നിശ്ശബ്ബമായി ഉരയ്ക്കുക
|
നവഗ്രഹങ്ങള്‍ | 9 ഗ്രഹങ്ങള്‍.
|
നാദം | ഒലി
|
| |
നാഭിതം | ഗമകരീതി. സ്വരം ഉച്ചത്തിലും ഉരുട്ടിയും പാടുന്ന രീതി.
|
നിരവല്‍ | ആലാപന രീതി
|
നിഷ്ക്രമം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈ വലത്തോട്ടു് വീശുക
|
നേത്രചക്രം | മേളകര്ത്താരാഗത്തിലെ രണ്ടാമത്തെ ചക്രം. 712 രാഗങ്ങള്‍. രി1, ഗ2, മ1.
|
ന്യാസസ്വരം
| |
| |
പഞ്ചമശ്രുതി | സപസ എന്ന ശ്രുതി.
|
പഞ്ചമാന്ത്യരാഗങ്ങള് | പഞ്ചമത്തില്‍ അവസാനിക്കുന്ന രാഗങ്ങള്‍.
|
പഞ്ചരത്നകൃതി | 5 ഗാനങ്ങള്‍ ചേര്‍ന്ന കൃതി.
|
പതാകം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈ മോല്പ്പോട്ടു് പൊക്കുക
|
പതിതം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈ കീഴ്പ്പോട്ടു് കൊണ്ടു വരുക
|
| |
പത്മിനി | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് കൈ താഴോട്ടു് വീശുക
|
പദം | നൃത്തത്തിനായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍.
|
പദവര്‍ണ്ണം | ചൗക്കവര്‍ണ്ണം നൃത്തത്തിനു വേണ്ടി. നിറച്ചും പദങ്ങള്‍ ആയിരിക്കും. ഉടനീളം സാഹിത്യവുമുണ്ടായിരിക്കും.
|
പല്ലവി | അക്ഷരാര്‍ത്ഥം മൊട്ടു് എന്നും, ഗാനത്തിന്റെ ആദ്യവരികള്‍.
|
പൂര്വ്വമേളകര്ത്താരാഗങ്ങള് ആദ്യത്തെ 32 മേളകര്‍ത്താരാഗങ്ങള്‍. ശുദ്ധമധ്യമ (മ1) മേളകര്‍ത്താരാഗങ്ങള്‍ എന്നും പറയും.
| |
| |
പൂര്‍വ്വാംഗം | സപ്തസ്വരങ്ങളിലെ ആദ്യത്തെ നാലു സ്വരങ്ങള്‍. വര്‍ണ്ണത്തില്‍ പല്ലവി, അനുപല്ലവി, മുക്തായി സ്വരം ചേരുന്ന ആദ്യപകുതി.
|
പ്രതിമധ്യമം | മ2.
|
പ്രതിമധ്യമമേളകര്ത്താരാഗം | ഉത്തരമേളകര്ത്താരാഗം. 33മുതല്‍ 72വരെയുള്ള രാഗങ്ങള്‍ . ഇതിലെ മധ്യമം പ്രതിമധ്യമം ആണു് (മ2)
|
പ്രത്യാഹതം | ഗമക രീതി അവരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം ജോടികളായി അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി. ഉദാ: സരി രിഗ ഗമ മപ പനി
|
പ്രയോഗം
| |
| |
പ്രവേശം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈ ഇടത്തേട്ടു് വട്ടം ചുറ്റി കീഴു്പ്പോട്ടു് അടിക്കാന്‍ പ്രവേശിക്കുക
|
പ്രസ്താരം | വേര്‍പെടുത്തല്‍ എന്നര്‍ത്ഥം.
|
പ്ലൂതം | ഇതൊരു താളക്രിയ. ഇതില്‍
|
ഫ്ലാറ്റു് | പകുതിശ്രുതിയോ അതിനു താഴെയോ ശ്രുതി ചേരാതെ പാടുന്ന തെറ്റു്.
|
ബാണ | മേളകര്‍ത്താരാഗത്തില്‍ അഞ്ചാമത്തെ ചക്രം. രി2, ഗ3, മ1. 2530 രാഗങ്ങള്‍
|
| |
ബാസ്സു് | ഇതു് ശരിക്കും വായിക്കേണ്ടതു് ബേസു് എന്നാണെങ്കിലും ബാസ്സു് എന്നാണറിയപ്പെടുന്നതു്. താഴ്ന്ന ശബ്ദം എന്നര്‍ത്ഥം.
|
ബൃഗ | മൂര്‍ഛന ഗമകത്തില്‍ ആരോഹണാവരോഹണം വേഗത്തില്‍ പാടുന്ന രീതി.
|
ബ്രഹ്മ | ത്രിമൂര്‍ത്തികളില്‍ ശൃഷ്ടികര്ത്താവായ ദൈവം..
|
ബ്രഹ്മചക്രം | ഒന്‍പതാം മേളകര്‍ത്താ ചക്രം. രി1, ഗ3, മ2.
|
ഭക്തി | ഒരു ദേവനോ ദേവിയോടോ ഉള്ള ഇഷ്ടം, ആരാധന.
|
| |
ഭജന്‍ | ഹിന്ദുമതപരമായ ഗാനം.
|
ഭയാനകം | പേടിപ്പെടുത്തുന്ന ഭാവം.
|
ഭാവം | ഒരു രാഗത്തില്‍ വരുന്ന വികാരം.
|
ഭാഷാംഗ രാഗം | അന്യസ്വരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഗങ്ങള്‍.
|
ഭീബത്സം | വെറുപ്പോടുകൂടിയ ഭയം.
|
| |
മകുടസ്വരം
| |
മഠ്യതാളം | ഒരു താളരീതി. ഇതില്‍ ലഘു, ധ്രുതം, ലഘു. (Eg: X123+XV+X123). ഇവിടെ ലഘു 2മുതല്‍ 7 വരെ ആവാം. അതിനനുസരിച്ചു് ഗതി മാറും.
|
മദ്ധ്യമം | വിളംബിതത്തിന്റെ ഇരട്ടി വേടത്തില് പാടുന്ന രീതി.
|
മദ്ധ്യദിനരാഗങ്ങള് | ഉച്ചസമയത്തു് പാടാനുള്ള രാഗങ്ങള്‍. ഉദാ: സാവേരി, ദേവമനോഹരി.
|
മധ്യമം | നാലാമത്തെ സ്വരം. രണ്ടു് ശ്രുതിസ്ഥാനം ഉണ്ടു്, ശുദ്ധമധ്യമം പ്രതിമധ്യമം.
|
| |
മധ്യമകാലം | ആദ്യം പാടാന്‍ തുടങ്ങുന്നതില്‍ നിന്നും ഇരട്ടി വേഗത്തില്‍ പാടുന്ന രീതി.
|
മധ്യമശ്രുതി | പഞ്ചമം ഇല്ലാതെ സമസ ആയി ശ്രുതിപിടിക്കുന്ന രീതി. പഞ്ചമം ഇല്ലാത്ത രാഗങ്ങള്‍ ആലപിക്കാന്‍ ഉപയോഗിക്കും.
|
മധ്യലയ | ഇടത്തരം വേഗത.
|
മധ്യസ്ഥായി | ഹര്മോണിയത്തിലെ മധ്യത്തില്‍ അതായതു് ഏഴാമത്തെ കട്ടമുതല് തുടങ്ങുന്ന സ മുതല്‍ താരസ്ഥായി സ വരെയുള്ള സ്ഥായി.
|
മനോധര്‍മ്മസംഗീതം | കല്പ്പനാസംഗീതം. നേരത്തെ മുന്‍കൂട്ടി നിശ്ചയിക്കാതെ ആലാപനസമയത്തു് കലാകാരന് സ്വയം ശൃഷ്ടിക്കുന്ന ആലാപന രീതി. ഇതില്‍ ആലാപനം, താനം, പല്ലവി, നിരവല്‍, കല്പ്പനസ്വരങ്ങള് എന്നിവ ഉള്‍പ്പെടും.
|
| |
മന്ദ്രസ്ഥായി | ഹര്മോണിയത്തിലെ ആദ്യത്തെ കട്ട സ മുതല്‍ അടുത്ത സ വരെയുള്ള സ്ഥായി. സ്വരങ്ങള്‍ക്കു താഴെ കുത്തിട്ടു് തിരിച്ചറിയും.
|
മാത്ര | സമയത്തിന്റെ കഷ്ണം.
|
മാര്‍ഗ്ഗം | കൃതികളില്‍ വരുന്ന പ്രയോഗങ്ങള്‍. 6 തരം (ഷണ്മാര്ഗ്ഗം)
|
മിശ്ര | 7 എന്നര്‍ത്ഥം.
|
മിശ്രചാപ്പു് | 3+4=7 ക്രിയ വരുന്ന താളം.
|
| |
മുക്താംഗകമ്പിതരാഗം | സര്വ്വസ്വരഗമകവീരികരാഗം അചലസ്വരങ്ങളായ ഷഡു്ജവും പഞ്ചമവും ഒഴികെ എല്ലാ സ്വരങ്ങള്‍ക്കും ഗമകം വരുത്തി ആലപിക്കുന്ന രാഗം. ഉദാ: മോഹനം. തോടി.
|
മുക്തായിസ്വരം | വര്‍ണ്ണത്തില്‍ പല്ലവിക്കും അനുപല്ലവിക്കും ശേഷം ചരണത്തിനു മുമ്പായി വരുന്ന സ്വരങ്ങള്‍.
|
മുദ്രിതം | ഗമകരീതി , മൂളല്മാത്രമായി.
|
മൂര്‍ഛന | ഗമക രീതി ആരോഹവരോഹണ ക്രമത്തില്‍ രാഗത്തിന്റെ ഛായയെ അവതരിപ്പിക്കുന്ന രീതി
|
മൃദംഗയതി | മൃദംഗത്തിന്റെ ആകൃതിയില്‍ തുടക്കത്തില്‍ കുറച്ചും ക്രമേണ കൂടിവന്നും വീണ്ടും കുറച്ചുവരുന്ന അക്ഷരക്രമം.
|
| |
മേല്സ്ഥായി വരിശൈ | താരസ്ഥായി വരിശൈ
|
മേളകര്‍ത്താരാഗം | സമ്പൂര്ണ്ണരാഗം. അവയില്‍ എല്ലാ ഏഴു സ്വരങ്ങളും ആരോഹണാവരോഹണക്രമത്തില്‍ ഒരേ പോലെ. അങ്ങിനെ72എണ്ണം.
|
യതി | സ്വരസഞ്ജയക്രമീകരണം.
|
രണ്ടാംകാലം | ദ്വതീയകാലം ഒരു താളക്രിയയില്‍ രണ്ടു സ്വരങ്ങള്‍ അടങ്ങിയ താളവേഗത.
|
രസം | രാഗത്തിന്റെ ഭാവം
|
| |
രാഗം | ആരോഹാവരോഹണക്രമത്തില് ചിട്ടപ്പെടുത്തിയ സ്വരക്കൂട്ടു്.
|
രാഗഗാനം | രാഗത്തിന്റെ സ്വഭാവം മുഴുവന്‍ കാണിക്കുന്ന ഗാനം.
|
രാഗംതാനംപല്ലവി | ഇതില്‍ വിവരിച്ചപോലെ ക്രമത്തില്‍ രാഗം, താനം, പല്ലവി, നിരവല്‍, കല്പ്പനസ്വരം എന്ന ക്രമത്തില്‍.
|
രാഗമാലിക | ഒന്നില്‍ കൂടുതല്‍ രാഗങ്ങള്‍ അടങ്ങിയ ഗാനം.
|
രാഗമാലികവര്ണ്ണം | പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചിട്ടസ്വരം എന്ന ക്രമത്തില്‍ ഉള്ള സംഗീതപാഠം.
|
| |
രാഗമുദ്ര | രാഗത്തിന്റെ സ്വഭാവം കാണിക്കുന്ന ഗാനത്തിന്റെ ഭാഗം.
|
രാഗലക്ഷണഗീതം | രാഗങ്ങളുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന ഗീതം. ഇതില്‍ സൂത്രഖണ്ഡത്തില് സാഹിത്യത്തിന്റെ ക്രമത്തില്‍ സ്വരവിവരണവും, ഉപാംഗഖണ്ഡത്തില് രാഗത്തിന്റെ ജന്യസ്വരവിവരണവും, ഭാഷാംഗഖണ്ഡത്തില് ജനകമേളകര്ത്താരാഗത്തിന്റെ ലക്ഷണവിവരണവും അടങ്ങിയിരിക്കുന്നു.
|
രുദ്രം | മേളകര്ത്താരാഗപട്ടികയിലെ പതിനൊന്നാമത്തെ ചക്രം. മ2 , രി2, ഗ3,. രാഗങ്ങള്‍ 61 മുതല്‍ 66 വരെ.
|
രൂപകം | സപ്തതാളങ്ങളില് ഒന്നു് . ഇതില്‍ ലഘു 7 തരത്തില്‍ വരാം. സാധാരണയുള്ള ചതുശ്രജാതി രൂപകതാളത്തില്‍ ക്രിയകള്‍ X123+XV+XV എന്നാണെങ്കിലും എളുപ്പത്തിനു് ഇതു് താളം പിടിക്കുമ്പോള്‍ രണ്ടു് അടിയും ഒരു വീച്ചും ആയി പിടിക്കും.
|
രൗദ്രം | ദേഷ്യഭാവം.
|
| |
ലക്ഷണഗീതം | രാഗലക്ഷണത്തെ വിവരിക്കുന്ന ഗീതം.
|
ലഘു | താളത്തില്‍ അടി+ചെറുവിരലില്തുടങ്ങുന്ന എണ്ണല്‍. ഇവ തിശ്രലഘു(1+2), ചതുശ്രലഘു(1+3), ഘണ്ഡശലഘും(1+4), മിശ്രലഘു(1+6), സങ്കീര്ണലഘു(1+8),
|
ലയം | പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി.
|
ലാസ്യം | നൃത്തത്തില്‍ സ്ത്രീഭാവം.
|
വക്രരാഗം | ആരോഹത്തിലോ അവരോഹണത്തിലോ രണ്ടിലുമോ സ്വരങ്ങളുടെ ക്രമംതെട്ടിച്ചു് ചിട്ടപ്പെടുത്തിയ രാഗം. ഉദാ: സഗരിഗമപധപസാ.
|
| |
വരകള്‍ | ചിലപ്പോള്‍ സ്വരങ്ങള്‍ക്കു മുകളില്‍ വരകള്‍ കാണിച്ചിരിക്കും. ഒറ്റവരയ്ക്കു് വേഗത ഇരട്ടിയും, ഇരട്ടവര നാലിരട്ടിയും വേഗതയില്‍ പാടേണ്ട സ്വരങ്ങളെ സൂചിപ്പിക്കുന്നു.
|
വരിശകള്‍ | സ്വരവലി സംഗീതം അഭ്യസിക്കാനുപയോഗിക്കുന്ന ഗാനങ്ങള്‍.
|
വര്ജ്യസ്വരം | മേളകര്‍ത്താരാഗത്തില്‍ നിന്നും ജന്യരാഗത്തില്‍ ഉപേക്ഷിച്ച സ്വരം. ഇതു് ആരോഹണത്തിലോ അവരോഹണത്തിലോ രണ്ടിലുമോ ആവാം ഉപേക്ഷിച്ചതു്.
|
വര്‍ണ്ണങ്ങള്‍ | സംഗീതപാഠം രാഗഭാവത്തിനാണു് ഇവിടെ പ്രാധാന്യം. ഇവിടെ അപൂര്വ്വപ്രയോഗങ്ങള്, വിശേഷസഞ്ചാരങ്ങള്, വിശേഷഗതികള്, ജണ്ധാട്ടു് എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിലെ അംഗങ്ങള്‍ |
| |
വലിവു് | താരസ്ഥായി മദ്ധ്യസ്ഥായിക്കു മുകളിലുള്ള സ്വരസ്ഥായി.
|
വസുചക്രം | മേളകര്ത്താപട്ടികയിലെ എട്ടാമത്തെ ചക്രം. മ2, രി1, ഗ2.
|
വാദി | 12 സ്വരസ്ഥാന രീടി.
|
വാദിമേളകര്ത്താരാഗങ്ങള് | 12 സ്വരസ്ഥാനക്രമത്തില് ചിട്ടപ്പെടുത്തിയ മേളകര്‍ത്താരാഗങ്ങളില്‍ 2,3,4,5,8,9,10,11 എന്നീചക്രങ്ങളിലെ മദ്ധ്യത്തിലുള്ള 4 രാഗങ്ങള്‍.
|
വിക്ഷിപ്തം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈവിരലുകള്‍ എല്ലാം ചേര്‍ത്തു മടക്കുക
|
| |
വിക്ഷേപം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ മടക്കിയ വിരലുകള്‍ നിവര്‍ത്തുക
|
വിന്യാസം | പതിമൂന്നു രാഗലക്ഷണങ്ങളില്‍ ഒന്നു്.
|
വിരാമം | ഇതു് സമയത്തെ സൂചിപ്പിക്കുന്ന ഒരു അംഗമാണു്.
|
വിരുത്തം
| |
വിലോമ | ഇതു് ഒരുചപ്പുതാളം.
|
| |
വിളംബിതം | മെല്ലെ പാടുന്ന രീതി.
|
വിളംബിതകാലം | മധ്യകാലത്തിന്റെ പകുതി കാലം.
|
വിളംബിതലയം | സാവധാനം പാടുന്ന രീതി.
|
വിഷമഗ്രഹം | താളം തുടങ്ങുന്ന സമത്തിനു മുമ്പോ പിമ്പോ പാടാന്‍ തുടങ്ങുന്ന രീതി.
|
വിസര്ജ്ജിതം | താളം പിടിക്കുമ്പോള്‍ അടിക്കു ശേഷം കൈ പുറത്തോട്ടു് മലര്‍ത്തി വീശുന്ന ക്രിയ. ധ്രുതത്തിന്റെ രാണ്ടാം ഭാഗം.
|
| |
വേദം | മേളകര്ത്താരാഗപട്ടികയിലെ നാലാമത്തെ ചക്രം . ഇതില്‍ മ1, രി2, ഗ2. 1924 രാഗങ്ങള്‍.
|
വൈനിക | വീണ വായിക്കുന്ന ആള്.
|
ശമ്യം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ വലതുകൈ ഇടതുഉള്ളംകയ്യില് അടിക്കുക
|
ശാന്തം | സൗമ്യഭാവം.
|
ശുദ്ധ | കലര്പ്പില്ലാത്തതു് എന്നര്‍ത്ഥം. സംഗീതത്തില്‍ രി1, ഗ1, മ1, ധ1,
|
| |
ശുദ്ധഋഷഭം | ഋഷഭത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാനം.
|
ശുദ്ധഗാന്ധാരം | ഗാന്ധാരത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാന്ം.
|
ശുദ്ധധൈവതം | ധൈവതത്തിന്റെ ആദ്യത്തെ ശ്രുതിസ്ഥാനം.
|
ശുദ്ധമധ്യമമേളകര്ത്താരാഗങ്ങള് പൂര്വ്വമേളകര്ത്താരാഗങ്ങള്
| ആദ്യത്തെ 36 മേളകര്‍ത്താരാഗങ്ങള്‍. ഇവയില്‍ മധ്യമം ശുദ്ധമധ്യമം ആണു് ഉപയോഗം.
|
ശൊല്ക്കെട്ടു | കൊന്നക്കോല് ജതിസ്വരങ്ങള്‍ താളവാദ്യങ്ങളെ അനുകരിച്ചു് ചൊല്ലുന്ന സ്വരങ്ങള്‍ ഉദാ: ത. തക. തരിട. തധിംകിണധോം. ചിലയിടങ്ങളില്‍ സപ്തസ്വരങ്ങളുമായി ഇടകലര്‍ത്തി പാടും.
|
| |
ശ്രുതി | ഇതു് ശ്രുതിസ്ഥാനവും, ശ്രുതിസ്ഥായിയും ഉണ്ടു്. ഒരു സ്വരം ആസ്വരത്തിനു് നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു് മുകളിലോട്ടോ താഴോട്ടോ പോകാതെ പാടുന്ന രീതി.
|
ശ്രുതിപ്പെട്ടി | തമ്പുരുവിനു പകരം ഉപയോഗിക്കുന്ന ഉപകരണം. ഹര്‍മോണിയവും ശ്രുതിപ്പെട്ടി ആയി ഉപയോഗിക്കാവുന്നതാണു്. ഇതില്‍ സ്വരങ്ങള്‍ "സപസ" യും, പഞ്ചമവര്ജ്ജ്യരാഗങ്ങള്ക്കു് "സമസ" യും ഉപയോഗിക്കുന്നു.
|
ശ്രുതിഭേദം | ഒരു രാഗത്തിലെ ശ്രുതിയില്‍ നിന്നു് വേറേ രാഗത്തിലെ ശ്രുതിയിലേക്കു് സ്വരം മാറ്റിപാടുന്നതും,ഒരേ രാഗത്തില്‍ തന്നെ മൊത്തം ശ്രുതി ഉയര്‍ന്ന ശ്രുതിയിലേക്കോ താഴ്ന്ന ശ്രുതിയിലേക്കോ മാറ്റി പാടുന്ന രീതികള്‍.
|
ശ്രുതിമാതാലയപിതാ | ശ്രുതി മാതാവും ലയം പിതാവും എന്നര്‍ത്ഥം.
|
ശ്രോതവാഹയതി | ഒരു പുഴയുടെ ശ്രോതസ്സു് പോലെ. ഗോപുഛയതിക്കു് വിപരീതം. തുടക്കത്തില്‍ കൂറവും അന്ത്യത്തില്‍ കൂടുതല്‍ സ്വരങ്ങളും അടങ്ങി പാടുന്ന രീതി.
|
| |
ശ്ലോകം | പ്രാര്‍ത്ഥനയ്ക്കായി ചൊല്ലുന്ന വരികള്‍. സാധാരണ ഇവ സംസ്കൃതത്തിലുള്ള വേദസാഹിത്യമായിരിക്കും.
|
ഷടവ | 6 എന്നര്‍ത്ഥം. ഷടവരാഗം എന്നാല്‍ 6 സ്വരങ്ങള്‍ അടങ്ങിയ രാഗം.
|
ഷടാംഗം | 6 അംഗം.
|
ഷടു്ശ്രുതി | ഒരു സ്വരത്തിന്റെ എറ്റവും ഉയര്‍ന്ന സ്വരസ്ഥാനം. ഋഷഭത്തിനും ധൈവതത്തിനും മൂന്നാമത്തെ ശ്രുതിസ്ഥാനം.
|
ഷടു്ശ്രുതി ഋഷഭം | ഋഷഭത്തിന്റെ മൂന്നാമത്തെ ശ്രുതിസ്ഥാനം. രി3.
|
| |
ഷടു്ശ്രുതി ധൈവതം | ധൈവതത്തിന്റെ മൂന്നാമത്തെ ശ്രുതിസ്ഥാനം. ധ3.
|
ഷഡു്ജം | സപ്തസ്വരങ്ങളിലെ ആദ്യത്തെ സ്വരം. ഇതു് അചലസ്വമാണു്.
|
ഷണ്മാര്ഗ്ഗം | 6 മാര്‍ഗ്ഗം.
|
ഷാര്പ്പു് | സ്വരസ്ഥായിക്കു് മുകളില്‍ പാടുന്നതു്. പാശ്ചാത്യസംഗീതത്തില്‍ ഇതു് സ്വരത്തിന്റെ മേല്സ്ഥായി സൂചിപ്പിക്കുന്നു.
|
ഷോടശസ്വരങ്ങള് | സപ്തസ്വരങ്ങള്‍ 16 എണ്ണമായി കാണുമ്പോള്‍ വരുന്ന സ്വരങ്ങള്‍.
|
| |
ഷോടശ | 16 എന്നു് സൂചിപ്പിക്കുന്നു.
|
ഷോടസാംഗം | പതിനാറാമത്തെ അംഗം.
|
സ | ഷഡു്ജം. സപ്തസ്വരങ്ങളിലെ ആദ്യത്തെ സ്വരം.
|
സങ്കീര്‍ണ്ണം | 9 എന്നര്‍ത്ഥം. താളത്തിലെ സങ്കീര്‍ണ്ണ ലഘുവില്‍ 1 അടുയും അതിനു ശേഷം 8 വിരലെണ്ണലും ഉള്‍പ്പെടും.
|
സങ്കീര്ണ്ണരാഗം | ഒന്നില്‍ കൂടുതല്‍ മേളകര്‍ത്താരാഗങ്ങളുടെ ഛായ കാണിക്കുന്ന രാഗം. ഉദാ: ആഹരിയില്‍ ധന്യാസിയുടെയും നാട്ടഭൈരവിയുടെയും ഛായ.
|
| |
സഞ്ചാരം | ഓരോ രാഗങ്ങളിലും സ്വരങ്ങള്‍ കോര്‍ത്തിണക്കിയ രീതിയില്‍ പാടുന്നതു്.
|
സഞ്ചാരഗീതം | മന്ദ്രസ്ഥായിയിലെ പൂര്‍വ്വാംഗം മുതല്‍ താരസ്ഥായിലെ ഉത്തരാംഗം വരെ പാടുന്ന ഗാനം.
|
സന്ധ്യകാലരാഗം | സന്ധ്യാസമയങ്ങളില്‍ പാടാനുള്ള രാഗങ്ങള്‍. ഉദാ: ഷണ്മുഖപ്രിയ, കല്യാണി, വസന്ദ, നാട്ട.
|
സന്നിപാതം | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ രണ്ടു കയ്യും പൊക്കി മുന്‍വശത്തു നീട്ടി കൂട്ടിയടിക്കുക
|
സന്യാസം | രാഗലക്ഷണങ്ങള്‍ പതിമൂന്നിലെ ഒരെണ്ണം.
|
| |
സപ്ത | 7 എന്നര്‍ത്ഥം.
|
സപ്തഅലങ്ങാരം | 7 തരം താളഅലങ്കാരങ്ങള്.
|
സഭാഗാനം | സഭയില്‍ പാടുന്ന അഭ്യാസപാഠങ്ങള്അല്ലാത്ത ഗാനങ്ങള്‍.
|
സമം | താളക്രിയയുടെ ആദ്യത്തെക്രിയ, താളത്തിന്റെ ആദ്യത്തെ ക്രിയക്കൊപ്പം പാടുന്ന രീതി. സമഗ്രഹം, സമഎടുപ്പു് etc.
|
സമയയതി | ഒരു ഗാനത്തില്‍ എല്ലാ അംഗങ്ങളും ഒരേ ഗതിയില്‍.
|
| |
സമ്പൂര്ണ്ണരാഗം | മേളകര്‍ത്താരാഗങ്ങള്‍ ആരോഹാവരോഹണക്രമത്തില് എല്ലാ സ്വരങ്ങളും അതേ ശ്രുതിസ്ഥാനത്തില് അടങ്ങിയ രാഗങ്ങള്‍.
|
സമ്പ്രദായം | പരമ്പരാഗതമായി ആവര്‍ത്തിച്ചു പോരുന്ന രീതികള്‍.
|
സരളീവരിശകള്‍ | കര്ണ്ണാടകസംഗീതപാഠത്തിലെ ആദ്യപാഠം. ഇതില്‍ മധ്യസ്ഥായസപ്തസ്വങ്ങളുടെ പല തരത്തിലുള്ള ആരോഹാവരോഹണ പ്രയോഗങ്ങള്‍ അടങ്ങിയിരിക്കുന്നു.
|
സര്‍പ്പിണി | താളം പിടിക്കുന്ന ഒരു ക്രിയ ഇതില്‍ കൈ ഇടത്തോട്ടു് വീശുക
|
സര്വ്വകാലികരാഗം | ദിവസത്തിന്റ ഏതു മുഹൂര്ത്തിലും പാടാവുന്ന രാഗങ്ങള്‍. ഉദാ: ഭൈരവി, കാംബോജി, ശങ്കരാഭരണം, കല്യാണി.
|
| |
സര്വ്വസ്വരഗമകവീരികരാഗം | മുക്താംഗകമ്പിതരാഗം അചലസ്വരങ്ങളായ ഷഡു്ജവും പഞ്ചമവും ഒഴികെ എല്ലാ സ്വരങ്ങള്‍ക്കും ഗമകം വരുത്തി ആലപിക്കുന്ന രാഗം. ഉദാ: കല്യാണി.
|
സംവാദം | രണ്ടുപേര്‍ ചേര്‍ന്നു ഗാനരൂപത്തില്‍ ചര്‍ച്ചപോലെ മത്സരിച്ചു് പാടുന്ന രീതി.
|
സശബ്ദതാളം | ശബ്ദത്തോടു കൂടി ചെയ്യുന്ന താളക്രിയ. അടി.
|
സാധാരണ ഗാന്ധാരം | രണ്ടാമത്തെ ഗാന്ധാരസ്വരശ്രുതി സ്ഥാനം. ഗ2.
|
സാമഗാനസ്വരങ്ങള് | ഋഗു്വേദകാലഘട്ടത്തിലെ സ്വരങ്ങളായ 'നിസരി ' യോടൊപ്പും രണ്ടു സ്വരങ്ങള്‍ ചേര്‍ത്തു് 'ധനിസരിഗ'. അഞ്ചുസ്വരം.
|
| |
സാമാന്യഗീതം | പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണങ്ങള്‍ ഇല്ല.
|
സാഹിത്യം | ഗാനത്തിലെ ഭാഷാവരികള്. (സ്വരങ്ങള്‍ അല്ലാത്തവ).
|
സ്ഥായി | മദ്ധ്യസ്ഥായി ഷഡു്ജം മുതല്‍ താരസ്ഥായി ഷടു്ജം വരെ ഒരു സ്ഥായി. ഇതിനു് മദ്ധ്യസ്ഥായി എന്നു പറയും. ഇതുപോലെ തന്നെ മന്ദ്രസ്ഥായി ഷഡു്ജം മുതല്‍ മദ്ധ്യസ്ഥായി ഷഡു്ജം വരെ മന്ദ്രസ്ഥായി എന്നും, താരസ്ഥായി ഷഡു്ജം മുതല്‍ അനുമന്ദ്രസ്ഥായി ഷഡു്ജം വരെ താരസ്ഥായി എന്നു്
|