TS Muthaiah
Director
ശ്രീ. ടി എം സച്ചിത്തിന്റെയും ശ്രീമതി ഗോമതിയമ്മളുടെയും മൂത്ത പുത്രനായി 1923 ജനുവരി 23 നു കൊച്ചിയിൽ ജനിച്ചു.എസ് എസ് എൽ സി പാസ്സായിട്ടുണ്ട്.വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ അഭിനയത്തിൽ അതീവതല്പരനായിരുന്നു. പല അമച്വർ നാടകങ്ങൾ അവതരിപ്പിക്കുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴും ഇംഗ്ലീഷും നല്ലവണ്ണം കൈകാര്യം ചെയ്യാൻ കഴിവുള്ള മുത്തയ്യ നവലോകം എന്ന ചിത്രത്തിലൂടേയാണ് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ടത്. മലയാല ചിത്രങ്ങൾക്കു പുറമേ അറുപതില്‍പ്പരം തമിഴ് ചിത്രങ്ങളിലും മുത്തയ്യ വേഷമിട്ടിട്ടുണ്ട്. തുറ്റർച്ചയായി പതിനൊന്നു കൊല്ലം - നല്ല നടൻ , നല്ല സഹനടൻ, എന്നീ നിലകളിൽ - അവാർഡിനർഹനായ ഇദ്ദേഹം നിർമ്മാതാവും സംവിധായകനും കൂടിയാണ്.വിവാഹിതനാണ്. ഭാര്യ ശ്രീമതി : തിരുമലൈവടിവു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0