Antony Mitradas
ഡോക്ടർ അനിലാനന്ദിന്റെയും ശ്രീമതി മാധാവച്ചി അമ്മാളിന്റെയും പുത്രനായി 1930 നവംബർ മൂന്നാം തീയതി മധുരയിൽ ജനിച്ച ആന്റണി മിത്രദാസ് മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ബിരുദം നേടി.ദയാളൻ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനായി സിനിമാരംഗത്തു പ്രവേശിച്ചു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമ്മിച്ച അവകാശി , ബാല്യകാല സഖി, ഹരിശ്ചന്ദ്ര എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മൂന്ന് തമിഴ് ചിത്രങ്ങളും ഒരു സിംഹള ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.മദ്രാസ് യുണൈറ്റഡ് ടെക്നീഷ്യൻസ് എന്റർപ്രൈസസിന്റെ പാർട്ട്ണർ ആയിരുന്നു.ഭാര്യ : ശ്രീമതി. എലിസബത്ത്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0